---
title: "#santhwanam | 'സാന്ത്വനം സീരിയൽ അവസാനിക്കുന്നു?  ചിപ്പിയുടെ ദേവൂട്ടി ആ നായികയുടെ മകൾ, ആശങ്ക പങ്കിട്ട് ആരാധകർ!"
english_title: "#santhwanam #serial #fans #praising #new #character #devootty #performance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161370/santhwanam-serial-fans-praising-new-character-devootty-performance"
published_at: "2023-11-11T16:14:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f5babd9fa4_swanthanam.jpg"
keywords: []
---

# #santhwanam | 'സാന്ത്വനം സീരിയൽ അവസാനിക്കുന്നു?  ചിപ്പിയുടെ ദേവൂട്ടി ആ നായികയുടെ മകൾ, ആശങ്ക പങ്കിട്ട് ആരാധകർ!

> **Lead Summary:** **പ്രേ**ക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ ജീവിതം സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര ഏറെ മുന്നിലാണ്. കൃഷ്ണ സ്‌റ്റോഴ്‌സ് നടത്തി ഉപജീവനം നടത്തിപ്പോന്ന കുടുംബത്തിന് വലിയൊരു തിരിച്ചടിയായിരുന്നു കട നഷ്ടമായത്. കടയ്ക്ക് തീ വച്ച് നശിപ്പിക്കുകയും തിരികെ ആ കട വീണ്ടും തുറക്കാതിരിക്കാന്‍ പല വിധേയവും ശ്രമിക്കുകയും ചെയ്തു കുടുംബത്തിന്റെ ശത്രുക്കള്‍. ഇതിന്റെയെല്ലാം ഭാഗമായ കഴിഞ്ഞ കുറച്ചേറെ കാലമായി ആകെ കഷ്ടപ്പാടിലാണ് സാന്ത്വനം കുടുംബമുള്ളത്. സാന്ത്വനം സീരിയലിന് വലിയ ജനപ്രീതി പ്രേക്ഷകർക്കിടയിലുണ്ട്. 

## Article Content

**പ്രേ**ക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ ജീവിതം സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര ഏറെ മുന്നിലാണ്. കൃഷ്ണ സ്‌റ്റോഴ്‌സ് നടത്തി ഉപജീവനം നടത്തിപ്പോന്ന കുടുംബത്തിന് വലിയൊരു തിരിച്ചടിയായിരുന്നു കട നഷ്ടമായത്. കടയ്ക്ക് തീ വച്ച് നശിപ്പിക്കുകയും തിരികെ ആ കട വീണ്ടും തുറക്കാതിരിക്കാന്‍ പല വിധേയവും ശ്രമിക്കുകയും ചെയ്തു കുടുംബത്തിന്റെ ശത്രുക്കള്‍. ഇതിന്റെയെല്ലാം ഭാഗമായ കഴിഞ്ഞ കുറച്ചേറെ കാലമായി ആകെ കഷ്ടപ്പാടിലാണ് സാന്ത്വനം കുടുംബമുള്ളത്. സാന്ത്വനം സീരിയലിന് വലിയ ജനപ്രീതി പ്രേക്ഷകർക്കിടയിലുണ്ട്. 

അതുകൊണ്ട് തന്നെ ചില മാറ്റങ്ങളൊക്കെ വരുത്തി അഞ്ച് വർഷത്തിന് ശേഷമുള്ള തരത്തിലാണ് ഇപ്പോൾ സാന്ത്വനം സീരിയൽ മുന്നോട്ട് പോകുന്നത്. അതിനാൽ പുതിയ ചില കഥാപാത്രങ്ങൾ കൂടി സീരിയലിന്റെ ഭാ​ഗമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പുത്തൻ കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് സീരിയൽ മുന്നോട്ട് സഞ്ചരിക്കുന്നത്. പുതിയതായി സീരിയലിന്റെ ഭാ​ഗമായതിൽ പ്രേക്ഷപ്രീതി ഏറ്റവും കൂടുതൽ നേടിയ ഒരു കഥാപാത്രം ഹരിയുടെയും അപർണയുടെയും മകളായ ദേവൂട്ടിയാണ്. കൈക്കുഞ്ഞായിരുന്ന ദേവൂട്ടി അഞ്ച് വയസുകാരിയായി വളർന്നതായാണ് ഇപ്പോൾ സീരിയലിൽ കാണിക്കുന്നത്.

ദേവൂട്ടി വളർന്നുവെെന്നത് മാത്രമല്ല സാഹചര്യങ്ങളും കഥയും കഥാപാത്രങ്ങളും എല്ലാം ഒരുപാട് മാറിയതായി കാണാം. കഷ്ടപ്പാടുകള്‍ക്കൊടുവില്‍ കൃഷ്ണ സ്റ്റോര്‍സ് വീണ്ടും തുറന്ന് പ്രവൃത്തിച്ചു. ബാലനും ശത്രുവും കടയില്‍ ഇരിക്കുന്നുണ്ട്. ശിവനും അഞ്ജലിയും തന്റെ കാറ്ററിങ് സർവീസും മറ്റുമായി തിരക്കിലാണ്. 

ഹരി പുതിയ ബിസിനസ് തുടങ്ങിയതും അപർണ സഹായത്തിന് കൂടെ നില്‍ക്കുന്നതും കാണാം. ഹരിയുടെ മകൾ ദേവൂട്ടിയും ചിപ്പിയുടെ കഥാപാത്രം ദേവിയും തമ്മിലുള്ള ബന്ധമാണ് പുത്തൻ മാറ്റങ്ങളോടെ എത്തിയ സീരിയലിന്റെ ഏറ്റവും പുതിയ ആകർഷണം. അമ്മേ എന്ന് വിളിച്ചാണ് ദേവൂട്ടി ദേവിയുടെ അരികിലേക്ക് എത്തുന്നത്. അച്ഛനോടുള്ളത് പോലുള്ള അടുപ്പവും സ്നേഹവുമാണ് ദേവൂട്ടി ബാലനോടും കാണിക്കുന്നത്.

വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സാന്ത്വനം വീട്ടിലെ അം​ഗങ്ങളുടെ മാത്രമല്ല പ്രേക്ഷകരുടെയും ഹൃദയം കവർന്നു ദേവൂട്ടി. സാന്ത്വനത്തിലെ ​ദേവൂട്ടി ആരാണെന്ന് വെളിപ്പെടുത്തി നടി ചിപ്പിയും എത്തിയിരുന്നു. ബാലതാരമായി എത്തി പിന്നീട് സിനിമാ, സീരിയല്‍ ലോകത്ത് നിറസാന്നിധ്യമായി മാറിയ നടി സജിത ബേട്ടിയുടെ മകളാണ് ദേവൂട്ടിയായി സാന്ത്വനത്തിൽ അഭിനയിക്കുന്നത്.

മകളുടെ ആദ്യ സീരിയലാണിത് എന്ന സന്തോഷം സജിത ബേട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അഭിനയിക്കുന്നത് ആദ്യമാണെങ്കിലും ചില പരസ്യങ്ങളിൽ നേരത്തെ തന്നെ സജിതയുടെ മകൾ അഭിനയിച്ചിട്ടുണ്ട്. ഇസ ഫാത്തിമ എന്നാണ് സജിതയുടെ മകളുടെ പേര്. അതേസമയം സാന്ത്വനത്തിലെ പുതിയ ദേവൂട്ടിക്കൊപ്പമുള്ള ചിത്രം ചിപ്പി പങ്കുവെച്ചതോടെ സീരിയൽ അവസാനിക്കാൻ പോവുകയാണോ എന്ന സംശയമാണ് ആരാധകർക്ക്.

സാന്ത്വനത്തിലെ ദേവൂട്ടി സൂപ്പറാണെന്നും കമന്റുകൾ നിരവധിയുണ്ട്. തമിഴ് സീരിയൽ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ഒട്ടനവധി ഹിറ്റ് സീരിയലുകൾ ഒരുക്കിയി​ട്ടുള്ള ആദിത്യനായിരുന്നു സാന്ത്വനം സംവിധാനം ചെയ്ത് വന്നിരുന്നത്. എന്നാൽ അടുത്തിടെ ആദിത്യൻ ഹൃദയാഘാതം മൂലം അന്തരിച്ചു.

പല താരങ്ങളെയും കൈപിടിച്ചുകൊണ്ടുവന്ന സംവിധായകനായിരുന്നു ആദിത്യന്‍. 47ആം വയസിലാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ ആദിത്യനെ മരണം തേടിയെത്തിയത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. പ്രേക്ഷകർ എക്കാലവും നെഞ്ചേറ്റിയ ഒരുപിടി ഹിറ്റ്‌ സീരിയലുകളുടെ സംവിധായകനായിരുന്നു ആദിത്യൻ. ടെലിവിഷൻ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ. സാന്ത്വനത്തെ കൂടാതെ ആദിത്യൻ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയെല്ലാം ജനപ്രിയ പരമ്പരകളായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/161370/santhwanam-serial-fans-praising-new-character-devootty-performance)