---
title: "#mohanlal | മോഹന്‍ലാലിനെ ഒരു നോക്ക് കാണണം, ബംഗളൂരുവില്‍ റോഡില്‍ കിടന്ന് ആരാധകന്‍; വീഡിയോ വൈറല്‍"
english_title: "#must #see #Mohanlal #fan #lying #road #Bengaluru #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160142/must-see-mohanlal-fan-lying-road-bengaluru-video-viral"
published_at: "2023-11-07T07:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549a08a36d44_mohanlal.jpg"
keywords: []
---

# #mohanlal | മോഹന്‍ലാലിനെ ഒരു നോക്ക് കാണണം, ബംഗളൂരുവില്‍ റോഡില്‍ കിടന്ന് ആരാധകന്‍; വീഡിയോ വൈറല്‍

> **Lead Summary:** മോഹന്‍ലാലിനെ കാണാന്‍ ബംഗളൂരുവില്‍ വന്‍ ജനക്കൂട്ടം. ജ്വല്ലറി ഉദ്ഘാടനത്തിനായാണ് മോഹന്‍ലാല്‍ ബംഗളൂരുവില്‍ എത്തിയത്.

## Article Content

മോഹന്‍ലാലിനെ കാണാന്‍ ബംഗളൂരുവില്‍ വന്‍ ജനക്കൂട്ടം. ജ്വല്ലറി ഉദ്ഘാടനത്തിനായാണ് മോഹന്‍ലാല്‍ ബംഗളൂരുവില്‍ എത്തിയത്.

മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പ്രിയതാരത്തെ ഒരുനോക്ക് കാണാന്‍ വേണ്ടി എത്തിയത്. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കഷ്ടപ്പെട്ടു.

അതിനിടെ പരിപാടി കഴിഞ്ഞ് വാഹനത്തില്‍ കയറിയ മോഹന്‍ലാലിനെ കാണണം എന്ന ആവശ്യവുമായി ഒരു ആരാധകന്‍ റോഡില്‍ കിടന്നു.

പരിപാടി കഴിഞ്ഞ് താരത്തിന്റെ കാര്‍ പോകാനിരുന്ന വഴിയിലാണ് ആരാധകന്‍ കിടന്നത്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പരിപാടിയുടെ സുരക്ഷാചുമതല ഉള്ളവരും പൊലീസും ചേര്‍ന്ന് ഇയാളെ വഴിയില്‍ നിന്ന് മാറ്റുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഏറെ കഷ്ടപ്പെട്ടാണ് മോഹന്‍ലാലിന്റെ വാഹനത്തിന് പോകാനുള്ള വഴി ഒരുക്കിയത്. ബ്ലാക്ക് സ്യൂട്ടും കോട്ടും അണിഞ്ഞ് പക്കാ സ്‌റ്റൈലിഷായാണ് മോഹന്‍ലാല്‍ ബംഗളൂരുവില്‍ എത്തിയത്.

[**https://www.facebook.com/MohanlalFansClub/videos/1053019159350917/?ref=embed_video&t=0**](https://www.facebook.com/MohanlalFansClub/videos/1053019159350917/?ref=embed_video&t=0)

കന്നഡയിലാണ് മോഹന്‍ലാല്‍ പ്രസംഗം ആരംഭിച്ചത്. രജനികാന്തിനൊപ്പം ‘ജയിലര്‍’ ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷം വലിയ ശ്രദ്ധ നേടിയിരുന്നു. ഇതോടെ താരത്തിന് തമിഴ്, കന്നഡ ആരാധകര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം ‘വൃഷഭ’യിലും മോഹന്‍ലാല്‍ വേഷമിടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/160142/must-see-mohanlal-fan-lying-road-bengaluru-video-viral)