---
title: "#sureshgopi | കെട്ടിപ്പിടിക്കാന്‍ എത്തിയ മധ്യവയസ്‌കനെ തട്ടിമാറ്റി സുരേഷ് ഗോപി; അതെന്താ പുത്രി വാത്സല്യം മാത്രം മതിയോ? വൈറലായി വീഡിയോ "
english_title: "#Sureshgopi #knocked #middleaged #man #hug #daughter #affection #enough #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159693/sureshgopi-knocked-middleaged-man-hug-daughter-affection-enough-video-viral"
published_at: "2023-11-05T14:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654755b0de486_suresh.jpg"
keywords: []
---

# #sureshgopi | കെട്ടിപ്പിടിക്കാന്‍ എത്തിയ മധ്യവയസ്‌കനെ തട്ടിമാറ്റി സുരേഷ് ഗോപി; അതെന്താ പുത്രി വാത്സല്യം മാത്രം മതിയോ? വൈറലായി വീഡിയോ 

> **Lead Summary:** **മാ**ധ്യമ പ്രവര്‍ത്തകയെ മോശമായി സ്പര്‍ശിച്ച നടന്‍ സുരേഷ് ഗോപിക്ക് എതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. മാധ്യമ പ്രവര്‍ത്തകയുടെ അനുവാദമില്ലാതെ പലവട്ടം ശരീരത്തില്‍ സ്പര്‍ശിച്ച നടന് എതിരെ മാധ്യമ പ്രവര്‍ത്തക പരാതിയും നല്‍കിയിരുന്നു. പിന്നാലെ സുരേഷ് ഗോപിക്ക് എതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്, പുത്രി വാത്സല്യം കൊണ്ടാണ് സുരേഷ് ഗോപി കെട്ടിപ്പിടിച്ചത് എന്നും, നല്ല തന്തയ്ക്ക് ജനിക്കാത്തത് കൊണ്ടാണ് അത് മനസ്സിലാകാത്തത് എന്നുമായിരുന്നു.

## Article Content

**മാ**ധ്യമ പ്രവര്‍ത്തകയെ മോശമായി സ്പര്‍ശിച്ച നടന്‍ സുരേഷ് ഗോപിക്ക് എതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. മാധ്യമ പ്രവര്‍ത്തകയുടെ അനുവാദമില്ലാതെ പലവട്ടം ശരീരത്തില്‍ സ്പര്‍ശിച്ച നടന് എതിരെ മാധ്യമ പ്രവര്‍ത്തക പരാതിയും നല്‍കിയിരുന്നു. പിന്നാലെ സുരേഷ് ഗോപിക്ക് എതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്, പുത്രി വാത്സല്യം കൊണ്ടാണ് സുരേഷ് ഗോപി കെട്ടിപ്പിടിച്ചത് എന്നും, നല്ല തന്തയ്ക്ക് ജനിക്കാത്തത് കൊണ്ടാണ് അത് മനസ്സിലാകാത്തത് എന്നുമായിരുന്നു.

എന്നാല്‍ ഇപ്പോഴിത വൈറലാകുന്നത് സുരേഷ് ഗോപിയുടെ മറ്റൊരു വീഡിയോയാണ്. ഗരുഡന്‍ സിനിമയുടെ പ്രമോഷന്‍ പരുപാടികള്‍ക്ക് ഇടയില്‍ കെട്ടിപ്പിടിക്കാന്‍ എത്തുന്ന മധ്യവയസ്‌കനെ തള്ളി മാറ്റുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് വൈറലാകുന്നത്. എന്താ സുരേഷ് ഗോപിക്ക് പുത്രി വാത്സല്യം മാത്രം മതിയോ, അച്ഛന്റെ വാത്സല്യം വേണ്ടേ ? എന്നാണ് വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഒരു മകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനെത്തുന്ന അച്ഛനെ സുരേഷ് ഗോപി തള്ളി മാറ്റുന്നു. ആ വാല്സല്യം സുരേഷേട്ടന്‍ ആഗ്രഹിക്കുന്നില്ല. ഇത് തന്നെയാണ് മാധ്യമ പ്രവര്‍ത്തകയും ചെയ്തത്. നിങ്ങളുടെ വാത്സല്യം അവര്‍ ആഗ്രഹിക്കുന്നില്ല. അതിനാണ് നിങ്ങള്‍ കിടന്ന് പുത്രി വാത്സല്യം എന്നോക്കെ പറഞ്ഞ് ഉരുണ്ടത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. എന്തായാലും വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/159693/sureshgopi-knocked-middleaged-man-hug-daughter-affection-enough-video-viral)