---
title: "#Empuran | എമ്പുരാൻ; പൃഥ്വിയും സംഘവും ലൊക്കേഷൻ ഹണ്ടിനായി യുകെയിൽ "
english_title: "#Empuran #Prithviraj #team #UK #locationhunt"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160422/empuran-prithviraj-team-uk-locationhunt"
published_at: "2023-11-08T07:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654aef374447c_empuran.jpg"
keywords: []
---

# #Empuran | എമ്പുരാൻ; പൃഥ്വിയും സംഘവും ലൊക്കേഷൻ ഹണ്ടിനായി യുകെയിൽ 

> **Lead Summary:** **[ കൊ**വിഡ് കാലത്ത് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുന്നതാണ് എമ്പുരാൻ. 2019 ൽ ലൂസിഫർ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം അണിയറക്കാർക്ക് ആരംഭിക്കാൻ കഴിഞ്ഞത് ഒക്ടോബർ 5 ന് ആണ്.

## Article Content

**[ കൊ**വിഡ് കാലത്ത് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുന്നതാണ് എമ്പുരാൻ. 2019 ൽ ലൂസിഫർ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം അണിയറക്കാർക്ക് ആരംഭിക്കാൻ കഴിഞ്ഞത് ഒക്ടോബർ 5 ന് ആണ്.

ദില്ലി- ഹരിയാന അതിർത്തിയിലെ ഫരീദാബാദിൽ തുടങ്ങിയ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് നാട്ടിൽ എത്തിയതിന് ശേഷം ലൊക്കേഷൻ ഹണ്ടിനായി യുകെയിൽ എത്തിയിരിക്കുകയാണ് പൃഥ്വിയും സംഘവും.

ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം കൊച്ചിയിൽ സിനിമയ്ക്ക് വേണ്ടിയുള്ള സെറ്റ് വർക്ക് പുരോഗമിക്കുന്നുണ്ട്. കൊച്ചിയിലെ ചിത്രീകരണം ആറ് മാസത്തോളമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ലൊക്കേഷൻ തിരയുന്നതിൻറെ ഭാഗമായി പൃഥ്വിരാജ് ദുബൈയിലും എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാൻറെ അടുത്ത ഷെഡ്യൂൾ ജനുവരിയിലാണ് ആരംഭിക്കുക.

യുഎസ്, യുകെ, അബുദബി എന്നിവിടങ്ങളിലാവും ഷൂട്ടിംഗ്. എമ്പുരാൻറെ യുഎസ് ഷെഡ്യൂളിൽ ടൊവിനോ തോമസും ഉണ്ടാവുമെന്നാണ് അറിയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/160422/empuran-prithviraj-team-uk-locationhunt)