#shajikailas | സുരേഷിന് ജീവിതമേതാ സിനിമയേതാ എന്ന് അറിയില്ല! ഇത് വേദനിപ്പിക്കുന്ന പ്രചരണമെന്ന് ഷാജി കൈലാസ്

#shajikailas | സുരേഷിന് ജീവിതമേതാ സിനിമയേതാ എന്ന് അറിയില്ല! ഇത് വേദനിപ്പിക്കുന്ന പ്രചരണമെന്ന് ഷാജി കൈലാസ്
2023-11-07T21:01:00 | By Athira V

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് സുരേഷ് ഗോപിയും ഷാജി കൈലാസും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് കിട്ടിയത് തീപ്പൊരി സിനിമകളായിരുന്നു. സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കമ്മീഷണര്‍ അടക്കം നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനുമാണ് ഷാജി കൈലാസ്. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുകയാണ്. 

ഇതിനിടെ ഇപ്പോഴിതാ ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. താന്‍ സുരേഷ് ഗോപിക്കെതിരെ സംസാരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്‍ഡിനെതിരെയാണ് ഷാജി കൈലാസ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷാജി കൈലാസിന്റെ പ്രതികരണം. 

അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണെന്ന് ഷാജി കൈലാസ് പറയുന്നു. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്നും അതിന് നശിപ്പിക്കുവാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ''കമ്മീഷണര്‍ എന്ന സിനിമയോട് കൂടി അവന്‍ പൂര്‍ണമായും കയ്യില്‍ നിന്ന് പോയിരുന്നു.


ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവുമടക്കം മൊത്തത്തില്‍ സിനിമയേതാ ജീവിതമേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറിപ്പോയി. ഞാനത് പല തവണ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രന്‍ സ്‌റ്റൈലില്‍ തട്ടിക്കയറി'' എന്ന് ഷാജി കൈലാസ് പറഞ്ഞതായുള്ള കാര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. 

''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയര്‍ ചെയ്യുന്നത് കാണുവാന്‍ ഇടയായി. ഒന്നോര്‍ക്കുക.. കമ്മീഷണറില്‍ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തില്‍ നായകന്‍ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകന്‍'' എന്നാണ് ഷാജി കൈലാസ് പറയുന്നത്. 

ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാം. അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാമെന്നും അദ്ദേഹം പറയുന്നു. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്നും ഷാജി കൈലാസ് പറയുന്നു. 

അതിന് നശിപ്പിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവര്‍ ദയവായി ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത് എന്നാണ് ഷാജി കൈലാസ് വ്യാജ വാര്‍ത്തയെക്കുറിച്ച് പറയുന്നത്. 

അതേസമയം ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അരുണ്‍ വര്‍മയാണ് സിനിമയുടെ സംവിധാനം. മിഥുന്‍ മാനുവല്‍ തോമസാണ് സിനിമയുടെ തിരക്കഥാകൃത്ത്. ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അഭിരാമി, ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജെഎസ്‌കെ, ഒരു പെരുംകളിയാട്ടം തുടങ്ങിയ സിനിമകളാണ് സുരേഷ് ഗോപിയുടേതായി അണിയറയിലുള്ളത്.

Content Highlight: #shajikailas #slams #fake #news #about #criticising #sureshgopi

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup