---
title: "#katrinakaif | അര്‍ധരാത്രി കത്രീനയും ജോണും തമ്മില്‍ ഫോണ്‍വിളി;  മലൈക ലീക്കാക്കിയ ഓഡിയോ കേട്ട സല്‍മാന്‍ ഖാൻ ചെയ്തത്! "
english_title: "#katrinakaif #fight #malaikaarora #leaking #phone #calls #johnabraham"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160300/katrinakaif-fight-malaikaarora-leaking-phone-calls-johnabraham"
published_at: "2023-11-07T16:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a1c8a5f008_salman.jpg"
keywords: []
---

# #katrinakaif | അര്‍ധരാത്രി കത്രീനയും ജോണും തമ്മില്‍ ഫോണ്‍വിളി;  മലൈക ലീക്കാക്കിയ ഓഡിയോ കേട്ട സല്‍മാന്‍ ഖാൻ ചെയ്തത്! 

> **Lead Summary:** **ബോ**ളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. കത്രീനയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ സംഭവങ്ങളില്‍ ഒന്നായിരുന്നു സല്‍മാന്‍ ഖാനുമായുള്ള പ്രണയം. വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് ഇരുവരും പിരിയുന്നത്. അതേസമയം കത്രീനയും സല്‍മാന്‍ ഖാന്റെ സഹോദരന്റെ ഭാര്യയായിരുന്ന നടി മലൈക അറോറയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

## Article Content

**ബോ**ളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. കത്രീനയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ സംഭവങ്ങളില്‍ ഒന്നായിരുന്നു സല്‍മാന്‍ ഖാനുമായുള്ള പ്രണയം. വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് ഇരുവരും പിരിയുന്നത്. അതേസമയം കത്രീനയും സല്‍മാന്‍ ഖാന്റെ സഹോദരന്റെ ഭാര്യയായിരുന്ന നടി മലൈക അറോറയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അര്‍ബ്ബാസും മലൈകയും പിന്നീട് പിരിഞ്ഞുവെങ്കിലും ഇരുവരും ഏറെനാള്‍ ഒരുമിച്ച് ജീവിച്ചവരാണ്. സല്‍മാന്റെ കുടുംബത്തിലേക്ക് കത്രീന കടന്നു വരുന്നതിനോട് മലൈകയ്ക്ക് താല്‍പര്യമില്ലെന്നായിരുന്നു ഒരിക്കല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. 2009 ല്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളാണ് ഇരുവര്‍ക്കുമിടയിലെ ഭിന്നത ചൂണ്ടിക്കാണിച്ചത്. കത്രീന മലൈകയുടെ ഫാഷന്‍ ബ്രാന്റിനെ പരിഹസിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ പിണക്കം ഖാന്‍ കുടുംബത്തില്‍ തന്നെ വലിയ പ്രശ്‌നമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ ഫോണ്‍ വിവരങ്ങള്‍ മലൈക മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് വരെ കത്രീന ആരോപിക്കുകയുണ്ടായി. കത്രീന കൈഫും ജോണ്‍ എബ്രഹാമും തമ്മിലുള്ള ഫോണ്‍ കോളുകളാണ് ലീക്ക് ചെയ്യപ്പെട്ടതായി കരുതപ്പെടുന്നത്. ഇത് സല്‍മാന്‍ ഖാനെ വല്ലാതെ ചൊടിപ്പിച്ച സംഭവമായിരുന്നു. 

''അര്‍ധരാത്രി ജോണും കത്രീനയും തമ്മിലുള്ള ഫോണ്‍ കോളുകളെക്കുറിച്ച് അറിഞ്ഞപ്പോള്‍ സല്‍മാന്‍ ഖാന് ദേഷ്യം വന്നു. വളരെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഇത് അറിയൂ. ഖാന്മാര്‍ വളരെ അടുപ്പമുള്ള കുടുംബമായതിനാല്‍ കുടുംബത്തിലെ ഒരാളും ഇക്കാര്യം പുറത്ത് വിടില്ല. അതിനാല്‍ കത്രീന കരുതിയത് മലൈകയായിരിക്കും രഹസ്യമായി കോളുകള്‍ ലീക്ക് ചെയ്തത് എന്നാണ്'' എന്നാണ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/160300/katrinakaif-fight-malaikaarora-leaking-phone-calls-johnabraham)