---
title: "ഷാഹിദിനെ ചുംബിക്കാന്‍ അറപ്പ് തോന്നി; തുറന്ന്‍ പറഞ്ഞ് താരം "
english_title: "I was disgusted to kiss Shahid;Kangana Ranaut openly said."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16020/i-was-disgusted-to-kiss-shahidkangana-ranaut-openly-said"
published_at: "2021-12-14T15:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b86a1366aaa_.jpg"
keywords: []
---

# ഷാഹിദിനെ ചുംബിക്കാന്‍ അറപ്പ് തോന്നി; തുറന്ന്‍ പറഞ്ഞ് താരം 

> **Lead Summary:** ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഒന്നിലധികം വട്ടം നേടിയിട്ടുള്ള കങ്കണ ഒരുപാട് ഹിറ്റുകളിലെ നായികയാണ്. ബോളിവുഡില്‍ പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമായിട്ടുള്ള പല നേട്ടങ്ങളും സ്വന്തമാക്കാനും കങ്കണയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ പരാജയങ്ങളും വിവാദങ്ങളും കങ്കണയുടെ കരിയറിനെ ഇപ്പോള്‍ മോശം അവസ്ഥയിലേക്ക് എത്തിക്കുകയാണ്.

## Article Content

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഒന്നിലധികം വട്ടം നേടിയിട്ടുള്ള കങ്കണ ഒരുപാട് ഹിറ്റുകളിലെ നായികയാണ്. ബോളിവുഡില്‍ പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമായിട്ടുള്ള പല നേട്ടങ്ങളും സ്വന്തമാക്കാനും കങ്കണയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ പരാജയങ്ങളും വിവാദങ്ങളും കങ്കണയുടെ കരിയറിനെ ഇപ്പോള്‍ മോശം അവസ്ഥയിലേക്ക് എത്തിക്കുകയാണ്.

കങ്കണയുടെ പല പരാമര്‍ശങ്ങളും വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്. ബോളിവുഡിലെ താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെ കങ്കണ നടത്തിയ പ്രസ്താവനകളും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ നിലപാടുകളുമെല്ലാം കങ്കണയെ വിവാദങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. കങ്കണയുടെ നാക്കിന് വിലങ്ങിടാന്‍ ട്വിറ്റര്‍ വരെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.

കങ്കണ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു റങ്കൂണ്‍. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന പീരിയഡ് ഡ്രാമയായിരുന്നു ചിത്രം. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സെയ്ഫ് അലി ഖാനും ഷാഹിദ് കപൂറുമായിരുന്നു മറ്റ് താരങ്ങള്‍. ഷാഹിദും കങ്കണയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു റങ്കൂണ്‍.

വന്‍ താരനിരയും ഹിറ്റ് സംവിധായകനും ഉണ്ടായിരുന്നിട്ടും വിജയിക്കാതെ പോയ ചിത്രമായിരുന്നു റങ്കൂണ്‍. അതേസമയം പല വിവാദങ്ങളും ചിത്രം വേദിയായി മാറി. അതിലൊന്നായിരുന്നു കങ്കണയും ഷാഹിദും തമ്മിലുള്ള വാക് പോര്.

ചിത്രത്തിലെ നായകനും നായികയുമായിരുന്നു ഷാഹിദും കങ്കണയും. ചിത്രത്തിലെ കങ്കണയുടെ ചുംബന രംഗങ്ങള്‍ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ഷാഹിദും കങ്കണയും തമ്മിലുള്ള ഒന്നിലധികം ചൂടന്‍ രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ഇതൊക്കെ സിനിമയെ റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ നിറച്ചിരുന്നു.

ഇതോടെ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ മിക്കപ്പോഴും ചുംബന രംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കങ്കണയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്തിനേറെ പറയുന്നു, ഷാഹിദുമായുള്ള ചുംബനം എങ്ങനെയുണ്ടായിരുന്നു എന്നുവരെ കങ്കണയോട് ചോദിച്ചിരുന്നു.

എന്നാല്‍ കങ്കണയുടെ മറുപടി അറപ്പുളവാക്കുന്നതായിരുന്നു ആ ചുംബനം എന്നായിരുന്നു. ''ഷാഹിദിന്റെ മീശ അസഹീനയമായിരുന്നു. അതിനാല്‍ ചുംബിക്കുക എന്നത് സുഖമായിരുന്നു. പോരാത്തതിന് ഷാഹിദ് പറഞ്ഞത് തനിക്ക് മൂക്കൊലിപ്പുണ്ടെന്നും അതിനാല്‍ മീശ അവിടെ തന്നെ ഒട്ടിയിരിക്കുമെന്നുമായിരുന്നു. അതിനാല്‍ ആ ചുംബന രംഗം ചെയ്യുക എന്നത് അറപ്പുളവാക്കുന്നതായിരുന്നു'' എന്നായിരുന്നു ചുംബന രംഗത്തെക്കുറിച്ചുള്ള കങ്കണയുടെ പ്രതികരണം.

തുടര്‍ന്നും ഷാഹിദിനെതിരെ കങ്കണ പ്രസ്താവനകള്‍ നടത്തി. കങ്കണയും ഷാഹിദും ഇരുവരുടേയും ടീമും ഒരു കോട്ടേജിലായിരുന്നു ചിത്രീകരണ സമയത്ത് താമസിച്ചിരുന്നത്. ഷാഹിദിനൊപ്പം കോട്ടേജ് പങ്കിടുക എന്നത് തനിക്കൊരു ദുസ്വപ്‌നമായിരുന്നുവെന്നാണ് കങ്കണ പറഞ്ഞത്.

''ഞങ്ങള്‍ ചിത്രീകരണം നടത്തിയിരുന്ന ലൊക്കേഷനില്‍ താമസിക്കാനായി എടുത്തുമാറ്റാന്‍ പറ്റുന്ന കോട്ടേജ് ഒരുക്കുകയായിരുന്നു. ഷാഹിദും ഞാനും ഞങ്ങളുടെ ടീമിനൊപ്പം ഒരു കോട്ടേജ് പങ്കിടുകയായിരുന്നു ചെയ്തത്. എല്ലാ ദിവസവും രാവിലെ ഞാന്‍ എഴുന്നേറ്റിരുന്നത് ഷാഹിദിന്റെ ഹിപ്പ് ഹോപ്പ് സംഗീതം കേട്ടുകൊണ്ടായിരുന്നു.

ആ ഭ്രാന്തന്‍ ട്രാന്‍സ് പാട്ടുകള്‍ കേട്ടായിരുന്നു ഷാഹിദ് വ്യായാമം ചെയ്തിരുന്നത്. എനിക്ക് മടുത്തു. അവിടെ നിന്നും മാറാന്‍ വരെ ആഗ്രഹിച്ചിരുന്നു. ഷാഹിദിനൊപ്പം കോട്ടേജ് പങ്കിടുക എന്നത് എനിക്കൊരു ദുസ്വപ്‌നമായിരുന്നു'' എന്നായിരുന്നു കങ്കണ പറഞ്ഞത്.

എന്നാല്‍ കങ്കണയുടെ വാദങ്ങളെ എതിര്‍ത്തു കൊണ്ട് ഷാഹിദ് രംഗത്ത് എത്തുകയായിരുന്നു. കങ്കണയോട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം കങ്കണയുടെ ഭാവനയാണെന്നുമായിരുന്നു ഷാഹിദിന്റെ വാദം. ഇതോടെ താരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വാദ പ്രതിവാദങ്ങളായി. ഒടുവില്‍ തനിക്ക് ഇതിനൊന്നും മറുപടി പറയാല്‍ താല്‍പര്യമില്ലെന്ന് ഷാഹിദ് വ്യക്തമാക്കുകയായിരുന്നു.

കങ്കണ തന്റെ സഹതാരങ്ങളോട് മാന്യമായി പെരുമാറണെന്നും മുന്നോട്ട് പോകണമെന്നും ഷാഹിദ് പറഞ്ഞു. പിന്നോട് തങ്ങളുടെ ചുംബന രംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു ഷാഹിദിന്റെ മറുപടി. ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങളും സിനിമയുടെ പരാജയവുമെല്ലാം ഭാവിയില്‍ കങ്കണയും ഷാഹിദും ഒരുമിക്കില്ലെന്ന സാധ്യതയാണ് നല്‍കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/16020/i-was-disgusted-to-kiss-shahidkangana-ranaut-openly-said)