---
title: "kalidasjayaram |   നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു; ആഘോഷമാക്കി വിവാഹ നിശ്ചയം"
english_title: "#Actor #Kalidas #Jayaram #gets #married #Celebration #engagement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161159/actor-kalidas-jayaram-gets-married-celebration-engagement"
published_at: "2023-11-10T20:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e40ae29adf_kali_1.jpg"
keywords: []
---

# kalidasjayaram |   നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു; ആഘോഷമാക്കി വിവാഹ നിശ്ചയം

> **Lead Summary:** നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. മോഡലായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്‌സ് റണ്ണർ അപ്പാണ് തരിണി. കഴിഞ്ഞ വർഷമാണ് കാളിദാസും തരിണിയും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്. ഇവർ തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് കഴിഞ്ഞു.

## Article Content

നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. മോഡലായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്‌സ് റണ്ണർ അപ്പാണ് തരിണി. കഴിഞ്ഞ വർഷമാണ് കാളിദാസും തരിണിയും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്. ഇവർ തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് കഴിഞ്ഞു.

വളരെ ആഘോഷമായി തന്നെയാണ് ചടങ്ങുകൾ കഴിഞ്ഞത് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്.

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ കാളിദാസ് സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്. ഇപ്പോൾ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു കാളിദാസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/161159/actor-kalidas-jayaram-gets-married-celebration-engagement)