---
title: "#Tabu  | വിവാഹിതയല്ലെങ്കിലും കുട്ടി വേണമെന്ന് ആഗ്രഹിച്ചു; തുറന്ന് പറഞ്ഞ് നടി തബു"
english_title: "#Notmarried #but #wanted #have #child #Actress #Tabu #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159438/notmarried-but-wanted-have-child-actress-tabu-openup"
published_at: "2023-11-04T14:14:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65460b049d655_tabu_1.jpg"
keywords: []
---

# #Tabu  | വിവാഹിതയല്ലെങ്കിലും കുട്ടി വേണമെന്ന് ആഗ്രഹിച്ചു; തുറന്ന് പറഞ്ഞ് നടി തബു

> **Lead Summary:** ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികമാരില്‍ ഒരാളായി തിളങ്ങിയ നടിയാണ് തബു. ഇപ്പോഴും അഭിനയ ജീവിതത്തില്‍ സജീവമായി തുടരുകയാണ് നടി. ഇന്ന് തബു തന്റെ 52-ാം ജന്മദിനം ആഘോഷിക്കുകയാണെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. 52 വയസ്സിലെത്തിയും ഇപ്പോഴും നായികയാവാനുള്ള പകിട്ടോടെയാണ് നടി തുടരുന്നത്.

## Article Content

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികമാരില്‍ ഒരാളായി തിളങ്ങിയ നടിയാണ് തബു. ഇപ്പോഴും അഭിനയ ജീവിതത്തില്‍ സജീവമായി തുടരുകയാണ് നടി. ഇന്ന് തബു തന്റെ 52-ാം ജന്മദിനം ആഘോഷിക്കുകയാണെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. 52 വയസ്സിലെത്തിയും ഇപ്പോഴും നായികയാവാനുള്ള പകിട്ടോടെയാണ് നടി തുടരുന്നത്.

അതേ സമയം തബു ഇനിയും വിവാഹം കഴിച്ചിട്ടില്ലെന്നതാണ് ആരാധകരെ വേദനിപ്പിക്കുന്നത്. മുന്‍പ് നടി വിവാഹിതയായേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. തബുവിന്റെ പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു . എന്നാല്‍ അമ്പത് വയസ് പിന്നിട്ടിട്ടും വിവാഹത്തോടും കുടുംബജീവിതത്തോടും നോ പറയുകയാണ് തബു. 

എന്നിരുന്നാലും സിംഗിളായി ജീവിക്കുന്നതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നടി തന്നെ പറഞ്ഞ ചില കാര്യങ്ങള്‍ വൈറലാവുകയാണ്.തബുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് നടിയുടെ വാക്കുകള്‍ വീണ്ടും വൈറലായിരിക്കുന്നത്. 'ഒരു പുരുഷന് വേണ്ടി തന്റെ അഭിനയ ജീവിതവും ലോകം ചുറ്റിക്കറങ്ങാനുള്ള ആഗ്രഹവുമെല്ലാം ഉപേക്ഷിച്ചിരുന്നെങ്കില്‍ അത് തന്നോട് തന്നെ കാണിക്കുന്ന അനീതി ആവുമായിരുന്നു എന്നാണ് തബു വ്യക്തമാക്കുന്നത്.

പ്രണയിക്കാനും വിവാഹിതയാവാനുമൊക്കെ മുന്‍പ് പലപ്പോഴും തബു ശ്രമിച്ചിരുന്നു. പക്ഷേ അത് ശരിയാവാതെ പോവുകയായിരുന്നു.ചെറുപ്പത്തില്‍ നമുക്ക് പ്രണയത്തെക്കുറിച്ച് ഒരു കാഴ്ചപ്പാട് ഉണ്ടാകും. പിന്നീട് നമ്മള്‍ വളരുകയും പുതിയ അനുഭവങ്ങള്‍ നേടി സ്വതന്ത്രരാകുകയും ചില കാര്യങ്ങളെ മറികടക്കുകയും ചെയ്യും. ഞാന്‍ ജോലി ചെയ്ത് സ്വന്തമായി ലോകം കാണാന്‍ ആഗ്രഹിച്ചു. വിവാഹം കഴിച്ചില്ലെങ്കിലും ഒരു കുട്ടിയെ സ്വന്തമാക്കുന്നതിനെ കുറിച്ച് താന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് തബു പറയുന്നത്.

പിന്നെ വിവാഹം കഴിച്ച് ഒരു കുട്ടി വേണമെന്നുണ്ടെങ്കില്‍ ആര്‍ക്കും എന്നെ തടയാന്‍ കഴിയില്ല. പക്ഷേ, രണ്ട് മാതാപിതാക്കളെയും ആഗ്രഹിക്കുന്ന കുട്ടിയുടെ ആവശ്യത്തെ ബോധപൂര്‍വം ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതാണ് ആ തീരുമാനത്തില്‍ നിന്നും മാറാന്‍ കാരണമെന്നും തബു വ്യക്തമാക്കി. അടുത്തിടെ നെറ്റ്ഫ്‌ളിക്‌സില്‍ തരംഗമായ ഖുഫിയ എന്ന ചിത്രത്തിലും തബു അഭിനയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/159438/notmarried-but-wanted-have-child-actress-tabu-openup)