---
title: "ഇന്നുവരെ തൃപ്തിയായിട്ടുള്ള പ്രതിഫലം പോലും കിട്ടിയിട്ടുമില്ല: സീമ ജി. നായര്‍ പറയുന്നു "
english_title: "A new interview with actress Seema is gaining attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16083/a-new-interview-with-actress-seema-is-gaining-attention"
published_at: "2021-12-14T20:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8b21f516c9_SEEMA.jpg"
keywords: []
---

# ഇന്നുവരെ തൃപ്തിയായിട്ടുള്ള പ്രതിഫലം പോലും കിട്ടിയിട്ടുമില്ല: സീമ ജി. നായര്‍ പറയുന്നു 

> **Lead Summary:** അഭിനയ രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് നടി സീമ ജി. നായര്‍. 36 വര്‍ഷമായി സിനിമയില്‍ വന്നിട്ട് എങ്കിലും കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ഇപ്പോഴും ബാധ്യതതകളിലൂടെയാണ് മുന്നോട് പോകുന്നത് എന്നാണ് സീമ ഒരു അഭിമുഖത്തില്‍ പറയുന്നത്.

## Article Content

അഭിനയ രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് നടി സീമ ജി. നായര്‍. 36 വര്‍ഷമായി സിനിമയില്‍ വന്നിട്ട് എങ്കിലും കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ഇപ്പോഴും ബാധ്യതതകളിലൂടെയാണ് മുന്നോട് പോകുന്നത് എന്നാണ് സീമ ഒരു അഭിമുഖത്തില്‍ പറയുന്നത്.

ഒരു സിനിമാ നടിയോ സെലിബ്രിറ്റിയോ ആയി കഴിഞ്ഞാല്‍ ജീവിതത്തിന്റെ മൊത്തം കളര്‍ തന്നെ മാറിപ്പോകും. ബസിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യാന്‍ പറ്റാതെ വരും. നമുക്ക് ഒരുപാട് പരിധികളുണ്ട്. അങ്ങനെ വരുമ്പോള്‍ ജീവിത ചെലവ് വര്‍ധിക്കും. ബാധ്യതകളും പ്രശ്‌നങ്ങളും ഉണ്ടാവും.

സ്റ്റാറ്റസ് കീപ് ചെയ്യാനുള്ള നെട്ടോട്ടത്തിലായിരിക്കും. നമ്മള്‍ ജോലി ചെയ്യുന്നുണ്ട്. പക്ഷേ ഇന്നുവരെ തനിക്ക് തൃപ്തിയായിട്ടുള്ള പ്രതിഫലം കിട്ടിയിട്ടില്ല. ചോദിച്ചു വാങ്ങിയിട്ടുമില്ല. ചോദിച്ചാല്‍ കിട്ടണമെന്നുമില്ല. അഥവാ അബദ്ധത്തില്‍ എങ്ങാനും ചോദിച്ചു പോയാല്‍ നമ്മള്‍ കുറ്റക്കാരിയായി.

അഹങ്കാരിയായി. പിന്നീട് നമ്മളെ കുറിച്ച് കേള്‍ക്കുന്നതൊക്കെ വേറെ കഥകളായിരിക്കും. അവരെ വേണ്ടാട്ടോ എടുത്താല്‍ പൊങ്ങാത്ത തുകയാണ് ചോദിക്കുന്നത്. നമ്മുടെ ഒപ്പമുള്ള പലരും വാങ്ങിക്കുന്ന പ്രതിഫലം കേട്ട് പലപ്പോഴും കണ്ണു നിറഞ്ഞു പോയിട്ടുണ്ട്. തങ്ങള്‍ പ്രതീക്ഷിച്ചത് പോലെ സീമക്ക് ഉയരാനായില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്.

അടുപ്പമുള്ള പലരും തനിക്ക് വേഷം തന്നിട്ടില്ല. താന്‍ ചോദിച്ചിട്ട് പോലും വേഷം തന്നിട്ടില്ല. അവരുടെ സിനിമ കാണുമ്പോള്‍ അതിനകത്തു നമുക്ക് പറ്റിയ വേഷംകാണും.

പക്ഷേ അത് മറ്റാരെങ്കിലും ചെയ്തിട്ടുണ്ടാവും. പിന്നീട് താനും അവരും നേരില്‍ കാണുമ്പോള്‍ തന്നോട് പറയാന്‍ കുറെ കള്ളത്തരങ്ങള്‍ പഠിച്ചു വച്ചിട്ടുണ്ടാവും. അവരുടെ വര്‍ക്കില്‍ തനിക്ക് ചെയ്യാന്‍ പറ്റിയ ക്യാരക്ടര്‍ ഉണ്ടായിട്ടും തന്നില്ലല്ലോ എന്ന വിഷമം മനസിലുണ്ടാവും. പലപ്പോഴും ഇത് സംഭവിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി.

നമുക്ക് വിധിച്ചതേ കിട്ടു. വളരെ വിഷമം തോന്നിയിട്ടുള്ള പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇവിടം വിട്ടു പോയാലോ എന്നു വരെ തോന്നിയിട്ടുണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ വേറെ ഒരു മാര്‍ഗവും തന്റെ മുന്നിലില്ല. അറിയാവുന്ന തൊഴില്‍ അഭിനയമാണ് എന്നാണ് സീമ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16083/a-new-interview-with-actress-seema-is-gaining-attention)