---
title: "#janani |  എന്റെ ശ്രീലങ്കന്‍ തമിഴ് കേള്‍ക്കുമ്പോള്‍ ഭാര്യയെ ഓര്‍മ്മ വരാറുണ്ടെന്ന് വിജയ്; തുറന്ന് പറഞ്ഞ് ലിയോ താരം"
english_title: "#Vijay #says #listening #my #SriLankan #Tamil #reminds #me #wife #Leo #star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160545/vijay-says-listening-my-srilankan-tamil-reminds-me-wife-leo-star-new"
published_at: "2023-11-08T14:30:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b4fcd9b281_vijay_and_janani_1.jpg"
keywords: []
---

# #janani |  എന്റെ ശ്രീലങ്കന്‍ തമിഴ് കേള്‍ക്കുമ്പോള്‍ ഭാര്യയെ ഓര്‍മ്മ വരാറുണ്ടെന്ന് വിജയ്; തുറന്ന് പറഞ്ഞ് ലിയോ താരം

> **Lead Summary:** തെന്നിന്ത്യന്‍ സിനിമയിലെ ദളപതിയാണ് വിജയ് തമിഴ് നാട്ടില്‍ മാത്രമല്ല വിജയ്ക്ക് ആരാധകരുള്ളത്. വിജയിയുടെ ഓരോ സിനിമയും ഉത്സവം പോലെയാണ് കേരളത്തിലെ ആരാധകരും സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ലിയോ തീര്‍ത്ത ഗംഭീര വിജയത്തിന്റെ തിളക്കത്തിലാണ് വിജയ്. ഓണ്‍ സ്‌ക്രീനിലെ പ്രകടനവും വിജയയും പോലെ തന്നെ വിജയിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

## Article Content

തെന്നിന്ത്യന്‍ സിനിമയിലെ ദളപതിയാണ് വിജയ് തമിഴ് നാട്ടില്‍ മാത്രമല്ല വിജയ്ക്ക് ആരാധകരുള്ളത്. വിജയിയുടെ ഓരോ സിനിമയും ഉത്സവം പോലെയാണ് കേരളത്തിലെ ആരാധകരും സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ലിയോ തീര്‍ത്ത ഗംഭീര വിജയത്തിന്റെ തിളക്കത്തിലാണ് വിജയ്. ഓണ്‍ സ്‌ക്രീനിലെ പ്രകടനവും വിജയയും പോലെ തന്നെ വിജയിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

സമീപകാലത്ത് വലിയ ചര്‍ച്ചയായി മാറിയ വാര്‍ത്തയാണ് വിജയ് വിവാഹ മോചിതനാകുന്നുവെന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് വിജയിയോ സംഗീതയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ വിജയിയെക്കുറിച്ച് നടി ജനനി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ലിയോയില്‍ വിജയിയുടെ കൂടെ അഭിനയിച്ച നടിയാണ് ജനനി.

സെറ്റില്‍ വിജയ്‌ക്കൊപ്പം ചെലവിടാന്‍ കഴിഞ്ഞ സമയത്തെക്കുറിച്ചും അദ്ദേഹം തന്നോട് പറഞ്ഞ വാക്കുകളെക്കുറിച്ചുമൊക്കെയാണ് അഭിമുഖത്തില്‍ ജനനി മനസ് തുറന്നിരിക്കുന്നത്. അതേസമയം തന്റെ ശ്രീലങ്കന്‍ തമിഴ് കേള്‍ക്കുമ്പോള്‍ ഭാര്യ സംഗീതയെ ഓര്‍മ്മ വരാറുണ്ടെന്ന് വിജയ് പറഞ്ഞതായി ജനനി പറയുന്നത്.

തന്നെ വിജയ് സഹോദരിയെ പോലെയാണ് കണ്ടതും സംസാരിച്ചതും. തന്റെ ഭാര്യയും ജനനിയെ പോലെ ജാഫ്‌നയില്‍ നിന്നുമാണെന്നും വിജയ് പറഞ്ഞുവെന്നും ജനനി പറയുന്നു. ബിഗ് ബോസിലൂടെയാണ് ജനനി ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് തമിഴ് സീസണ്‍ 6 ലെ താരമായിരുന്നു ജനനി. വിജയ് സംഗീതയെക്കുറിച്ച് ജനനിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ വിവാഹ മോചന വാര്‍ത്തകളെ തള്ളിക്കളയുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അനുമാനം

### Related Links & Sources
- [Original Story Source](https://moviemax.in/news/160545/vijay-says-listening-my-srilankan-tamil-reminds-me-wife-leo-star-new)