---
title: "#mamtamohandas | 'പേജിന് ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ'; വ്യാജ പ്രചരണത്തിനെതിരെ നടി മംമ്ത മോഹൻദാസ്"
english_title: "#Now #he #come #response #false #propaganda #against #him."
publisher: "moviemax.in"
canonical_url: "https://moviemax.in/news/160019/now-he-come-response-false-propaganda-against-him"
published_at: "2023-11-06T17:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548cfe599230_mamtha.jpg"
keywords: []
---

# #mamtamohandas | 'പേജിന് ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ'; വ്യാജ പ്രചരണത്തിനെതിരെ നടി മംമ്ത മോഹൻദാസ്

> **Lead Summary:** മലയാളത്തിന്റെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന ഒറ്റചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവടുറപ്പിച്ച മംമ്ത ഒട്ടനവധി ഹിറ്റ് സിനിമകളിൽ ഭാ​ഗമായിട്ടുണ്ട്.

## Article Content

മലയാളത്തിന്റെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന ഒറ്റചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവടുറപ്പിച്ച മംമ്ത ഒട്ടനവധി ഹിറ്റ് സിനിമകളിൽ ഭാ​ഗമായിട്ടുണ്ട്.

ഇപ്പോഴിതാ തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.

> ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത രം​ഗത്ത് എത്തിയിരിക്കുന്നത്. "ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ"എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നടി വാർത്തയുടെ പേജിന് താഴെ കമന്റുമായി എത്തുക ആയിരുന്നു.

> "ശരി നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തിനെ കുറിച്ചും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്???.

> ഇതുപോലെയുള്ള വഞ്ചനാപരമായ പേജ് പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക..ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്", എന്നാണ് മംമ്ത കമന്റ് ചെയ്തത്. പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രം​ഗത്ത് എത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/160019/now-he-come-response-false-propaganda-against-him)