---
title: "#RanjiniHaridas  |  കാമുകനൊപ്പമുള്ള ചിത്രങ്ങൾ പുറത്ത് വിട്ട് രഞ്ജിനി ഹരിദാസ്; ആശംസകളുമായി ആരാധകർ"
english_title: "#RanjiniHaridas #leaves #picture #withboyfriend #Greetings #fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159813/ranjiniharidas-leaves-picture-withboyfriend-greetings-fans"
published_at: "2023-11-05T22:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547c9a6e4bc6_renjini_1.jpg"
keywords: []
---

# #RanjiniHaridas  |  കാമുകനൊപ്പമുള്ള ചിത്രങ്ങൾ പുറത്ത് വിട്ട് രഞ്ജിനി ഹരിദാസ്; ആശംസകളുമായി ആരാധകർ

> **Lead Summary:** മംഗ്ലീഷില്‍ സംസാരിച്ച് കേരളത്തിലെ ഏറ്റവും ശ്രദ്ധേയായ അവതാരകയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. വര്‍ഷങ്ങളായി ടെലിവിഷനിലും സിനിമയിലുമൊക്കെ സജീവമായിട്ടുള്ള രഞ്ജിനി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഇപ്പോള്‍ ജീവിതം ആഘോഷമാക്കുന്നതിനെ പറ്റിയാണ് താരം പറയാറുള്ളത്.

## Article Content

മംഗ്ലീഷില്‍ സംസാരിച്ച് കേരളത്തിലെ ഏറ്റവും ശ്രദ്ധേയായ അവതാരകയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. വര്‍ഷങ്ങളായി ടെലിവിഷനിലും സിനിമയിലുമൊക്കെ സജീവമായിട്ടുള്ള രഞ്ജിനി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഇപ്പോള്‍ ജീവിതം ആഘോഷമാക്കുന്നതിനെ പറ്റിയാണ് താരം പറയാറുള്ളത്.

നാല്‍പത് വയസിലേക്ക് എത്തിയതിന് ശേഷം ചില തിരിച്ചറിവുകള്‍ ഉണ്ടായതിനെ പറ്റി രഞ്ജിനി പറഞ്ഞിരുന്നു. എന്നാല്‍ ഇനിയും നടി വിവാഹം കഴിക്കാത്തതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. രഞ്ജിനി വിവാഹിതയായേക്കുമെന്ന അഭ്യൂഹങ്ങളൊക്കെ ഇടയ്ക്ക് വരാറുണ്ടെങ്കിലും വിവാഹത്തെ കുറിച്ച് ഉടനെ ഒരു തീരുമാനമില്ലെന്ന നിലപാടിലാണ് താരം ഉള്ളത് .

അതേ സമയം താന്‍ പ്രണയത്തിലാണെന്നും ലിവിംഗ് റിലേഷനിലാണെന്നും രഞ്ജിനി മുന്‍പ് പറഞ്ഞിട്ടുണ്ട്. കാമുകന്‍ ശരത്ത് പുളിമൂട് എന്നയാളുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ് രഞ്ജിനി. ഏറ്റവും പുതിയതായി നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. കാമുകന്‍ ശരത്തിനൊപ്പം ഇരിക്കുന്ന കിടിലനൊരു ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്.

'വളരെ നല്ല മൂഡിലാണ്', എന്നാണ് ചിത്രത്തിന് രഞ്ജിനി കൊടുത്ത ക്യാപ്ഷന്‍. ഒപ്പം ശരത്തിനെ ടാഗ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. അതേ സമയം രഞ്ജിനിയുടെ പോസ്റ്റിൽ ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുകയാണ് ആരാധകർ. ഒപ്പം ചിലര്‍ നടിയുടെ പോസ്റ്റിനെ കളിയാക്കി കൊണ്ടും എത്തിയിരിക്കുകയാണ്. പതിനാറ് വര്‍ഷം മുന്‍പേ ശരത്തിനെ അറിയാമെന്നും ആ സമയത്ത് രണ്ടാളും രണ്ട് ബന്ധങ്ങളിലായിരുന്നു.

ശരത്ത് വിവാഹിതനും താന്‍ മറ്റൊരു പ്രണയത്തിലുമായിരുന്നു. പിന്നീട് രണ്ടാളും ആ ബന്ധങ്ങളില്‍ നിന്നും പിന്മാറിയതിന് ശേഷമാണ് പ്രണയത്തിലാവുന്നത്. ശരത്തുമായിട്ടുള്ള ബന്ധം വിവാഹത്തിലേക്ക് എത്തുമോ എന്നൊന്നും അറിയില്ല. കല്യാണം കഴിക്കണമെന്ന കണ്‍സെപ്റ്റ് ഒന്നും തനിക്കില്ലെന്നുമാണ്  രഞ്ജിനി മറുപടിയായി പറഞ്ഞത്.

ശരിക്കും കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടുമെന്നാണ് തന്റെ അഭിപ്രായം. അതിന് കാരണം തന്റെ ചുറ്റും ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലായവരെ കണ്ടത് കൊണ്ടാണെന്നും എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. അതാണ് അങ്ങനൊരു തീരുമാനം എടുക്കാത്തത്. തന്നെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് രഞ്ജിനി മുന്‍പ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/159813/ranjiniharidas-leaves-picture-withboyfriend-greetings-fans)