---
title: "#MGSreekumar   |   എന്റെ കുഞ്ഞെന്ന് പറഞ്ഞാണ് വന്നത്; തുറന്ന് പറഞ്ഞ് എം.ജി ശ്രീകുമാർ"
english_title: "#came #saying #was #mybaby #MGSreekumar #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160051/came-saying-was-mybaby-mgsreekumar-openly-new"
published_at: "2023-11-06T19:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548f35acb23a_mg_2.jpg"
keywords: []
---

# #MGSreekumar   |   എന്റെ കുഞ്ഞെന്ന് പറഞ്ഞാണ് വന്നത്; തുറന്ന് പറഞ്ഞ് എം.ജി ശ്രീകുമാർ

> **Lead Summary:** ഇന്ന് കേരളത്തിൽ അടക്കം ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിൽ കഴിയുന്നവർ നിരവധിയുണ്ട്. സെലിബ്രിറ്റകൾ അടക്കം ലിവിങ് റിലേഷൻഷിപ്പ് ഇന്ന് നയിക്കുന്നുണ്ട്. എന്നാൽ ലിവിങ് റിലേഷൻഷിപ്പിനെ കുറിച്ച് കേട്ട് കേൾവി പോലുമില്ലാതിരുന്ന കാലത്ത് കേരളത്തിൽ ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞിരുന്ന രണ്ട് സെലിബ്രിറ്റികളാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും.

## Article Content

ഇന്ന് കേരളത്തിൽ അടക്കം ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിൽ കഴിയുന്നവർ നിരവധിയുണ്ട്. സെലിബ്രിറ്റകൾ അടക്കം ലിവിങ് റിലേഷൻഷിപ്പ് ഇന്ന് നയിക്കുന്നുണ്ട്. എന്നാൽ ലിവിങ് റിലേഷൻഷിപ്പിനെ കുറിച്ച് കേട്ട് കേൾവി പോലുമില്ലാതിരുന്ന കാലത്ത് കേരളത്തിൽ ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞിരുന്ന രണ്ട് സെലിബ്രിറ്റികളാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും.

വീട്ടുകാരും നാട്ടുകാരും ലിവിങ് റിലേഷനെ ശക്തമായി എതിർത്തതോടെയാണ് എം.ജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. രണ്ടായിരത്തിൽ മൂകാംബികയിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹം നടന്ന സ്ഥലം എന്നതിന്റെ പേരിൽ സമയം കിട്ടുമ്പോഴെല്ലാം മൂകാംബിക സന്ദർശനം നടത്താറുണ്ട് എം.ജി ശ്രീകുമാറും ലേഖയും.

ഇപ്പോഴിതാ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ സ്വന്തം പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് എം.ജി ശ്രീകുമാർ. 1986ലാണ് ഞാൻ എന്റെ ജീവിത സഖിയായ ലേഖയെ തിരുവനന്തപുരം ജവഹർ ന​ഗറിൽ വെച്ച് ആദ്യമായി കാണുന്നത്. അന്ന് കണ്ട് ഇഷ്ടപ്പെട്ടു. ഞങ്ങൾ പരസ്പരം സ്നേഹത്തിലായി. അതിന് ഒന്ന് ഒന്നര വർഷങ്ങൾക്ക് ശേഷം ലേഖ അമേരിക്കയ്ക്ക് പോയി.

പിന്നീട് 1990ൽ അക്കരെ അക്കരെ അക്കരെ സിനിമയുടെ ഷൂട്ടും സ്റ്റേജ് ഷോയുമായി ‍ഞാനും അമേരിക്കയിൽ എത്തി. അവിടെ ചെന്നപ്പോൾ ലേഖയെ പോയി കാണാനൊരു ആ​ഗ്രഹം തോന്നി. അങ്ങനെ ഞാൻ എന്റെ ടീമിന്റെ അനുവാദം വാങ്ങി ഫ്ലൈറ്റിൽ കയറി ലേഖ താമസിക്കുന്ന സ്ഥലത്ത് ചെന്നു. ലേഖയെ കണ്ട് സംസാരിച്ച് ഭക്ഷണം കഴിച്ചു. അതോടെ ആ ബന്ധം ഒന്നുകൂടി മുറുകി.

അത് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോൾ ലേഖ നാട്ടിലേക്ക് തിരികെ വന്നു. അപ്പോഴാണ് ഞങ്ങൾ ജവഹർ ന​ഗറിൽ ഫ്ലാറ്റെടുത്ത് ഒരുമിച്ച് താമസം തുടങ്ങിയത്. ഞങ്ങൾ ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിൽ കഴിയുന്നത് നാട്ടുകാർക്കും വീട്ടു​കാർക്കും വലിയ പ്രശ്നമായി. ഇപ്പോഴും ആൾക്കാർ കുറേ എന്തൊക്കയോ എഴുതുന്നുണ്ടെന്നും എം.ജി ശ്രീകുമാർ പറഞ്ഞു.

അടുത്തിടെ തനിക്ക് കുഞ്ഞുണ്ടെന്ന പേരിൽ ഒരു വ്യാജ വാർത്ത പ്രചരിച്ചിരുന്നുവെന്നും എം.ജി ശ്രീകുമാർ പറഞ്ഞു. ഞാൻ എന്റെ കുട്ടിയെ നോക്കാനാണ് അമേരിക്കയിൽ പോയത് എന്ന തരത്തിലായിരുന്നു വാ​ർത്ത. ലേഖയും ഞാനും നിൽക്കുന്ന ഫോട്ടോയിൽ ഒരു കൊറിയൻ കൊച്ചിന്റെ ഫോട്ടോ കൂടി ചേർത്താണ് വാർത്ത പ്രചരിച്ചതെന്നും എം.ജി ശ്രീകുമാർ പറഞ്ഞു. ലേഖ എം.ജി ശ്രീകുമാറും യുട്യൂബ് ചാനലും കുക്കിങ് വീഡിയോയുമെല്ലാമായി സജീവമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/160051/came-saying-was-mybaby-mgsreekumar-openly-new)