---
title: "#SindhuKrishna   |   കുഞ്ഞിനെ വീണ്ടും വയറ്റിലിട്ട് വെച്ചു; രണ്ട് പിറന്നാൾ വന്ന സത്യാവസ്ഥ തുറന്ന് പറഞ്ഞ് സിന്ധു കൃഷ്ണ"
english_title: "#baby #placed #stomach #again #SindhuKrishna #reveals #truth #two #birthdays"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160692/baby-placed-stomach-again-sindhukrishna-reveals-truth-two-birthdays"
published_at: "2023-11-09T07:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c423029eaa_sindhu_2.jpg"
keywords: []
---

# #SindhuKrishna   |   കുഞ്ഞിനെ വീണ്ടും വയറ്റിലിട്ട് വെച്ചു; രണ്ട് പിറന്നാൾ വന്ന സത്യാവസ്ഥ തുറന്ന് പറഞ്ഞ് സിന്ധു കൃഷ്ണ

> **Lead Summary:** മലയാളസിനിമ നടൻമാരുടെ കുടുംബത്തിൽ ഏറ്റവും സന്തുഷ്ടരായി ജീവിക്കുന്ന താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റെ. നാല് പെണ്‍മക്കളുടെയും ഭാര്യയുടെയും കൂടെയുള്ള ജീവിതത്തെ പറ്റിയും സിനിമയിലെയും മറ്റ് വിശേഷങ്ങളുമൊക്കെ നടന്‍ സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെക്കാറുണ്ട്.

## Article Content

മലയാളസിനിമ നടൻമാരുടെ കുടുംബത്തിൽ ഏറ്റവും സന്തുഷ്ടരായി ജീവിക്കുന്ന താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റെ. നാല് പെണ്‍മക്കളുടെയും ഭാര്യയുടെയും കൂടെയുള്ള ജീവിതത്തെ പറ്റിയും സിനിമയിലെയും മറ്റ് വിശേഷങ്ങളുമൊക്കെ നടന്‍ സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെക്കാറുണ്ട്.

അതുപോലെ കുടുംബത്തിലെ ബാക്കിയെല്ലാവരും യൂട്യൂബ് ചാനലും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിറന്നാളായിരുന്നു എന്നതാണ് താരകുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം. ഭാര്യയ്ക്ക് ആശംസ അറിയിച്ച് നടനും അമ്മയെ കുറിച്ച് പറഞ്ഞ് മക്കളായ അഹാനയും ദിയയുമടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ തന്റെ പിറന്നാളാഘോഷത്തെ കുറിച്ച് സിന്ധുവും സംസാരിച്ചിരിക്കുകയാണ്. 52 വയസ് വരെ അച്ഛനും അമ്മയും കൂടെയുണ്ട്. അതും എന്റെ ഭാഗ്യമാണ്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുന്നതും താനൊരു ഭാഗ്യമായിട്ടാണ് കാണുന്നതെന്ന് സിന്ധു പറയുന്നു.

ശരിക്കും തനിക്ക് രണ്ട് ബര്‍ത്ത്‌ഡേ ഉണ്ടെന്നാണ് താരപത്‌നി പറയുന്നത്. പാസ്പോര്‍ട്ടിലെ ബര്‍ത്ത് ഡേയാണ് എപ്പോഴും സെലിബ്രേറ്റ് ചെയ്യാറുള്ളത്. മുന്‍പ് മകള്‍ ഹന്‍സു അമ്മയ്ക്ക് എങ്ങനെയാണ് രണ്ട് ബര്‍ത്ത്‌ഡേ വന്നതെന്ന് ചോദിക്കാറുണ്ടായിരുന്നു. അന്നൊരു കഥ അവള്‍ക്ക് പറഞ്ഞ് കൊടുത്തു. 'എന്നെ പ്രസവിച്ച സമയത്ത് തീരെ ചെറുതായിരുന്നു.

കുഞ്ഞ് ചെറുതായത് കൊണ്ട് കുറച്ചൂടി വളരാന്‍ വേണ്ടി തിരിച്ച് വയറ്റിലിട്ട് വെക്കാന്‍ അമ്മൂമ്മയോട് ഡോക്ടര്‍ പറഞ്ഞു. പിന്നീട് ഞാന്‍ ശരിക്കും നവംബറില്‍ പുറത്ത് വന്നുവെന്നുമാണ് അന്ന് ഹന്‍സുവിനോട് തമാശരൂപേണ കഥയായി പറഞ്ഞതെന്ന് സിന്ധു ഓര്‍മ്മിക്കുന്നു. ശരിക്കും സ്‌കൂളില്‍ ചേര്‍ക്കാനായി പണ്ട് കാലത്ത് ജനന തീയ്യതിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്.

അങ്ങനെ വന്നതാണ്. അതേ സമയം സോഷ്യല്‍ മീഡിയ പേജുകളില്‍ ഭര്‍ത്താവ് കൃഷ്ണ കുമാര്‍ ഭാര്യയ്ക്ക് ആശംസ അറിയിച്ചെഴുതിയ കുറിപ്പ് വൈറലായി മാറിയിരുന്നു. 'സിന്ധുവിനു പിറന്നാള്‍ ആശംസകള്‍. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിട്ട് 3 ദശകങ്ങള്‍ കഴിഞ്ഞു. 30 വര്‍ഷം വലിയൊരു കാലമെന്ന് കരുതിയ സമയമുണ്ടായിരുന്നു.

തിരിഞ്ഞു നോക്കുമ്പോള്‍ വളരെ വേഗം കടന്നു പോയ ഒരു ചെറിയ കാലമായി തോന്നുന്നു. സ്‌നേഹിച്ചും, കലഹിച്ചും വിട്ടുവീഴ്ചകളിലൂടെയും, ദുഖത്തിലൂടെയും സന്തോഷത്തിലൂടെയും കടന്നു പോയ നല്ല ഒരു ജീവിതം. ഇതുവരെയുള്ള യാത്രയില്‍, നാല് മക്കള്‍ക്കും, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. നന്മകള്‍ നേരുന്നു... എന്നാണ് ഭാര്യയ്ക്ക് ആശംസ അറിയിച്ച് കൃഷ്ണ കുമാര്‍ എഴുതിയത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/160692/baby-placed-stomach-again-sindhukrishna-reveals-truth-two-birthdays)