---
title: "കാവ്യയും മീനാക്ഷിയും തമ്മിലുള്ള വഴക്കിന് കാരണം ഇത് ..."
english_title: "This is the reason for the quarrel between Kavya and Meenakshi ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16049/this-is-the-reason-for-the-quarrel-between-kavya-and-meenakshi"
published_at: "2021-12-14T17:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8891655ee4_kavya.jpg"
keywords: []
---

# കാവ്യയും മീനാക്ഷിയും തമ്മിലുള്ള വഴക്കിന് കാരണം ഇത് ...

> **Lead Summary:** പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര ജോഡികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരും മലയാള സിനിമാ ലോകത്തെ മാറ്റിനിര്‍ത്താന്‍ പറ്റാത്ത രണ്ട് താരങ്ങളാണ് . താരങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യാറുണ്ട് . മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്.

## Article Content

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര ജോഡികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരും മലയാള സിനിമാ ലോകത്തെ മാറ്റിനിര്‍ത്താന്‍ പറ്റാത്ത രണ്ട് താരങ്ങളാണ് . താരങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യാറുണ്ട് . മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്.

മീനാക്ഷിയും മഹാലക്ഷ്മിയുമൊത്ത് പുറത്ത് വരുന്ന ദിലീപ്-കാവ്യ ദമ്പതികളുടെ ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. പക്ഷെ, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ എന്താണെന്ന് ചികയുകയാണ് ആരാധകര്‍.

ദിലീപിന്റെ വ്യക്തിപരമായ വാര്‍ത്തകള്‍ ചികഞ്ഞ് കണ്ടുപിടിക്കാനാണ് ആളുകള്‍ക്ക് ഏറെ താത്പര്യം. ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയുടെ സമ്മതത്തോടെയായിരുന്നു കാവ്യയുമായുള്ള വിവാഹം നടന്നത്. അച്ഛനെ സപ്പോര്‍ട്ട് ചെയ്ത് ഏറ്റവും മുന്‍പന്തിയില്‍ നിന്നത് മകള്‍ തന്നെയായിരുന്നു. അമ്മയെ വേണ്ടെന്ന് വച്ച് മകള്‍ അച്ഛനൊപ്പം നില്‍ക്കുന്നതിന്റെ കാരണം പോലും ആര്‍ക്കും അറിയില്ല.

പക്ഷെ, ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് കാവ്യയും മീനാക്ഷിയും തമ്മില്‍ സ്വരചേര്‍ച്ച തുടങ്ങിയെന്നാണ്. അതിനുള്ള തെളിവാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചിത്രങ്ങളിലൊന്നും മീനാക്ഷിയെ കാണാനില്ലാത്തതെന്നാണ് ചിലരുടെ കണ്ടുപിടിത്തം. കഴിഞ്ഞ ദിവസം ദിലീപും കാവ്യയും മഹാലക്ഷ്മിയുമൊന്നിച്ചാണ് ദുബായിലേക്ക് പോയത്.

മീനാക്ഷി ഇല്ലായിരുന്നു. മീനാക്ഷി ചെന്നൈയില്‍ നിന്ന് ഇപ്പോള്‍ വരാത്തത് പോലും കാവ്യയോടുള്ള പിണക്കം കൊണ്ടാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്. പക്ഷെ, ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി ദിലീപ് ഫാന്‍സ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19ന് ആയിരുന്നു കാവ്യ മാധവന്റെ പിറന്നാള്‍. നിരവധി ആളുകളായിരുന്നു താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തിയത്. പിറന്നാള്‍ ആഘോഷ സമയത്ത് മീനാക്ഷി നാട്ടില്‍ ഉണ്ടായിരുന്നു. കാവ്യയുടെ ഒപ്പം മീനാക്ഷി ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.

ഇതു കൂടാതെ ഈ ചിത്രങ്ങള്‍ മീനാക്ഷി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തു. ഇതിനു മീനാക്ഷി നല്‍കിയ ക്യാപ്ഷന്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ”ഹാപ്പി ബര്‍ത്ത് ഡേ, ഐ ലവ് യു” എന്നാണ് ഈ ചിത്രങ്ങള്‍ക്ക് മീനാക്ഷി നല്‍കിയ ക്യാപ്ഷന്‍. ഇതൊക്കെ കണ്ടിട്ടും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നവര്‍ക്കാണ് പ്രശ്‌നമെന്നാണ് ദിലീപ് ഫാന്‍സ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16049/this-is-the-reason-for-the-quarrel-between-kavya-and-meenakshi)