---
title: "#viral | അതിസുന്ദരിയായ കൊറിയൻ വധു; മനം കവരുന്ന മനോഹരമായ വീഡിയോ കാണാം "
english_title: "#viral #gorgeous #Koreanbride #You #watch #beautifulvideo #blow #your #mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160045/viral-gorgeous-koreanbride-you-watch-beautifulvideo-blow-your-mind"
published_at: "2023-11-06T19:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548ee1eda3c9_bride.jpg"
keywords: []
---

# #viral | അതിസുന്ദരിയായ കൊറിയൻ വധു; മനം കവരുന്ന മനോഹരമായ വീഡിയോ കാണാം 

> **Lead Summary:** ** മ**നം കവരുന്ന മനോഹരമായ വീഡിയോ, അതിസുന്ദരിയായ ഒരു കൊറിയൻ വധുവാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ, അവൾ അണിഞ്ഞൊരുങ്ങിയിരിക്കുന്നത് പഞ്ചാബി വധുവിനെ പോലെയാണ്.

## Article Content

** മ**നം കവരുന്ന മനോഹരമായ വീഡിയോ, അതിസുന്ദരിയായ ഒരു കൊറിയൻ വധുവാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ, അവൾ അണിഞ്ഞൊരുങ്ങിയിരിക്കുന്നത് പഞ്ചാബി വധുവിനെ പോലെയാണ്.

ഏതാനും നിമിഷങ്ങൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. എങ്കിലും ആ വീഡിയോ കാണുമ്പോൾ അറിയാതെ നമ്മുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഹെയർസ്റ്റൈലിസ്റ്റ് മുസ്‌കൻ മാൻഹാസ് ആണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്.

നമ്മുടെ കൊറിയൻ പഞ്ചാബി വധു, മാതാപിതാക്കളുടെ പ്രതികരണത്തിന് വേണ്ടി കാത്തുനിൽക്കുന്നു എന്ന് വീഡിയോയിൽ എഴുതിയിട്ടുണ്ട്. വീഡിയോയിൽ കാണുന്നത് കുറച്ച് സ്ത്രീകൾ വധുവിനെ കാത്ത് ഒരു ഹാളിൽ ഇരിക്കുന്നതാണ്.

അവരും ചുരിദാർ പോലെയുള്ള ഇന്ത്യൻ വസ്ത്രങ്ങൾ തന്നെയാണ് ധരിച്ചിരിക്കുന്നത്. പെട്ടെന്ന് വധു അങ്ങോട്ട് വരുന്നു. അതിമനോഹരമായ പഞ്ചാബിവേഷത്തിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന വധുവിനെ നമുക്ക് അവിടെ കാണാം.

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. പഞ്ചാബി വേഷത്തിൽ വധു ഏറെ മനോഹരിയായിട്ടുണ്ട് എന്ന് തന്നെയായിരുന്നു പലരുടേയും അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/160045/viral-gorgeous-koreanbride-you-watch-beautifulvideo-blow-your-mind)