#snehanambiar | ഭർത്താവിന് വാട്സാപ്പിൽ മെസേജുകൾ വന്നു; അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ഞാനല്ല; സ്നേഹ നമ്പ്യാർ പറഞ്ഞത്

#snehanambiar | ഭർത്താവിന് വാട്സാപ്പിൽ മെസേജുകൾ വന്നു; അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ഞാനല്ല; സ്നേഹ നമ്പ്യാർ പറഞ്ഞത്
2023-11-10T17:30:00 | By Athira V

സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജവാർത്തകളുടെ ഇരകൾ ഏറെയാണ്. സിനിമാ സീരിയൽ രം​ഗത്തെ നിരവധി പേർ ഇതിനെതിരെ സംസാരിച്ചി‌ട്ടുണ്ട്. തമിഴ് നടൻ ശരത് ബാബു മരിച്ചതിന് ശേഷം തന്നെക്കുറിച്ച് വന്ന തെറ്റായ വാർത്തകളെക്കുറിച്ച് നടി സ്നേഹ നമ്പ്യാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശരത് കുമാറിന്റെ രണ്ടാം ഭാര്യയുടെ പേര് സ്നേഹ നമ്പ്യാർ എന്നാണ്. നടി സ്നേഹ നമ്പ്യാരാണ് ഇതെന്ന് പലരും തെറ്റിദ്ധരിച്ചു. നടിയുടെ ചിത്രം വെച്ച് ചില തമിഴ്‍ മാധ്യമങ്ങളിൽ വാർത്തയും വന്നു. 

ഇതേക്കുറിച്ചാണ് ബിഹൈന്റ്വുഡ് തമിഴിന് നൽകിയ അഭിമുഖത്തിൽ സ്നേഹ നമ്പ്യാർ സംസാരിച്ചത്. നമ്പ്യാർ എന്നത് എന്റെ അച്ഛന്റെ പേരാണ്. ജാതിയാണത്. കണ്ണൂരിലെ ചെറിയൊരു സമൂഹം. ചെന്നെെയിലേക്ക് വരുമ്പോൾ സ്നേഹ എന്ന പേര് മാത്രമായിരുന്നു. അച്ഛന്റെ പേര് വെക്കാൻ പലരും ഉപദേശിച്ചു. ശരത് ബാബു സർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ സ്നേഹ നമ്പ്യാർ ഞാനാണെന്ന് കരുതി എന്റെ ഫോട്ടോകളാണ് വാർത്തകളിൽ വന്നത്. 

ഓൺലൈൻ മീഡിയകളിൽ മാത്രമല്ല, ന്യൂസ് ചാനലുകളിലും അങ്ങനെ വന്നു. ശരത് ബാബുവിന്റെ രണ്ടാം ഭാര്യയാണ് ഞാൻ, വീട്ടിലറിയാതെ വിവാ​ഹം ചെയ്തതാണെന്നൊക്കെ. അതെന്നെ വേദനിപ്പിച്ചു. ഒരു തവണ എന്നെ വിളിച്ച് വ്യക്തത വരുത്താമായിരുന്നു. ഞാനിത് എടുത്ത പോലെ എന്റെ കുടുംബവും ഇത് എടുക്കണമെന്നില്ല. 


വാട്സ്ആപ്പിൽ എന്റെ ഭർത്താവിനും ഈ വാർത്തകൾ കുറേപ്പേർ അയച്ചു. അതൊന്നും കുഴപ്പമില്ല, വിഷമിക്കേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു അവസരം വരുമ്പോൾ ഇതിൽ എല്ലാവർക്കും വിശദീകരണം കൊ‌ടുത്താൽ മതിയെന്നും പറഞ്ഞു. മാധ്യമങ്ങളെ വിളിച്ച് പറയാനിരുന്നതാണ്. എന്നാൽ ജോലിത്തിരക്കുകൾ കാരണം കഴിഞ്ഞില്ല. 

ചെന്നെെയിലുള്ള ചില ക്യാമറമാൻമാർ മാഡം, നിങ്ങളല്ലേ ഇതെന്ന് ചോദിച്ചു. അന്നെനിക്ക് തമിഴ് വായിക്കാൻ അറിയില്ല. എന്താണ് അതിൽ എഴുതിയെന്ന് ചോദിച്ചു. ഞാൻ ശരത് ബാബുവിന്റെ രണ്ടാം ഭാര്യയാണെന്ന വാർത്തയെന്ന് അവർ. അദ്ദേഹം മരിച്ച് കുറച്ച് സമയത്തിനുള്ളിലാണ് ഈ വാർത്ത വന്നത്. ഇൻഡസ്ട്രിയിൽ ഉള്ളയാളായതിനാൽ എനിക്കിത് മനസിലാക്കാൻ പറ്റും. ഈ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ അവരെയെങ്ങനെ ബാധിച്ചേനെ. 

ഇത് പോലെ ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്. സത്യമേത് കള്ളമേത് എന്ന മനസിലാക്കാൻ പറ്റാത്ത പ്രചരണങ്ങളാണ് നടക്കാറെന്നും സ്നേഹ നമ്പാർ വ്യക്തമാക്കി. മെയ് 22 നാണ് ശരത് ബാബു മരിച്ചത്. 71ാം വയസിലായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന സ്നേഹ നമ്പ്യാരെ ലൈം ലൈറ്റിൽ അധികം കണ്ടിട്ടില്ല.1990 ൽ വിവാഹിതരായ സ്നേഹ നമ്പ്യാരും ശരത് ബാബുവും പിന്നീട് വേർപിരിയുകയാണുണ്ടായത്. അന്തരിച്ച തമിഴ് നടൻ നമ്പ്യാരുടെ മകളാണ് സ്നേഹ നമ്പ്യാർ. 

നടി രമപ്രഭയായിരുന്നു ശരത് ബാബുവിന്റെ ആദ്യ ഭാര്യ. 1974 ൽ വിവാഹിതരായ ഇരുവരും 1988 ൽ വേർപിരിഞ്ഞു. തെലുങ്ക്, തമിഴ് സിനിമാ പ്രേക്ഷകർക്ക് സുപരിചിതനാണ് ശരത് ബാബു. പോർ തൊഴിൽ എന്ന സിനിമയിലാണ് ശരത് ബാബുവിനെ അവസാനമായി പ്രേക്ഷകർ കണ്ടത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ശരത് ബാബു അഭിനയിച്ചത്. 

Content Highlight: #snehanambiar #mistaken #sarathbabus #second #wife #how #she #reacted

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup