മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ശോഭന

മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ശോഭന
2021-12-14T22:09:00 | By Susmitha Surendran

മമ്മൂട്ടി- ശോഭന കോമ്പിനേഷനില്‍ മലയാളി സിനിമാപ്രേമികളുടെ പ്രിയം നേടിയ പല ചിത്രങ്ങളുമുണ്ട്. 'മഴയെത്തും മുന്‍പെ'യും 'കളിയൂഞ്ഞാലു'മൊക്കെയാവും ഭൂരിഭാഗം പ്രേക്ഷകരുടെയും മനസിലേക്ക് വേഗത്തില്‍ എത്തുന്ന ചിത്രങ്ങള്‍. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരെയും ഒറ്റ ഫ്രെയ്‍മില്‍ കണ്ടതിന്‍റെ ആഹ്ളാദത്തിലാണ് ആരാധകര്‍. സിനിമയിലല്ല, മറിച്ച് ഒരു സെല്‍ഫിയിലാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം ശോഭന എടുത്ത സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ മിനിറ്റുകള്‍ കൊണ്ട് വൈറല്‍ ആയത്. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ (CBI 5) ലൊക്കേഷനില്‍ എത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്.

'ക്യാപ്റ്റനെ കണ്ടു, ഫാന്‍ മൊമന്‍റ്' എന്നാണ് ചിത്രത്തിനൊപ്പം ശോഭന കുറിച്ചത്. ഇരുവരുടെയും ആരാധകര്‍ വളരെ വേഗത്തിലാണ് ഈ ചിത്രം ഏറ്റെടുത്തത്. ഒരു മണിക്കൂര്‍ കൊണ്ട് 16,000ല്‍ അധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

അതേസമയം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശോഭന മലയാളത്തിന്‍റെ തിരശ്ശീലയിലേക്ക് തിരിച്ചെത്തിയത് അനൂപ് സത്യന്‍ സംവിധാനം ചെയ്‍ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു. സുരേഷ് ഗോപി നായകനായ ചിത്രത്തില്‍ നീന എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്.

സിനിമയില്‍ എത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. അതേസമയം സിബിഐ 5ന്‍റെ ചിത്രീകരണം കൊച്ചിയില്‍ തുടരുകയാണ്. 'സേതുരാമയ്യരുടെ' ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല.

എസ് എന്‍ സ്വാമി, കെ മധു, മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സേതുരാമയ്യര്‍ക്കൊപ്പമുണ്ടായിരുന്ന 'വിക്ര'മായി ജഗതി ശ്രീകുമാര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടും എന്നതാണ് ചിത്രത്തെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ അപ്‍ഡേറ്റ്.


Content Highlight: Shobhana's selfie with Mammootty went viral on social media in minutes.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup