---
title: "#Bandra | ബാന്ദ്ര ഹിറ്റാകുമോ? ആദ്യ ദിവസം നേടാനായതിന്റെ കണക്കുകൾ "
english_title: "#Bandra #hit #Estimates #firstday #achievement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161377/bandra-hit-estimates-firstday-achievement"
published_at: "2023-11-11T16:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f620831ad4_bhandra.jpg"
keywords: []
---

# #Bandra | ബാന്ദ്ര ഹിറ്റാകുമോ? ആദ്യ ദിവസം നേടാനായതിന്റെ കണക്കുകൾ 

> **Lead Summary:** **[ ദി**ലീപ് നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് ബാന്ദ്ര. ദിലീപിന്റേതായി അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ചിത്രവുമായിരുന്നു ബാന്ദ്ര. ബോക്സ് ഓഫീസിൽ ഹൈപ്പ് ഗുണകരമായോയെന്നറിയാൻ ചിത്രത്തിന്റെ കണക്കുകൾ പൂർണമായും ലഭ്യമാകണം.

## Article Content

**[ ദി**ലീപ് നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് ബാന്ദ്ര. ദിലീപിന്റേതായി അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ചിത്രവുമായിരുന്നു ബാന്ദ്ര. ബോക്സ് ഓഫീസിൽ ഹൈപ്പ് ഗുണകരമായോയെന്നറിയാൻ ചിത്രത്തിന്റെ കണക്കുകൾ പൂർണമായും ലഭ്യമാകണം.

എങ്കിലും ബാന്ദ്ര റിലീസിന് ഒരു കോടി രൂപയ്‍ക്ക് മുകളിൽ റിലീസിന് കളക്റ്റ് ചെയ്‍തിട്ടുണ്ടാകും എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക് ഡോട് കോമിന്റെ ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്.

ദിലീപിന്റെ നായികയായി തമന്നയെത്തി എന്നതാണ് ചിത്രത്തിന്റെ വലിയൊരു ആകർഷണം. ബോളിവുഡ് നടിയായ താരാ ജാനകിയായാണ് ചിത്രത്തിൽ തമന്ന വേഷമിട്ടത്. തമന്നയുടെ നായിക വേഷത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നതും.

ആല എന്ന നായക കഥാപാത്രമായി ദിലീപും എത്തിയിരിക്കുന്നു. ദിലീപിന്റെ വേറിട്ട മുഖമാണ് ചിത്രത്തിലേത്. ആക്ഷന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ബാന്ദ്രയെന്ന സിനിമയിൽ കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമർശിക്കുന്നു.

പ്രണയം നിറഞ്ഞു നിൽക്കുന്നുമുണ്ട്. സംവിധാനം നിർവഹിച്ചത് അരുൺ ഗോപിയാണ്. തിരക്കഥ എഴുതിയത് ഉദയകൃഷ്‍ണയും. അരുൺ ഗോപിയുടെ മേക്കിംഗ് മികവ് ബാന്ദ്രയുടെ ഹൈലൈറ്റാണ്. വലിയ ക്യാൻവാസിലാണ് അരുൺ ഗോപി സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സ്റ്റൈലിഷായിട്ടാണ് ആഖ്യാനം നിർവഹിച്ചിരിക്കുന്നത്. സംവിധായകനെന്ന നിലയിൽ അരുൺ ഗോപി ചിത്രത്തിനായി ശ്രദ്ധയാകർഷിക്കുന്ന പരിശ്രമം നടത്തിയിട്ടുണ്ട്. ഛായാഗ്രാഹണം ഷാജി കുമാറാണ്.

ഷാജി കുമാറിന്റെ ക്യാമറാ നോട്ടങ്ങൾ ചിത്രത്തെ ആകെ പ്രതിഫലിപ്പിക്കുന്നതാണ്. കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തിൽ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത് കലാഭാവൻ ഷാജോണാണ്.

ഡിനോ, ആർ ശരത്‍കുമാർ, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൌതം, മംമ്‍ത, ശരത് സഭ, സിദ്ധിഖും ചിത്രത്തിലുണ്ട്, സാം സി എസ്സിന്റെ സംഗീതവും ചിത്രത്തിന്റെ താളത്തിനൊത്തുള്ളതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/161377/bandra-hit-estimates-firstday-achievement)