---
title: "#dileep | സുരേഷേട്ടൻ എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അത് ഹൃദയത്തില്‍ നിന്ന് വരുന്നതാണ് -ദിലീപ് "
english_title: "#dileep #sureshgopi #says #does #comes #heart "
publisher: "moviemax.in"
canonical_url: "https://moviemax.in/news/159697/dileep-sureshgopi-says-does-comes-heart"
published_at: "2023-11-05T14:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547588aba47d_suresh.jpg"
keywords: []
---

# #dileep | സുരേഷേട്ടൻ എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അത് ഹൃദയത്തില്‍ നിന്ന് വരുന്നതാണ് -ദിലീപ് 

> **Lead Summary:** **സു**രേഷ് ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് നടൻ ദിലൂപ് സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…’ഞാന്‍ ആദ്യം സുരേഷേട്ടനെ കാണുന്നത് മാനത്തെ കൊട്ടാരം സെറ്റില്‍ വെച്ചാണ്.

## Article Content

**സു**രേഷ് ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് നടൻ ദിലൂപ് സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…’ഞാന്‍ ആദ്യം സുരേഷേട്ടനെ കാണുന്നത് മാനത്തെ കൊട്ടാരം സെറ്റില്‍ വെച്ചാണ്.

അതില്‍ ഞങ്ങള്‍ നാല് ഹീറോസാണ്. ഖുശ്ബുവാണ് ഹീറോയിന്‍. ഗസ്റ്റ് അപ്പിയറന്‍സാണ് സുരേഷേട്ടന്‍. അവിടെ നിന്നാണ് ഞാന്‍ സുരേഷേട്ടന്റെ സിനിമകള്‍ ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ അതിന് ശേഷം മാനത്തെ കൊട്ടാരം, സിന്ദൂരരേഖ, തെങ്കാശിപ്പട്ടണം ഒക്കെ ചെയ്തു. തെങ്കാശിപ്പട്ടണം ഭയങ്കരമായി ആസ്വദിച്ച് ചെയ്ത സിനിമയാണ്.

സുരേഷേട്ടനും ലാലേട്ടനും തന്നെ ഒരുപാട് ചിരിക്കും. സുരേഷേട്ടന്‍ നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ്. അങ്ങനെ ഒരാള്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നു, സിനിമ ചെയ്യുന്നില്ല എന്നൊക്കെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു എന്താണ് സിനിമ ചെയ്യാത്തത് എന്ന്. സുരേഷേട്ടന്‍ സിനിമ ചെയ്യണം എന്ന് പറഞ്ഞു. കാരണം നമുക്ക് ഇഷ്ടപ്പെട്ട ഒരു നടന്‍ കൂടിയാണ്. അതുമാത്രമല്ല ഒരു ബ്രദര്‍ലി അഫക്ഷന്‍ ഉള്ള ആളാണ്.

അദ്ദേഹത്തോട് അങ്ങനെ സംസാരിച്ചിട്ടുണ്ടായിരുന്നു. എന്തെങ്കിലും പ്രൊഡക്ഷനൊക്കെ ചെയ്യണോ എന്ന്. അത് കഴിഞ്ഞിട്ടാണ് പുള്ളി വീണ്ടും സിനിമയിലേക്ക് വരുന്നത്. ഏത് സമയത്തും നമുക്ക് എന്തും ചോദിക്കാനും പറയാനും പറ്റുന്ന ഒരാളായിട്ടാണ് ഞാന്‍ സുരേഷേട്ടനെ കാണുന്നത്. അദ്ദേഹം എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അത് ഹൃദയത്തില്‍ നിന്ന് വരുന്നതാണ്. വളരെ ഓപ്പണായിട്ടുള്ള ആളാണ്.’

### Related Links & Sources
- [Original Story Source](https://moviemax.in/news/159697/dileep-sureshgopi-says-does-comes-heart)