---
title: "#Dileep |   ആ  സിനിമയ്ക്ക് വേണ്ടി താല്‍പര്യം ഇല്ലാത്തതൊക്കെ ചെയ്തു; തുറന്ന് പറഞ്ഞ് ദിലീപ്"
english_title: "#Idid #everything #Ihad #no #interest #film #Dileep #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159859/idid-everything-ihad-no-interest-film-dileep-openup"
published_at: "2023-11-06T09:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65486477c27a9_dileep_1.jpg"
keywords: []
---

# #Dileep |   ആ  സിനിമയ്ക്ക് വേണ്ടി താല്‍പര്യം ഇല്ലാത്തതൊക്കെ ചെയ്തു; തുറന്ന് പറഞ്ഞ് ദിലീപ്

> **Lead Summary:** ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ഇതിനു മുൻപെത്തിയ വോയ്സ് ഓഫ് സത്യനാഥൻ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ബാന്ദ്രയുടെ വിജയം ദിലീപിന് അനിവാര്യമാണ്. തെന്നിന്ത്യൻ സൂപ്പർ നായികാ തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

## Article Content

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ഇതിനു മുൻപെത്തിയ വോയ്സ് ഓഫ് സത്യനാഥൻ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ബാന്ദ്രയുടെ വിജയം ദിലീപിന് അനിവാര്യമാണ്. തെന്നിന്ത്യൻ സൂപ്പർ നായികാ തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

രൂപത്തിലും ഭാവത്തിലും ഒരുപാട് വ്യത്യസ്തതയുള്ള അലക്‌സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. നടന്റെ കരിയറിലെ തന്നെ വേറിട്ടൊരു ലുക്ക് ആണ് ചിത്രത്തിലേത്. ആ ലുക്കിലേക്ക് എത്താൻ താൻ കഷ്ടപ്പെട്ടതിനെ കുറിച്ചും അതില്‍ തന്നെ ടൊവിനോ തോമസ് സഹായിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ് ഇപ്പോള്‍.

സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്? ബാന്ദ്രയ്ക്ക് വേണ്ടി കുറേ കാലമായി താടിയും മുടിയും നീട്ടി വളര്‍ത്തി. ഞാന്‍ ജിമ്മിലൊന്നും പോകാന്‍ താല്‍പര്യം ഇല്ലാത്ത ആളാണ്. ഈ സിനിമയ്ക്ക് വേണ്ടി അതൊക്കെ ചെയ്തു. അതിനായി ടൊവിനോ അദ്ദേഹത്തിന്റെ ഇന്‍സ്ട്രക്ടറെ പറഞ്ഞുവിട്ടു. പുളളി സിനിമ തീരുന്നത് വരെ തന്റെ കൂടെ ഉണ്ടായിരുന്നു.രാത്രിയാണ് ഷൂട്ട് തീരുന്നത് എങ്കില്‍ അത് കഴിഞ്ഞ് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യും.

ബാന്ദ്രയ്ക്ക് റിസ്‌ക് എടുത്തത് പ്രൊഡ്യൂസറായ വിനായക ഫിലിംസിന്റെ അജിത്ത് ആണ്. അതേ സമയം തിരിച്ചുവരവിനുള്ള തന്റെ ഊർജ്ജം പ്രേഷകരാണെന്നും ദിലീപ് പറയുകയുണ്ടായി. രാമലീല എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ചെയ്തത്. അത് തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററാക്കിയത് പ്രേക്ഷകരാണ്. ആരും രാമലീല കാണരുത് എന്ന് ചാനലുകളില്‍ കൊട്ടി ആഘോഷിക്കുമ്പോള്‍ പ്രേക്ഷകരാണ് വിജയിപ്പിച്ചത് ദിലീപ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/159859/idid-everything-ihad-no-interest-film-dileep-openup)