---
title: "#AliaBhatt  |  എന്റെ ആ ഭാഗം നഷ്ടപ്പെടുത്താൻ ഞാന്‍ ആഗ്രഹിക്കുന്നില്ല; തുറന്ന് പറഞ്ഞ് നടി ആലിയ ഭട്ട്"
english_title: "#I don't #want #lose #thepart #ofme #Actress #AliaBhatt #opensup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159656/i-dont-want-lose-thepart-ofme-actress-aliabhatt-opensup"
published_at: "2023-11-05T12:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547380bed62e_alia_1.jpg"
keywords: []
---

# #AliaBhatt  |  എന്റെ ആ ഭാഗം നഷ്ടപ്പെടുത്താൻ ഞാന്‍ ആഗ്രഹിക്കുന്നില്ല; തുറന്ന് പറഞ്ഞ് നടി ആലിയ ഭട്ട്

> **Lead Summary:** ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സ് എന്ന് അറിയപ്പെടുന്ന താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. നീണ്ട വർഷത്തെ പ്രണയത്തിനൊടുവില്‍ 2022 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. വലിയ ആഘോഷമായി നടത്തിയ വിവാഹത്തിന് പിന്നാലെ ആലിയ ഗര്‍ഭിണിയുമായി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആലിയ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

## Article Content

ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സ് എന്ന് അറിയപ്പെടുന്ന താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. നീണ്ട വർഷത്തെ പ്രണയത്തിനൊടുവില്‍ 2022 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. വലിയ ആഘോഷമായി നടത്തിയ വിവാഹത്തിന് പിന്നാലെ ആലിയ ഗര്‍ഭിണിയുമായി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആലിയ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

റാഹ എന്ന് പേരിട്ടിരിക്കുന്ന മകളെ കുറിച്ച് ദമ്പതിമാര്‍ കൂടുതലായി വെളിപ്പെടുത്തലുകളൊന്നും നടത്തിയിരുന്നില്ല. എന്നാലിപ്പോള്‍ മകള്‍ വന്നതിന് ശേഷമാണ് ജീവിതം ഒന്നാകെ മാറിയതെന്ന് പറയുകയാണ് ആലിയ. ജോലിയും രക്ഷാകര്‍തൃത്വവും കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയാണ് ആലിയ നല്‍കിയത്.

ജോലി ചെയ്യുന്ന രണ്ട് മാതാപിതാക്കളെന്ന നിലയില്‍ ഇത് എങ്ങനെ കൈകാര്യം ചെയ്ത് പോകുന്നു എന്നതായിരുന്നു ചോദ്യം. എന്നിരുന്നാലും ഞങ്ങളുടെ മുന്‍ഗണന എപ്പോഴും മകള്‍ രാഹയായിരിക്കും. ജോലി ഞങ്ങളുടെ തന്നെ ഒരു വലിയ ഭാഗമാണ്, എന്റെ ആ ഭാഗം നഷ്ടപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നില്ല. അവള്‍ക്ക് പ്രായമാകുമ്പോള്‍, അവളുടെ മാതാപിതാക്കളുടെ ഈ തീരുമാനത്തെ അവള്‍ ബഹുമാനിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ആലിയ പറയുന്നു.

ഞങ്ങളില്‍ ഒരാള്‍ എപ്പോഴും അവളുടെ കൂടെയുണ്ട്. ഞാന്‍ ജിഗ്ര എന്ന സിനിമ ഏറ്റെടുത്തപ്പോള്‍, അടുത്ത രണ്ട് മാസത്തേക്കുള്ള തന്റെ ഷെഡ്യൂള്‍ രണ്‍ബീര്‍ ക്ലിയര്‍ ചെയ്തു. അങ്ങനെ പരസപര ധാരണയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ആലിയ പറഞ്ഞു . മാത്രമല്ല രാത്രിയില്‍ ഉറക്കം പോലുമില്ലാത്ത അവസ്ഥയാണിപ്പോഴെന്നും നടി സൂചിപ്പിച്ചു.

താന്‍ ജിഗ്ര എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അഞ്ച് മണിക്കൂറേ ഉറങ്ങാന്‍ സാധിച്ചിരുന്നുള്ളു. ബാക്കിയുള്ള സമയം മകളുടെ കൂടെയിരിക്കുന്നതിന് വേണ്ടി മാറ്റി വെക്കുകയായിരുന്നു. പിന്നെ മകളെ കാത്ത് മുത്തച്ഛനും മുത്തശ്ശിയുമൊക്കെ കാത്തിരിക്കുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം. നിങ്ങള്‍ രണ്ട് പേരും എവിടെയെങ്കിലും ഒരു ടൂര്‍ പോയിക്കോ, എന്നിട്ട് കുഞ്ഞിനെ അവര്‍ക്ക് കൊടുക്കാനാണ് പറയുന്നത്.

അവളുടെ കാര്യം നോക്കാന്‍ ഞങ്ങളുടെ മാതാപിതാക്കള്‍ കൂടെയുണ്ടെന്നുള്ളതാണ് മറ്റൊരു തരത്തില്‍ അനുഗ്രഹമെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. അതേ സമയം മകളുടെ ഒന്നാം ജന്മദിനം ആഘോഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന് മുന്നോടിയായി പുറംലോകത്തിന് മകളുടെ മുഖം കാണിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/159656/i-dont-want-lose-thepart-ofme-actress-aliabhatt-opensup)