---
title: "ഷൂട്ടിനിടെ ബൈക്കിൽ നിന്നും തെറിച്ച് വീണ് അജിത്"
english_title: "Ajith fell off his bike during the shoot"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16137/ajith-fell-off-his-bike-during-the-shoot"
published_at: "2021-12-15T10:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b97c2c39138_AJITH.jpg"
keywords: []
---

# ഷൂട്ടിനിടെ ബൈക്കിൽ നിന്നും തെറിച്ച് വീണ് അജിത്

> **Lead Summary:** തമിഴകത്തിന്റെ പ്രിയ നായകനാണ് അജിത് കുമാര്‍ . നിരവധി സിനിമകളാണ് താരം ആരാധകര്‍ക്ക് വേണ്ടി നല്‍കിയത് . അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാലിമൈ’. കോവിഡ് പ്രതിസന്ധിയ്ക്കിടെ പല ഘട്ടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

## Article Content

തമിഴകത്തിന്റെ പ്രിയ നായകനാണ് അജിത് കുമാര്‍ . നിരവധി സിനിമകളാണ് താരം ആരാധകര്‍ക്ക് വേണ്ടി നല്‍കിയത് . അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാലിമൈ’. കോവിഡ് പ്രതിസന്ധിയ്ക്കിടെ പല ഘട്ടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

ചിത്രീകരണത്തിനിടെ അജിത്തിന് പരിക്കേറ്റതും ഇടയ്ക്ക് വാർത്തയായിരുന്നു. ഇപ്പോഴിതാ, അജിത്തിന് അപകടമുണ്ടായ രംഗങ്ങൾ അടക്കമുള്ള ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ബൈക്ക് റേസ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അജിത് ബൈക്കിൽ നിന്നും തെറിച്ചു വീണത്. താരം വീണയുടനെ അണിയറപ്രവർത്തകർ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. എന്നാൽ പരുക്ക് വകവയ്ക്കാതെ ഷൂട്ടിങ് പുനരാരംഭിക്കുകയാണ് താരം.

എച്ച്.വിനോദ് ആണ് ‘വാലിമൈ’ സംവിധാനം ചെയ്യുന്നത്. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’.

‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16137/ajith-fell-off-his-bike-during-the-shoot)