---
title: "മേഘ്ന രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്  നവ്യ നായര്‍ "
english_title: "Navya Nair shares pictures with Meghna Raj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15955/navya-nair-shares-pictures-with-meghna-raj"
published_at: "2021-12-14T10:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b82c2c662f4_.jpg"
keywords: []
---

# മേഘ്ന രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്  നവ്യ നായര്‍ 

> **Lead Summary:** തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് മേഘ്‌ന രാജ്. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്‌നയെ ജീവിതസഖിയാക്കിയത്. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹം കൂടിയായിരുന്നു ഇത്.

## Article Content

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് മേഘ്‌ന രാജ്. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്‌നയെ ജീവിതസഖിയാക്കിയത്. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹം കൂടിയായിരുന്നു ഇത്.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു മേഘ്‌നയ്ക്ക് പ്രിയതമനെ നഷ്ടമായത്. കുഞ്ഞിലൂടെ മകന്‍ പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. റയാന്‍ രാജ് സര്‍ജ എന്നായിരുന്നു മകന്  പേരിട്ടത്. മേഘ്‌നയെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് നവ്യ നായര്‍.

ഇപ്പോഴിതാ നവ്യ നായര്‍ പങ്കുവെച്ച പോസ്റ്റ്‌ ആണ് ശ്രദ്ധനേടുന്നത് . മേഘ്‌ന രാജിനൊപ്പമുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് നവ്യ. നീണ്ട നാളായി മനസിലേറ്റി നടന്നിരുന്ന ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ക്ക് ലൈറ്റ് കുറവാണെങ്കിലും തന്റെ മനസ് നിറച്ച കൂടിക്കാഴ്ചയായിരുന്നു അതെന്ന് താരം കുറിച്ചിട്ടുണ്ട്.

ദൃശ്യ 2 പ്രീമിയറിനിടയിലായിരുന്നു നവ്യയും മേഘ്‌നയും കണ്ടുമുട്ടിയത്. മേഘ്‌നയെ മെന്‍ഷന്‍ ചെയ്തായിരുന്നു നവ്യ കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്തത്.

നിങ്ങളെ കാണാന്‍ ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു. ടൈറ്റായി നിങ്ങളെ കെട്ടിപ്പിടിക്കണമെന്നും കരുതിയത്. അത് ചെയ്യാനായായതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. ഫോട്ടോയില്‍ എന്റെ സന്തോഷം പുറത്തുവന്നിട്ടില്ല. എന്നാലും എനിക്കിത് പോസ്റ്റ് ചെയ്യാനാവുന്നില്ലെന്ന കുറിപ്പോടെയാണ് നവ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

മേഘ്‌നയെക്കുറിച്ച് വാചാലയായി നേരത്തെയും നവ്യ എത്തിയിരുന്നു. ചിരുവിന്റെ വിയോഗ ശേഷമായി മേഘ്‌ന പോസ്റ്റ് ചെയ്ത കുറിപ്പ് തന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. വ്യക്തിപരമായി നിങ്ങളെ എനിക്കറിയില്ല, നിങ്ങളെയോര്‍ത്ത് ഞാന്‍ എന്ത് മാത്രം കരഞ്ഞുവെന്ന് എനിക്കറിയില്ല.

ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഇപ്പോഴും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുന്നു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു നവ്യ അന്ന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.

ദൃശ്യം 2ന്റെ കന്നഡ പതിപ്പായ ദൃശ്യ 2ല്‍ നവ്യ നായര്‍ അഭിനയിച്ചിരുന്നു. ലൊക്കേഷനില്‍ ലേലു അല്ലുവായി നിന്ന അവസ്ഥയെക്കുറിച്ച് താരം പറഞ്ഞിരുന്നു.

സിനിമയുടെ പ്രമോഷനിടയിലെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കിട്ടിരുന്നു. മലയാളത്തില്‍ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്. നാളുകള്‍ക്ക് ശേഷമുള്ള താരത്തിന്റെ രണ്ടാം വരവില്‍ സന്തോഷം അറിയിച്ച് താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15955/navya-nair-shares-pictures-with-meghna-raj)