മലയാള ടെലിവിഷന്‍ പ്രേക്ഷകരെ വലിയ ഞെട്ടലിലാഴ്ത്തി കൊണ്ടാണ് നടി രഞ്ജുഷയുടെ മരണ വാര്‍ത്ത വരുന്നത്. നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള രഞ്ജുഷ ആത്മഹത്യ ചെയ്യുകയായിരുന്നു. കാരണം വ്യക്തമല്ലെങ്കിലും നടിയുടെ വേര്‍പാട് സഹപ്രവര്‍ത്തകരെയും കൂട്ടുകാരെയുമൊക്കെ വലിയ വേദനയിലാഴ്ത്തി.
ഇപ്പോഴിതാ രഞ്ജുഷയുടെ വീട്ടില്‍ പോയതിനെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ഡിംപിള്‍ റോസിന്റെ അമ്മയും യൂട്യൂബറുമായ ഡെന്‍സി ടോണി. ചെറിയ പ്രായം മുതലെ രഞ്ജുഷയെ തനിക്ക് അറിയാം. മാത്രമല്ല മാധ്യമങ്ങളിലൂടെ പുറത്ത് വന്നതൊന്നുമല്ല യഥാര്‍ഥത്തില്‍ നടന്നതെന്നാണ് ഡെന്‍സി വ്യക്തമാക്കുന്നത്.
രഞ്ജുഷയുടെ മരണത്തിന് ശേഷമാണ് തങ്ങള്‍ അവിടേക്ക് പോയതെന്നാണ് ഡെന്‍സി പറയുന്നത്. അത്യാവശ്യമുള്ള കുടുംബക്കാര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഡിംപിൡനെ കണ്ടപ്പോള്‍ അവര്‍ക്ക് മനസിലായി. രഞ്ജുഷയുടെ അമ്മ കരയാന്‍ നോക്കിയെങ്കിലും കൊച്ചുമകള്‍ ലച്ചു പറഞ്ഞത് കരയരുതെന്നാണ്. അമ്മൂമ്മ ബോള്‍ഡായിരിക്കണമെന്നാണ് രഞ്ജുഷയുടെ മകള്‍ പറഞ്ഞിരിക്കുന്നത്.
രഞ്ജുഷയുടെ അമ്മയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഡിംപിള്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലുള്ള ബന്ധമായിരുന്നു രഞ്ജുഷയുമായിട്ട്. ഒരു പരസ്യത്തില്‍ അഭിനയിക്കുമ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. അന്ന് രഞ്ജുഷ വന്ന് ഞങ്ങളെ പരിചയപ്പെട്ടു. എല്ലാവരെയും വിളിച്ച് അന്വേഷിച്ച് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നൊരു കുട്ടിയായിരുന്നു അവള്‍.

എപ്പോഴും ഞങ്ങളെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ച് അറിയാറുണ്ടായിരുന്നു. അത്രയും മിടുക്കി കുട്ടിയായിരുന്നു അവള്‍. പക്ഷേ എപ്പോഴാണ് ഏത് സമയത്താണ് ഓരോന്ന് തോന്നുക എന്ന് പറയാന്‍ പറ്റില്ലല്ലോ. അവളുടെ വീട്ടില്‍ പോയിട്ട് ഇപ്പോഴുണ്ടായ പ്രശ്‌നത്തെ കുറിച്ചൊന്നും ഞാന്‍ ചോദിച്ചില്ല. പഴയ കാര്യങ്ങളൊക്കെ ഓരോന്ന് പറഞ്ഞതോടെ അമ്മയുടെ മനസും ആശ്വാസമായി വന്നു.
മരിച്ച് പോകുന്ന മക്കള്‍ക്ക് ഒന്നും അറിയണ്ട. പക്ഷേ ഞങ്ങളെ പോലെയുള്ള മാതാപിതാക്കന്മാര്‍ക്കാണ് ഏറ്റവും വലിയ വേദന. പിന്നെ രഞ്ജുഷയുടെ മകള്‍ക്ക് അവളെ അത്രയും മിസ് ചെയ്യുന്നുണ്ടാവില്ല. കുഞ്ഞിലെ തൊട്ട് അച്ഛാച്ചന്റെയും അമ്മാമ്മയുടെയും കൂടെയാണ് അവള്‍ വളര്‍ന്നത്. പക്ഷേ അവളുടെ അമ്മയാണല്ലോ.
ആ കുഞ്ഞൊന്ന് കരഞ്ഞിരുന്നെങ്കിലെന്ന് തോന്നി പോയി. കാരണം നമ്മുടെ കണ്ണിലേക്ക് നോക്കി ചിരിക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരും. ആ സമയത്ത് മാത്രമേ കുഞ്ഞ് കരഞ്ഞിട്ടുള്ളു. അത് കഴിഞ്ഞപ്പോള്‍ അമ്മാമ്മയോടും കരയരുതെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതൊക്കെ കണ്ടപ്പോള്‍ ഒത്തിരി വിഷമമാണ് തോന്നിയതെന്ന് ഡെന്‍സി പറയുന്നു.
മാധ്യമങ്ങളില്‍ വന്നതൊന്നുമല്ല സത്യം. ഞാന്‍ അവിടെ പോയി കേട്ടതൊന്നുമല്ല മാധ്യമങ്ങളില്‍ വന്നത്. മനസിന് വേദനയുമായിട്ടാണ് രഞ്ജുഷയുടെ വീട്ടില്‍ നിന്നും മടങ്ങി വന്നതെന്നാണ് ഡിംപിളിന്റെ മമ്മി പറയുന്നത്. പണ്ടൊക്കെ ഡിംപിളിനോട് ഞാന്‍ പറഞ്ഞ് കൊടുക്കാറുള്ളത്, അടങ്ങി ഒതുങ്ങി നടക്കണം, നാട്ടുകാര്‍ അങ്ങനെ പറയും, എന്നൊക്കെയാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ പറയുന്നത് എന്ത് പ്രതിസന്ധി വന്നാലും ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിക്കണം.
പൊരുതി ജീവിച്ചേ മതിയാകൂ. അല്ലാതെ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ ഒളിച്ചോടാന്‍ നില്‍ക്കരുത്. ഇന്നത്തെ കുട്ടികളോടെല്ലാം എനിക്ക് പറയാനുള്ളത് ഇതാണ്. സാമ്പത്തികമായി പ്രതിസന്ധി വന്നാലും അതൊക്കെ മാറ്റിയെടുക്കാന്‍ സാധിക്കും. ഇന്നല്ലെങ്കില്‍ നാളെ സമ്പത്ത് ഉണ്ടാക്കാം. വിദ്യാഭ്യാസമുള്ള കുട്ടികളല്ലേ, അതിന് അനുസരിച്ച് ചിന്തിച്ചിട്ട് വേണം പ്രവര്‍ത്തിക്കാന്‍ എന്ന് തുടങ്ങി പുതിയ തലമുറയോട് നിരവധി കാര്യങ്ങളാണ് താരമാതാവ് പറയുന്നത്.
Content Highlight: #dimplerose #mother #dencytony #opensup #late #actress #ranjusha #goes #viral


































