#beenaantony | അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിരുന്നെങ്കില്‍ ഇന്ന് വലിയ നടി ആയേനെ! ബീന ആന്റണിയെ കുറിച്ച് പറഞ്ഞ് യൂട്യൂബര്‍

#beenaantony | അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിരുന്നെങ്കില്‍ ഇന്ന് വലിയ നടി ആയേനെ! ബീന ആന്റണിയെ കുറിച്ച് പറഞ്ഞ് യൂട്യൂബര്‍
2023-11-08T22:02:00 | By Athira V

സിനിമയിലും പിന്നീട് സീരിയലുകളിലും മറ്റ് ടെലിവിഷന്‍ പരിപാടികളിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് നടി ബീന ആന്റണി. തുടക്കം സിനിമയിലെ ചെറിയ വേഷങ്ങള്‍ ചെയ്ത് കൊണ്ടാണെങ്കിലും ബീന ആന്റണി എന്ന പേര് മലയാളികള്‍ക്കിടയില്‍ വലിയ രീതിയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. 

പലവിധ പ്രതിസന്ധികളും ജീവിതത്തില്‍ നേരിട്ടതിന് ശേഷമാണ് ബീന ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്. അക്കാലത്ത് അഡ്ജസ്റ്റ്‌മെന്റിന് അവര്‍ തയ്യാറായിരുന്നെങ്കില്‍ ഇന്ന് വലിയൊരു നിലയിലേക്ക് എത്തിയേനെ. അതിന് തയ്യാറാവാത്തത് കൊണ്ടാണ് നല്ല അവസരങ്ങളൊക്കെ നടിയ്ക്ക് നഷ്ടപ്പെട്ടതെന്ന് പറയുകയാണ് ഒരു യൂട്യൂബര്‍. ജസ്റ്റ് സ്റ്റാര്‍ വ്‌ളോഗ് എന്ന പേരിലുള്ള ചാനലിലൂടെയാണ് ബീനയെ കുറിച്ചുള്ള വീഡിയോ പുറത്ത് വന്നിരിക്കുന്നത്.


വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുമാണ് ബീന ആന്റണി വരുന്നത്. അന്ന് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി.അന്ന് ബീനയെ കാണാന്‍ മെലിഞ്ഞ് അതീവ സുന്ദരിയായിരുന്നു. അക്കാലത്ത് ബീനയെ കണ്ടവര്‍ക്ക് അറിയാം, പ്രത്യേകമായൊരു ആകര്‍ഷണം തോന്നുമായിരുന്നു. 

ആദ്യം ചെറിയ ചെറിയ വേഷങ്ങളിലാണ് ബീന അഭിനയിച്ചതെങ്കില്‍ പിന്നീട് വലിയ കഥാപാത്രങ്ങള്‍ കിട്ടി തുടങ്ങി. മോഹന്‍ലാലിന്റെയും ജയറാമിന്റെയും ദിലീപിന്റെയുമൊക്കെ പെങ്ങള്‍ വേഷങ്ങളൊക്കെ ബീന ചെയ്തിട്ടുണ്ട്. തനിക്ക് കിട്ടുന്ന വേഷം നന്നായി അവതരിപ്പിക്കാനും നടിയ്ക്ക് സാധിച്ചിരുന്നു. ആത്മാര്‍ഥതയും കഴിവും സത്യസന്ധയുമൊക്കെയായിട്ടുള്ള നടിയായിരുന്നു ബീന ആന്റണി. പക്ഷേ സിനിമാലോകം അത് കണ്ടില്ല.


സിനിമയില്‍ കുറേ അഡ്ജസ്റ്റ്‌മെന്റുകളും പിന്‍വാതില്‍ നിയമനങ്ങളുമൊക്കെയാണ് ഉണ്ടായിരുന്നത്. അതൊക്കെ ഉണ്ടെങ്കിലേ നല്ല വേഷങ്ങള്‍ കിട്ടുകയുള്ളു. അന്ന് നായികയായി കയറേണ്ടിയിരുന്ന ബീന ആന്റണി ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ക്കൊന്നും തയ്യാറായില്ല. അതുകൊണ്ട് ഈ നടിയെ സിനിമാക്കാര്‍ ഒതുക്കിയെന്ന് പറയാം. അന്ന് ബീന എല്ലാത്തിനും തയ്യാറായി നിന്നിരുന്നെങ്കില്‍ ഇന്ന് വലിയൊരു ആര്‍ട്ടിസ്റ്റായി മാറിയേനെ. 

അക്കാലത്ത് ബീനയ്‌ക്കൊരു പ്രണയം ഉണ്ടായിരുന്നു. നടി ആത്മാര്‍ഥമായി പ്രണയിച്ചതാണ്. ആ സ്‌നേഹത്തിന്റെ ലഹരിയിലായതോടെ സിനിമയെ കാര്യമായി ശ്രദ്ധിച്ചില്ല. അതോടെ നല്ല കഥാപാത്രങ്ങളും കിട്ടാതെയായി. കുറച്ച് കഴിഞ്ഞതോടെ ബീനയെ സ്‌നേഹിച്ച ആള്‍ അവരെ തേച്ച് പോയി. ഇതോടെ നടിയുടെ എല്ലാ കണ്‍ട്രോളും പോയി. ആത്മഹത്യയക്കും ശ്രമിച്ചു.

പിന്നെ ജീവിതത്തിലേക്ക് വന്നതിന് ശേഷം വീണ്ടും സിനിമയിലേക്കെത്തി. അപ്പോഴെക്കും സിനിമയും ഒരുപാട് മാറി പോയി. അവിടെയും ചാന്‍സുകള്‍ കുറവായി. ശേഷം സീരിയലുകളിലൊക്കെ സജീവമായി നില്‍ക്കുമ്പോഴാണ് ഒരു മാസികയില്‍ ബീനയെ കുറിച്ച് വളരെ മോശമായിട്ടുള്ള കഥ അച്ചടിച്ച് വരുന്നത്. അത്രയും മോശമായ ഭാഷയിലാണ് ബീനയെ കുറിച്ച് എഴുതിയത്.

ബീനയെ കുറിച്ച് മാത്രമല്ല അക്കാലത്ത് പലരെയും കുറിച്ച് ഇതുപോലെയുള്ള കഥകള്‍ ആ മാസികയില്‍ അച്ചടിച്ച് വരുമായിരുന്നു. ആ മാസിക വലിയ തോതില്‍ വിറ്റ് പോയി. എന്നാല്‍ അതൊന്നും നടക്കാത്ത കാര്യങ്ങളാണെന്ന് ആരും മനസിലാക്കിയില്ലെന്നതാണ് സത്യം. ചെറിയ റോള്‍ ആണെങ്കിലും ബീന ആളുകളുടെ മനസില്‍ നിറഞ്ഞ് നിന്നിരുന്നു. മകളെ കുറിച്ചുള്ള കഥ കേട്ടതോടെയാണ് നടിയുടെ പിതാവിന് അറ്റാക്ക് വരുന്നത്.

അങ്ങനെ നടിയ്ക്ക് സിനിമയില്‍ നിന്ന് തന്നെ ഇടവേള എടുക്കേണ്ടി വന്നു. മാനസികമായി തകര്‍ന്ന് പോയെങ്കിലും അവര്‍ പല പ്രതിസന്ധികളിലും പിടിച്ച് നിന്നു. പിന്നെ സീരിയലില്‍ പിടിച്ച് നിന്നു. നല്ല കഥാപാത്രങ്ങള്‍ ചെയ്തു. ഇടയ്ക്ക് സിനിമകളിലും അഭിനയിച്ചു. അങ്ങനെ നില്‍ക്കുമ്പോഴാണ് മനോജ് നായരുമായി ഇഷ്ടത്തിലാവുന്നത്. നല്ല നടനാണ് മനോജ്. ബീനയുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് മനോജും ശ്രദ്ധിക്കപ്പെട്ടതെന്ന് ചാനലില്‍ പറയുന്നു.

Content Highlight: #viral #video #actress #beenaantony #past #life #love #failure #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup