---
title: "#AmalaPaul  |   തെന്നിന്ത്യൻ സുന്ദരി അമല പോൾ വീണ്ടും വിവാഹിതയായി"
english_title: "#South #Indian #beauty #AmalaPaul #married #again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159794/south-indian-beauty-amalapaul-married-again"
published_at: "2023-11-05T21:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547b92b2c15d_amala_1.jpg"
keywords: []
---

# #AmalaPaul  |   തെന്നിന്ത്യൻ സുന്ദരി അമല പോൾ വീണ്ടും വിവാഹിതയായി

> **Lead Summary:** തെന്നിന്ത്യൻ സുന്ദരി അമല പോൾ വീണ്ടും വിവാഹിതയായി.രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ അമല പോളിന്റെ വരൻ ​ജ​ഗത് ദേശായിയാണ് സോഷ്യൽമീഡിയ വഴിയാണ് പങ്കിട്ടിരിക്കുന്നത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലായ ​ഗ്രാന്റ് ഹയാത്ത് ബോൾ​ഗാട്ടിയിലാണ് ചടങ്ങുകൾ നടന്നത്. മാരീഡ് എന്ന ഹാഷ്​​​ടാ​ഗിലാണ് ജ​ഗത് ദേശായി ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെയാണ് അമലയുടെ വിവാഹം കഴിഞ്ഞ വിവരം ആരാധകർ അറിഞ്ഞത്.

## Article Content

തെന്നിന്ത്യൻ സുന്ദരി അമല പോൾ വീണ്ടും വിവാഹിതയായി.രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ അമല പോളിന്റെ വരൻ ​ജ​ഗത് ദേശായിയാണ് സോഷ്യൽമീഡിയ വഴിയാണ് പങ്കിട്ടിരിക്കുന്നത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലായ ​ഗ്രാന്റ് ഹയാത്ത് ബോൾ​ഗാട്ടിയിലാണ് ചടങ്ങുകൾ നടന്നത്. മാരീഡ് എന്ന ഹാഷ്​​​ടാ​ഗിലാണ് ജ​ഗത് ദേശായി ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെയാണ് അമലയുടെ വിവാഹം കഴിഞ്ഞ വിവരം ആരാധകർ അറിഞ്ഞത്.

വളരെ സിംപിളായ വിവാഹമായിരുന്നുവെന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തിയത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരിക്കുന്നത്. ലാവണ്ടർ നിറത്തിലുള്ള ലഹങ്കയും അതിനോട് ഇണങ്ങുന്ന ചോക്കറും മോതിരവും കമ്മലുമാണ് അമല ധരിച്ചിരുന്നത്.

ലാവണ്ടറും ക്രീമും കലർന്ന ഷേർവാണിയായിരുന്നു ജ​ഗത് ദേശായിയുടെ വേഷം. രണ്ട് ആത്മാക്കൾ... ഒരു ഡെസ്റ്റിനി... ഈ ജീവിതകാലം മുഴുവൻ എന്റെ ദിവ്യ സ്ത്രീത്വവുമായി കൈകോർത്ത് നടക്കുന്നു എന്നാണ് ചിത്രങ്ങൾ പങ്കിട്ട് ജ​ഗത് ദേശായി കുറിച്ചത്. മാരീഡ് എന്ന ഹാഷ്​ടാ​ഗും ചിത്രങ്ങൾക്കൊപ്പം ജ​ഗത് ചേർത്തിരുന്നു.

എന്നാൽ‌ അമലയുടെ കേരളത്തിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഒരു എൻ​ഗേജ്മെന്റ് എന്ന രീതിയിലാണ് കൊച്ചിയിൽ ചടങ്ങുകൾ നടന്നതെന്നും ജ​ഗതിന്റെ കുടുംബാം​ഗങ്ങളുടെ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ വൈകാതെ ജ​ഗതിന്റെ ജന്മനാട്ടിൽ നടക്കുമെന്നും റിപ്പോർട്ടുകൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽമീ‍ഡിയ വഴി അമലയും ​ജ​ഗതും പ്രണയം പരസ്യപ്പെടുത്തിയത്.

ഈ പിറന്നാളിന് ജീവിതത്തിൽ വീണ്ടും പ്രണയം കണ്ടെത്തിയതിന്റെ സന്തോഷവുമായാണ് അമല പോൾ പിറന്നാൾ ആഘോഷിച്ചത്.ജഗത് ദേശായിയുമായി സ്വപ്നം പോലൊരു വിവാഹനിശ്ചയം നടന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. ഗുജറാത്ത് സ്വദേശിയാണ് അമലയുടെ പ്രിയതമൻ ​​ജ​ഗത്. പാട്ടും പാടി നൃത്തവും ചെയ്താണ് ജ​ഗത് അമലയോട് പ്രൊപോസൽ നടത്തിയത്. ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്ന സൂറത്ത് സ്വദേശിയാണ് ജ​ഗത്.

നിലവിൽ ഗോവയിലാണ് താമസം. അമലയുടെ രണ്ടാം വിവാഹ​മായതുകൊണ്ട് തന്നെ അത്തരത്തിലുള്ള ചില നെ​ഗറ്റീവ് കമന്റുകളും ഇവരുടെ വിവാ​ഹചിത്രങ്ങൾക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനിടയിൽ സുഹൃത്തായ ഉത്തരേന്ത്യൻ ഗായകൻ അമലയുടെ ഒപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വിവാഹമെന്ന നിലയിൽ പ്രചരിപ്പിച്ചിരുന്നു. അതിൽ അമല പോൾ പരാതി നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/159794/south-indian-beauty-amalapaul-married-again)