#KallyaniPriyadarshan | ആദ്യമായിട്ടാണ് അച്ഛൻ അത് ചെയ്തത്; ഇനി ചെയ്യില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ

#KallyaniPriyadarshan  |  ആദ്യമായിട്ടാണ് അച്ഛൻ അത് ചെയ്തത്; ഇനി ചെയ്യില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ
2023-11-11T15:53:00 | By Kavya N

കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം കല്യാണി കണ്ടെത്തി . ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരപുത്രിക്ക് കഴിഞ്ഞിട്ടുണ്ട് ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു കല്യാണിയുടെ അരങ്ങേറ്റം. ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ആയിരുന്നു കല്യാണിയുടെ ആദ്യ മലയാള ചിത്രം.

ഒരു അഭിമുഖത്തിൽ അമ്മ ലിസിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് കല്യാണി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. നല്ലൊരു വേഷം ലഭിച്ചാൽ തീർച്ചയായും അമ്മ ഇനിയും അഭിനയിക്കുമെന്ന് കല്യാണി പറയുന്നു. അമ്മയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നല്ലൊരു സ്ക്രിപ്റ്റ് വന്നാൽ തീർച്ചയായും ഉണ്ടാകും. 

അമ്മ അങ്ങനെ പറഞ്ഞിട്ടില്ല. പക്ഷെ നല്ല സ്ക്രിപ്റ്റും നല്ലൊരു റോളും കിട്ടിയാൽ അമ്മ ചെയ്യുമെന്ന് എനിക്ക് അറിയാം." കല്യാണി പറഞ്ഞു.അച്ഛനെ കുറിച്ചും താരപുത്രി സംസാരിച്ചു. വീട്ടിൽ അച്ഛനുമായി പ്രൊഫഷണൽ ലൈഫിനെ കുറിച്ചൊന്നും സംസാരിക്കാറില്ല. ഒരുമിച്ച് ഇരിക്കുമ്പോൾ ഞങ്ങൾ പാട്ട് കേൾക്കുകയാണ് പതിവ്. അച്ഛന്റെ ഒരു പഴയ ടേപ്പ് റെക്കോർഡർ ഉണ്ട്. അതിൽ പാട്ടുകൾ കേൾക്കുകയാണ് ചെയ്യുക.

അച്ഛനോട് അഭിപ്രായങ്ങളൊന്നും ചോദിക്കാറില്ല. അദ്ദേഹത്തിന് എന്നെ വിശ്വാസമാണ്. എന്റേതായ കാര്യം ചെയ്യാൻ വിടുകയാണ് അദ്ദേഹം ചെയ്യുക. അതേസമയം പലരും എന്നോട് കഥ പറയാൻ അച്ഛനെയാണ് വിളിക്കുക. ഞാൻ ഒന്നും കേൾക്കാറില്ല എന്ന് അച്ഛൻ പറയും. പക്ഷെ ശേഷം മൈക്കിൾ ഫാത്തിമയുടെ കഥ അച്ഛൻ കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് അച്ഛൻ അത് ചെയ്തത്. ഇനി ചെയ്യില്ലെന്ന് പറഞ്ഞു. ഞാൻ ശരിയായ കാര്യമേ ചെയ്യൂ എന്നൊരു വിശ്വാസം അവർക്ക് രണ്ടുപേർക്കും ഉണ്ട്. അതുകൊണ്ട് ആയിരിക്കാം അങ്ങെനെയെന്നും കല്യാണി പറഞ്ഞു.

Content Highlight: #Itwas #first #time #Dad #done #Hesaid #would #not #doit again #KallyaniPriyadarshan #openup

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup