---
title: "#sureshgopi | രാവിലെ ആറുമണി മുതൽ ഞാൻ ബിസിയാണ്, ഇതിനിടയിലാണ് അത് ചെയ്യാർ, അതൊരു കൊഞ്ചിക്കലാണ് -സുരേഷ് ഗോപി"
english_title: "#actor #sureshgopi #openups #about #his #wife"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161372/actor-sureshgopi-openups-about-his-wife"
published_at: "2023-11-11T16:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f5d3dc3ee0_radika.jpg"
keywords: []
---

# #sureshgopi | രാവിലെ ആറുമണി മുതൽ ഞാൻ ബിസിയാണ്, ഇതിനിടയിലാണ് അത് ചെയ്യാർ, അതൊരു കൊഞ്ചിക്കലാണ് -സുരേഷ് ഗോപി

> **Lead Summary:** **ത**ന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ് തുറന്ന് സുരേഷ് ഗോപി. ഭാര്യ രാധികയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗരുഡൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനൽ നടത്തിയ ഫാൻസ്‌ മീറ്റിലാണ് സുരേഷ് ഗോപി തന്റെ വിശേഷങ്ങൾ പങ്കുവച്ചത്.

## Article Content

**ത**ന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ് തുറന്ന് സുരേഷ് ഗോപി. ഭാര്യ രാധികയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗരുഡൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനൽ നടത്തിയ ഫാൻസ്‌ മീറ്റിലാണ് സുരേഷ് ഗോപി തന്റെ വിശേഷങ്ങൾ പങ്കുവച്ചത്.

നടി നന്ദിനി അഭിമുഖത്തിനിടെ നടന് സർപ്രൈസായെത്തി പങ്കെടുത്തിരുന്നു. ‘പാമ്പെറിങ്‌ലി സ്വീറ്റ്’ എന്നാണ് നദിനി സുരേഷ് ഗോപിയെ വിശേഷിപ്പിച്ചത്. പാമ്പർ ചെയ്യപ്പെടാൻ ഒരുപാട് ഇഷ്ട്മുള്ള ആളാണ് താനെന്ന് സുരേഷ് ഗോപിയും പറഞ്ഞു. ഭാര്യ രാധിക കൊഞ്ചിഛനോ സ്നേഹിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് ഭാര്യ രാധികയെ കുറിച്ച് നടൻ പറഞ്ഞത്.

‘കൊഞ്ചിക്കലല്ല, കാലത്ത് ബ്രേക്ഫാസ്റ്റ് എനിക്ക് വാരിത്തരുന്നത് രാധികയാണ്. അതെനിക്ക് കൊഞ്ചൽ പോലെയാണ് തോന്നുന്നത്. രാവിലെ ആറു മണി മുതൽ ഞാൻ തിരക്കിലായിരിക്കും. ഫോണിൽ വരുന്ന മെസേജുകൾ മറ്റ് കാര്യങ്ങൾ എല്ലാം പരിശോധിക്കും’

‘ഇതിനിടയിലാണ് വാരി തരിക. ആ കൊഞ്ചൽ ആ സ്‌ട്രെസിയിൽ മുങ്ങി പോകും. ആ സമയത്ത് രണ്ട് ഇഡലി എന്നത് മൂന്ന് ആയാൽ മതി എന്ന് പറയും. ചമ്മന്തിക്ക് രുചി കൂടുതലാണെങ്കിൽ ഒരു ഇഡലി കൂടുതൽ കഴിക്കും’ എന്നും സുരേഷ് ഗോപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/161372/actor-sureshgopi-openups-about-his-wife)