---
title: "#KanganaRanaut  |  ബോളിവുഡ് നടി കങ്കണ റണൗട്ട് രാഷ്ട്രീയത്തിലേക്ക്; മത്സരിക്കാൻ സന്നദ്ധത അറിയിച്ച് താരം"
english_title: "#Bollywood #actress #KanganaRanaut #enters #politics #actor #volunteered #compete"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159421/bollywood-actress-kanganaranaut-enters-politics-actor-volunteered-compete"
published_at: "2023-11-04T13:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545fa534ebb8_kangana_1.jpg"
keywords: []
---

# #KanganaRanaut  |  ബോളിവുഡ് നടി കങ്കണ റണൗട്ട് രാഷ്ട്രീയത്തിലേക്ക്; മത്സരിക്കാൻ സന്നദ്ധത അറിയിച്ച് താരം

> **Lead Summary:** ഷിംല: ബോളിവുഡ് നടി കങ്കണ റണൗട്ട് സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചനകൾ . ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മാണ്ഡി മണ്ഡലത്തിൽ നിന്ന് കങ്കണ ജനവിധി തേടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. ശശി എസ് സിങ് അടക്കമുള്ള തെരഞ്ഞെടുപ്പ് വിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

## Article Content

ഷിംല: ബോളിവുഡ് നടി കങ്കണ റണൗട്ട് സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചനകൾ . ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മാണ്ഡി മണ്ഡലത്തിൽ നിന്ന് കങ്കണ ജനവിധി തേടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. ശശി എസ് സിങ് അടക്കമുള്ള തെരഞ്ഞെടുപ്പ് വിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

കഴിഞ്ഞ ദിവസം ദ്വാരകാദിഷ് ക്ഷേത്ര സന്ദർശനത്തിനിടെ മത്സരിക്കാനുള്ള സന്നദ്ധത നടി അറിയിച്ചിരുന്നു.ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ട് എങ്കിൽ താൻ മത്സരിക്കും  എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് നടി മറുപടി നല്‍കിയിരുന്നത്. ഒപ്പം രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് ബിജെപി സർക്കാറിനെ അവർ പ്രശംസിക്കുകയും.

600 വർഷത്തെ പോരാട്ടത്തിന് ശേഷമാണ് രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. അവർ കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശിലെ നാലു ലോക്‌സഭാ മണ്ഡലങ്ങളിൽ ഒന്നാണ് മാണ്ഡി. ബിജെപിയുടെ രാം സ്വരൂപ് ശർമ്മയാണ് ഇപ്പോൾ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗം.

### Related Links & Sources
- [Original Story Source](https://moviemax.in/news/159421/bollywood-actress-kanganaranaut-enters-politics-actor-volunteered-compete)