---
title: "#nahee | കെ-പോപ്പ് ദുരന്തം വീണ്ടും; ഗായിക നാഹീ മരിച്ച നിലയിൽ "
english_title: "#kpop #singer #nahee #dies #24 #cause #unidentified"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161171/kpop-singer-nahee-dies-24-cause-unidentified"
published_at: "2023-11-10T20:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e4a85ac1ea_NAHEE.jpg"
keywords: []
---

# #nahee | കെ-പോപ്പ് ദുരന്തം വീണ്ടും; ഗായിക നാഹീ മരിച്ച നിലയിൽ 

> **Lead Summary:** **കൊ**റിയൻ പോപ്പുലർ മ്യൂസിക്​ (കെ-പോപ്പ് ) രംഗത്തെ പ്രശസ്ത ഗായിക നാഹീ ​നെ മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം അജ്ഞാതമാണെന്നാണ്​ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. നാഹീയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽവഴിയാണ്​ മരണവിവരം പുറത്തുവന്നത്​.

## Article Content

**കൊ**റിയൻ പോപ്പുലർ മ്യൂസിക്​ (കെ-പോപ്പ് ) രംഗത്തെ പ്രശസ്ത ഗായിക നാഹീ ​നെ മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം അജ്ഞാതമാണെന്നാണ്​ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. നാഹീയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽവഴിയാണ്​ മരണവിവരം പുറത്തുവന്നത്​.

നഹീയുടെ ശവസംസ്‌കാരം ജിയോങ്‌ഗി-ഡോയിലെ പ്യോങ്‌ടേക്കിലുള്ള സെൻട്രൽ ഫ്യൂണറൽ ഹാളിൽ നടക്കുമെന്നാണ്​ റിപ്പോർട്ട്​. ജൂലൈയിൽ, നാഹീ തന്റെ ഇലക്ട്രോണിക് പോപ്പ് ട്രാക്ക് 'റോസ്' പുറത്തിറക്കിയിരുന്നു. 2019-ൽ 'ബ്ലൂ സിറ്റി' എന്ന സിംഗിളിലൂടെയാണ്​ സ്വതന്ത്ര കലാകാരിയായി നാഹീ അരങ്ങേറ്റം കുറിച്ചത്.

മുഖ്യധാരാ വിജയം നേടിയ ശേഷം, ഗായിക പിന്നീട് 2020-ൽ മ്യൂസിക് ഏജൻസിയായ മുൻ ഹ്വാ ഇൻ എന്ന സ്ഥാപനവുമായി കരാറിലെത്തി. പിന്നീട് അവർ 'ബ്ലൂ നൈറ്റ്', 'ലവ് നോട്ട്!', 'സിറ്റി ഡ്രൈവ്' തുടങ്ങിയ ഗാനങ്ങൾ പുറത്തിറക്കി. സമീപകാലത്ത് ഒട്ടേറെ കെ-പോപ്പ് താരങ്ങളാണ് കൊറിയയിൽ വിടവാങ്ങിയത്.

2023 എപ്രിലില്‍ ഗായകന്‍ മൂണ്‍ബിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണവും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. 2023 മേയിൽ കെ-പോപ്പ് ഗായിക ഹേസൂവിനെ (29) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹേസൂ ആത്മഹത്യ ചെയ്തതാണെന്നും ആത്മഹത്യാക്കുറിപ്പ്​ കണ്ടെടുത്തതായും അന്ന്​ പൊലീസ് വെളിപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/161171/kpop-singer-nahee-dies-24-cause-unidentified)