---
title: "#VIRAL | ഇങ്ങനെയും പ്രണയമോ? തന്റെ കാമുകനെ സന്തോഷിപ്പിക്കാനായി കാമുകി ചെയ്തത് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ "
english_title: "#Love #like #this #Socialmedia #shocked #girlfriend #did #make #boyfriend #happy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161133/love-like-this-socialmedia-shocked-girlfriend-did-make-boyfriend-happy"
published_at: "2023-11-10T18:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e23c246400_VIRAL.jpg"
keywords: []
---

# #VIRAL | ഇങ്ങനെയും പ്രണയമോ? തന്റെ കാമുകനെ സന്തോഷിപ്പിക്കാനായി കാമുകി ചെയ്തത് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ 

> **Lead Summary:** **ത**ന്റെ കാമുകനെ സന്തോഷിപ്പിക്കാനായി കാമുകി ചെയ്ത ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത്.തന്റെ കാമുകനെ കാര്യമായി സന്തോഷിപ്പിക്കണം. അതിന് വേണ്ടി ഈ യുവതി തിരഞ്ഞെടുത്ത വഴി കാമുകന്റെ പേര് ടാറ്റൂ ചെയ്യുക എന്നതായിരുന്നു.

## Article Content

**ത**ന്റെ കാമുകനെ സന്തോഷിപ്പിക്കാനായി കാമുകി ചെയ്ത ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത്.തന്റെ കാമുകനെ കാര്യമായി സന്തോഷിപ്പിക്കണം. അതിന് വേണ്ടി ഈ യുവതി തിരഞ്ഞെടുത്ത വഴി കാമുകന്റെ പേര് ടാറ്റൂ ചെയ്യുക എന്നതായിരുന്നു.

ഇത് സാധാരണ ചെയ്യുന്ന കാര്യമല്ലേ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. യുവതി ടാറ്റൂ ചെയ്യാൻ തന്നെ ആണ് തീരുമാനിച്ചത്, കയ്യിലോ പുറത്തോ കാലിലോ കഴുത്തിലോ ഒന്നുമല്ല, നെറ്റിയിലാണ് യുവതി കാമുകന്റെ പേര് ടാറ്റൂ ചെയ്യാൻ തീരുമാനിച്ചത്.

ടാറ്റൂ ചെയ്യുന്നതേ വേദനയുള്ള പരിപാടിയാണ്. അപ്പോൾ അത് നെറ്റിയിലായാലോ.. എന്തായാലും ഈ വേദനയൊന്നും യുവതിക്ക് ഒരു പ്രശ്നം അല്ലായിരുന്നു. അത് കൊണ്ട് തന്നെ നെറ്റയിൽ ടാറ്റൂ ചെയ്യുകയും ചെയ്തു. സംഭവം നടന്നത് യു കെയിലാണ്, കെവിൻ എന്നാണ് യുവാവിന്റെ പേര്.

കാമുകന്റെ പേര് നെറ്റിയിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ യുവതി പങ്കുവെച്ചിട്ടുണ്ട്. പേര് ടാറ്റൂ ചെയ്യുമ്പോൾ യുവതി വേദന കൊണ്ട് പുളയുന്നത് ഒക്കെ കാണാം. എങ്കിലും അത് പൂർത്തിയാക്കുന്നു.അന സ്റ്റാൻസ്കോവ് എന്ന അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഈ ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യുമെന്നാണ് ചിലർ ചോദിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/161133/love-like-this-socialmedia-shocked-girlfriend-did-make-boyfriend-happy)