---
title: " #ayisha julkka  |   സ്‌ക്രീനിന് തീപിടിച്ച് തകര്‍ന്നു വീണു; തീയേറ്ററിലെ അസാധാരണ സംഭവം തുറന്ന് പറഞ്ഞ് നടി ആയിഷ ജുല്‍ക്ക "
english_title: "#screen #caught #fire #fellapart # Actress #DivyaBharathi #opensup #about #unusual #incident #theatre"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160973/screen-caught-fire-fellapart-actress-divyabharathi-opensup-about-unusual-incident-theatre"
published_at: "2023-11-10T09:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dab4868594_ayisha_3.jpg"
keywords: []
---

#  #ayisha julkka  |   സ്‌ക്രീനിന് തീപിടിച്ച് തകര്‍ന്നു വീണു; തീയേറ്ററിലെ അസാധാരണ സംഭവം തുറന്ന് പറഞ്ഞ് നടി ആയിഷ ജുല്‍ക്ക 

> **Lead Summary:** തൊണ്ണൂറുകളില്‍ ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു ദിവ്യ ഭാരതി. തന്റെ പതിനാലാം വയസില്‍ അരങ്ങേറിയ ദിവ്യ ഭാരതി വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സൂപ്പര്‍ ഹിറ്റുകളിലെ നായികയായി മാറി. എന്നാല്‍ കാലം മറ്റൊന്നായിരുന്നു ദിവ്യയ്ക്കായി കാത്തുവച്ചിരുന്നത്. തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് ദിവ്യ ഭാരതി മരിച്ചു. 1993 ലായിരുന്നു ദിവ്യയുടെ മരണം.

## Article Content

തൊണ്ണൂറുകളില്‍ ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു ദിവ്യ ഭാരതി. തന്റെ പതിനാലാം വയസില്‍ അരങ്ങേറിയ ദിവ്യ ഭാരതി വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സൂപ്പര്‍ ഹിറ്റുകളിലെ നായികയായി മാറി. എന്നാല്‍ കാലം മറ്റൊന്നായിരുന്നു ദിവ്യയ്ക്കായി കാത്തുവച്ചിരുന്നത്. തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് ദിവ്യ ഭാരതി മരിച്ചു. 1993 ലായിരുന്നു ദിവ്യയുടെ മരണം.

മരിക്കുമ്പോള്‍ ദിവ്യയുടെ പ്രായം വെറും 19 ആയിരുന്നു. ദിവ്യയുടെ മരണം സിനിമാ ലോകത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. ദിവ്യയുടെ മരണത്തെ തുടര്‍ന്ന് നിരവധി സിനിമകളുടെ ചിത്രീകരണമാണ് അന്ന് നിലച്ചു പോയത്. അതിലൊന്നായിരുന്നു രംഗ്. പിന്നീട് ഈ ചിത്രത്തിലേക്ക് എത്തിയ ആയിഷ ജുല്‍ക്ക സിനിമയുടെ പ്രീമിയറില്‍ വച്ചുണ്ടായ അസാധാരണ അനുഭവത്തെക്കുറിച്ച് ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു.

അന്ന് ദിവ്യയുടെ ഓര്‍മ്മയ്ക്കായി നടത്തിയ പ്രീമിയറില്‍ ഒരുപാട് പേര്‍ പങ്കെടുത്തിരുന്നുവെന്നും ആയിഷ ഓര്‍ക്കുന്നു. ചിത്രത്തില്‍ തന്റെ രംഗം ആയപ്പോള്‍ തീയേറ്ററിലെ സ്‌ക്രീനിന് തീ പിടിച്ചെന്നും സ്‌ക്രീന്‍ തകര്‍ന്നു വീണുവെന്നുമാണ് ആയിഷ പറയുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും താരം പറയുന്നു. ഈ സംഭവം ദിവ്യയുടെ പ്രേതബാധയായിട്ടായിരുന്നു പലരും വ്യാഖ്യാനിച്ചത്.

ഇതുപോലെ തന്നെ പാതിവഴിയില്‍ നിന്നു പോയ മറ്റൊരു സിനിമയായിരുന്നു ലാഡ്‌ല. ഈ ചിത്രത്തില്‍ പിന്നീട് നായികയായത് ശ്രീദേവിയായിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ ഇന്‍ട്രോ സീനില്‍ അഭിനയിക്കുമ്പോള്‍ ശ്രീദേവി പലവട്ടമാണ് ഡയലോഗ് മറന്നത്. നേരത്തെ ഇതേ ഇടത്ത് എത്തുമ്പോള്‍ തന്നെ ദിവ്യ ഭാരതിയും ഡയലോഗ് മറക്കുമായിരുന്നു.

ശ്രീദേവിയ്ക്കും അത് അനുഭവപ്പെട്ടതോടെ എല്ലാവര്‍ക്കും ഭയമായി. തുടര്‍ന്ന് ശ്രീദേവിയോട് ഗായത്രി മന്ത്ര ചൊല്ലാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷമായിരുന്നു ആ രംഗം ചിത്രീകരിച്ചത്. അതുപോലെ തനിക്ക് ദിവ്യയുമായും മംമ്ത കുല്‍ക്കര്‍ണിയുമായും ഉണ്ടായിരുന്ന ഭിന്നതയെക്കുറിച്ചും ഒരിക്കല്‍ ആയിഷ ജുല്‍ക്ക സംസാരിച്ചിരുന്നു.

''ഞാന്‍ മംമ്തയ്‌ക്കൊപ്പമോ ദിവ്യയ്‌ക്കൊപ്പമോ ജോലി ചെയ്യുമ്പോള്‍ ഞങ്ങള്‍ രണ്ട് പേര്‍ മാത്രമായിരിക്കും. രണ്ട് സ്ത്രീകള്‍, രണ്ട് സഹനടന്മാര്‍. നല്ല സമവാക്യവുമായിരുന്നു.  ചിലപ്പോള്‍ തോന്നും ഇതൊക്കെ ആരോഗ്യകരമായിരുന്നു എന്ന് ആയിഷ ജുല്‍ക്ക പറയുന്നു. ദിവ്യയുടേതായി അണിയറയില്‍ ധാരാളം സിനിമകളുണ്ടായിരുന്നു അവര്‍ മരണപ്പെടുമ്പോള്‍. ഇതിലേക്ക് പിന്നീട് മറ്റ് നടിമാര്‍ കടന്നു വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/160973/screen-caught-fire-fellapart-actress-divyabharathi-opensup-about-unusual-incident-theatre)