---
title: "#samantharuthprabhu | മൈനസ് 65 ഡിഗ്രി തണുപ്പിലെ നില്‍പ്പ്; 'ക്രയോതെറാപ്പി' പരീക്ഷിച്ച് സാമന്ത"
english_title: "#Cold #resistant #minus #65 #degrees #Samantha #tries #cryotherapy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159484/cold-resistant-minus-65-degrees-samantha-tries-cryotherapy"
published_at: "2023-11-04T17:08:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65462d88784d7_samanta.jpg"
keywords: []
---

# #samantharuthprabhu | മൈനസ് 65 ഡിഗ്രി തണുപ്പിലെ നില്‍പ്പ്; 'ക്രയോതെറാപ്പി' പരീക്ഷിച്ച് സാമന്ത

> **Lead Summary:** തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമാണ് സാമന്ത. താന്‍ മയോസൈറ്റിസ് എന്ന രോഗത്തിന്‍റെ പിടിയിലാണെന്ന് സമാന്ത വെളിപ്പെടുത്തിയ സമയത്തെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ മാത്രം മതി സാമന്തയുടെ പ്രേക്ഷകപ്രീതി എത്രത്തോളമെന്ന് അറിയാന്‍.

## Article Content

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമാണ് സാമന്ത. താന്‍ മയോസൈറ്റിസ് എന്ന രോഗത്തിന്‍റെ പിടിയിലാണെന്ന് സമാന്ത വെളിപ്പെടുത്തിയ സമയത്തെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ മാത്രം മതി സാമന്തയുടെ പ്രേക്ഷകപ്രീതി എത്രത്തോളമെന്ന് അറിയാന്‍.

രോഗചികിത്സയുടെയും തിരിച്ചുവരവിന്‍റെയും പാതയിലാണ് സാമന്ത ഇപ്പോള്‍. ഇപ്പോഴിതാ താന്‍ ഈയിടെ പരീക്ഷിച്ച ഒരു തെറാപ്പി സംബന്ധിച്ച വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അവര്‍.

ക്രയോതെറാപ്പി എന്നറിയപ്പെടുന്ന രീതിയാണ് സാമന്ത പരീക്ഷിച്ചത്. വളരെ തണുത്ത ഊഷ്മാവ് ശരീരത്തിന് അനുഭവവേദ്യമാക്കുന്ന രീതിയാണ് ഈ തെറാപ്പിയുടേത്.

മൈനസ് 150 ഡിഗ്രി ഫാരന്‍ഹീറ്റ് ഊഷ്മാവ് ഒക്കെയാവും രോഗികള്‍ക്ക് പലപ്പോഴും ലഭ്യമാക്കുക. ഇതിലൂടെ രോഗപ്രതിരോധശേഷിയും രക്തചംക്രമണവും ഹോര്‍മോണ്‍ ഉത്പാദനവുമൊക്കെ കൂട്ടാനാവുമെന്നാണ് പറയപ്പെടുന്നത്.

ക്രയോതെറാപ്പി എടുക്കുന്ന തന്‍റെ ഒരു ലഘു വീഡിയോയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സാമന്ത പങ്കുവച്ചിട്ടുണ്ട്. റിക്കവറി എന്നും സ്റ്റോറിക്കൊപ്പം ചേര്‍ത്തിട്ടുണ്ട് സാമന്ത.

### Related Links & Sources
- [Original Story Source](https://moviemax.in/news/159484/cold-resistant-minus-65-degrees-samantha-tries-cryotherapy)