---
title: "#shanenigam | ഞങ്ങളുടെ നിസ്സഹായത പലരും മുതലെടുത്തു! വാപ്പച്ചി ഉണ്ടായിരുന്നെങ്കില്‍ അങ്ങനെ വരില്ലായിരുന്നു -ഷെയ്ന്‍"
english_title: "#shanenigam #talks #about #his #father #abi #how #he #learned #his #past"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161346/shanenigam-talks-about-his-father-abi-how-he-learned-his-past"
published_at: "2023-11-11T14:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f4a20c7788_shine.jpg"
keywords: []
---

# #shanenigam | ഞങ്ങളുടെ നിസ്സഹായത പലരും മുതലെടുത്തു! വാപ്പച്ചി ഉണ്ടായിരുന്നെങ്കില്‍ അങ്ങനെ വരില്ലായിരുന്നു -ഷെയ്ന്‍

> **Lead Summary:** **മ**ലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ ആണ് ഷെയ്ന്‍ നിഗം. മലയാളികളുടെ പ്രിയപ്പെട്ട അബിയുടെ മകനായ ഷെയ്ന്‍ ക്യാമറയുടെ മുന്നിലേക്ക് എത്തുന്നത് മിനി സ്‌ക്രീനിലൂടെയാണ്. പിന്നീട് സിനിമയില്‍ നായകനായി മാറുകയായിരുന്നു. തന്റെ അഭിനയ മികവു കൊണ്ട് ഷെയ്ന്‍ പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. കരിയറില്‍ പലവട്ടം വിവാദങ്ങളും പ്രശ്‌നങ്ങളും വെല്ലുവിളി ഉയര്‍ത്തിയിട്ടും ശക്തമായി തിരികെ വരുന്ന ഷെയ്‌നെയാണ് കണ്ടിട്ടുള്ളത്. 

## Article Content

**മ**ലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ ആണ് ഷെയ്ന്‍ നിഗം. മലയാളികളുടെ പ്രിയപ്പെട്ട അബിയുടെ മകനായ ഷെയ്ന്‍ ക്യാമറയുടെ മുന്നിലേക്ക് എത്തുന്നത് മിനി സ്‌ക്രീനിലൂടെയാണ്. പിന്നീട് സിനിമയില്‍ നായകനായി മാറുകയായിരുന്നു. തന്റെ അഭിനയ മികവു കൊണ്ട് ഷെയ്ന്‍ പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. കരിയറില്‍ പലവട്ടം വിവാദങ്ങളും പ്രശ്‌നങ്ങളും വെല്ലുവിളി ഉയര്‍ത്തിയിട്ടും ശക്തമായി തിരികെ വരുന്ന ഷെയ്‌നെയാണ് കണ്ടിട്ടുള്ളത്. 

ഇപ്പോഴിതാ ആര്‍ഡിഎക്‌സിലൂടെ തന്നെ വിമര്‍ശിച്ചവരുടെയെല്ലാം വായടപ്പിച്ചു കൊണ്ട് വന്‍ വിജയാണ് ഷെയ്ന്‍ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ വേലയും കയ്യടി നേടുകയാണ്. അതേസമയം തന്റെ വാപ്പച്ചി ഉണ്ടായിരുന്നുവെങ്കില്‍ തങ്ങളുടെ നിസ്സഹായത ആരും മുതലെടുക്കില്ലായിരുന്നുവെന്നാണ് ഷെയ്ന്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്‌നും ഉമ്മ സുനിലയും മനസ് തുറന്നത്. 

ഞങ്ങളുടെ നിസ്സഹായത പലരും മുതലെടുക്കുന്ന സാഹചര്യമുണ്ട്. വാപ്പച്ചി ഉണ്ടായിരുന്നെങ്കില്‍ അതൊന്നും വരില്ലായിരുന്നു. ഒരു ഭീഷണി, തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍. ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍. അന്നാണ് ആദ്യമായി പ്രിയന്‍ സാറിനോട് സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയ പറയുന്നത് അവഗണിച്ചേക്ക്. അതൊന്നും നോക്കി വിഷമിക്കരുത്. ആ വാക്കിന്റെ ശക്തി വലുതായിരുന്നുവന്നാണ് ഷെയ്ന്‍ പറയുന്നത്. 

അബീക്കയും ഇതുപോലെ പല പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ട്. മാറ്റിനിര്‍ത്തലുകള്‍ അദ്ദേഹവും നേരിട്ടു. കുര്‍ബാനി, വെയില്‍ സിനിമകളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്കിടെ ചില യൂട്യൂബ് ചാനലുകാര്‍ അബീക്കയെ അധിക്ഷേപിക്കുന്ന വീഡിയോ ഇറക്കി. അത് കണ്ടിട്ടു സംവധിയാകന്‍ സിദ്ധീഖ് വിളിച്ചു. നടന്‍ അഭിനയിക്കുന്നത് മുഖം കൊണ്ടാണ്. ഭാവങ്ങള്‍ വരണമെങ്കില്‍ മനസ് ശാന്തമായിരിക്കണം. അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് സംവിധായകന്റെ കടമയാണ്. ഒന്നും ആലോചിച്ചു മനസ് മടുപ്പിക്കരുതെന്ന് പറഞ്ഞുവെന്നും സുനില പറയുന്നു. 

സംവിധായകന്‍ രാജീവ് രവിയാണ് പിന്തുണച്ച മറ്റൊരാള്‍. സ്റ്റീവ് ലോപ്പസിലെ നായകനാകാന്‍ ആദ്യം വിളിച്ചത് ശെയ്‌നെ ആണ്. പക്ഷെ മോന് അത്ര കോണ്‍ഫിഡന്‍സ് തോന്നിയില്ല. അന്നു രാജീവ് രവി അബീക്കയോട് പറഞ്ഞു, വേണമെങ്കില്‍ എന്നെ പ്രീതിപ്പെടുത്തനായി അഭിനയിക്കാമായിരുന്നു. പക്ഷെ ആ ചങ്കൂറ്റം കണ്ടില്ലേ. പിന്നീട് കിസ്മത്തിലേക്ക് മോനെ നിര്‍ദ്ദേശിച്ചതും രാജീവ് രവിയാണ്. ഈ പ്രശ്‌നം നടക്കുമ്പോഴും രാജീവ് രവി പറഞ്ഞു ആരു പടമെടുത്തില്ലെങ്കിലും വേണ്ട. ഞാന്‍ ഷെയ്‌നെ വച്ച് സിനിമയെടുക്കുമെന്ന് പറഞ്ഞുവെന്നും സുനില പറയുന്നു. 

ചില കാര്യങ്ങള്‍ നമ്മള്‍ അറിയുമ്പോഴാണ് വളര്‍ച്ചയുണ്ടാകുന്നത്. അങ്ങനെ കടന്നു പോയ സാഹചര്യങ്ങളിലൂടേയും അനുഭവങ്ങളിലൂടേയുമാണ് ചുറ്റുമുള്ളവരെ കൂടുതല്‍ തിരിച്ചറിയുന്നത്. അതുകൊണ്ട് ഒന്നും വേണ്ടിയിരുന്നില്ല എന്നു തോന്നുന്നില്ല. സാമാന്യ നീതി വേണം എന്നു ചിന്തിക്കുന്നത് തെറ്റല്ലല്ലോ. കള്ളത്തരവും തെറ്റും കണ്ടാല്‍ ചോദ്യം ചെയ്യും. സിനിമയില്‍ പ്രത്യേകിച്ചുമെന്നും ഷെയ്ന്‍ പറയുന്നു. വേലയാണ് ഷെയ്‌ന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നാലെ ബര്‍മൂഡ, കുര്‍ബാനി, ലിറ്റില്‍ ഹാര്‍ട്ട്‌സ് തുടങ്ങിയ സിനിമകളും ഷെയ്‌ന്റേതായി അണിയറയിലുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും കഥകള്‍ കേള്‍ക്കുന്നുണ്ടെന്നാണ് ഷെയ്ന്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/161346/shanenigam-talks-about-his-father-abi-how-he-learned-his-past)