ബോളിവുഡില്‍ താന്‍ നേരിട്ട അവഗണനകളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് പ്രിയങ്ക ചോപ്ര. തന്നെ നോക്കി ഡയലോഗ് പറയാന്‍ പോലും ഒരു താരം വിസമ്മതിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര . ഒരു ഹിറ്റ് സിനിമയെ കുറിച്ചാണ് പ്രിയങ്ക സംസാരിച്ചത്.
ഷൂട്ട് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ഞാന്‍ ആ നടന്റെ പേര് പറയുന്നില്ല, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഊഹിച്ചോളൂ. ആ നടന് എന്നെ കുറിച്ച് എന്ത് തോന്നുന്നു എന്നതിനെ കുറിച്ചുള്ള ഒരു മോണോലോഗ് ആയിരുന്നു അത്. പക്ഷെ എന്നെ നോക്കികൊണ്ട് അത് പറയാന്‍ അയാള്‍ വിസമ്മതിച്ചു.അതുകൊണ്ട് എനിക്ക് പറയാനുള്ള ഡയലോഗിലേക്ക് എത്തിച്ചേരാന്‍ എനിക്ക് സാധിച്ചില്ല.
ഒടുവില്‍ ഞാന്‍ സംവിധായകനോട് സംസാരിക്കുകയും ചെയ്തു . ‘ഒന്നിച്ച് ജോലി ചെയ്യുന്ന താരത്തെ ഞാന്‍ അഭിനന്ദിക്കുന്നു, പക്ഷെ ഇത് എനിക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് എന്ന് സംവിധായകനോട് പ്രിയങ്ക പറഞ്ഞു.
അതോടെ അന്നത്തെ ഷൂട്ടിംഗ് നിര്‍ത്തി, ഹോട്ടലില്‍ തിരിച്ചെത്തി. പിന്നീട് ഞങ്ങള്‍ ഒന്നിച്ച് ആ രംഗം വായിച്ചു, നന്നായി ചെയ്തു” എന്നാണ് പ്രിയങ്ക ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഏത് ചിത്രത്തിന് ഇടയിലായിരുന്നു ഇത് സംഭവിച്ചതെന്നോ ഏത് താരത്തെ കുറിച്ചാണോ താരം സംസാരിച്ചതെന്ന് പ്രിയങ്ക വ്യക്തമാക്കിയിട്ടില്ല.
Content Highlight: #star #refused #even #look #him #say #dialogue #Priyanka #openedup
































