---
title: "#PoojithaNair |  കടുവയോടൊപ്പം നടക്കുന്ന നടക്കുന്ന വീഡിയോ പങ്കു വെച്ച് നടി പൂജിത നായർ ; വീഡിയോ വൈറൽ"
english_title: "#Actress #PoojithaNair #shared #video #walking #tiger #video #viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/159410/actress-poojithanair-shared-video-walking-tiger-video-viral"
published_at: "2023-11-04T12:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545f27eae08b_poojitha_1.jpg"
keywords: []
---

# #PoojithaNair |  കടുവയോടൊപ്പം നടക്കുന്ന നടക്കുന്ന വീഡിയോ പങ്കു വെച്ച് നടി പൂജിത നായർ ; വീഡിയോ വൈറൽ

> **Lead Summary:** സ്വര്‍ണക്കടുവ, ഓംശാന്തി ഓശാന, അരികില്‍ ഒരാള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ജന ശ്രദ്ധ നേടിയ നടിയാണ് പൂജിതാ മേനോന്‍. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കടുവയോടൊപ്പം നടക്കുന്ന പൂജിതയാണ് ഈ വീഡിയോയിലുള്ളത്.

## Article Content

സ്വര്‍ണക്കടുവ, ഓംശാന്തി ഓശാന, അരികില്‍ ഒരാള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ജന ശ്രദ്ധ നേടിയ നടിയാണ് പൂജിതാ മേനോന്‍. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കടുവയോടൊപ്പം നടക്കുന്ന പൂജിതയാണ് ഈ വീഡിയോയിലുള്ളത്.

'ക്യാറ്റ് വാക്ക് വിത്ത് ബിഗ് ക്യാറ്റ്' എന്ന ക്യാപ്ഷനോടെയാണ് പൂജിത വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 'എന്തൊരു അനുഭവമായിരുന്നു അത്. ശ്വാസമടക്കിപ്പിടിച്ച് ഒരു കടുവയ്‌ക്കൊപ്പം ഇത്ര എളുപ്പത്തില്‍ നടക്കാന്‍ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല, ഹാഷിമിന് നന്ദി.

** **

നിങ്ങളുടെ പ്രചോദനമില്ലെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല'-പൂജിത ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. പട്ടായയില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് പൂജിത കടുവയ്‌ക്കൊപ്പം ഉള്ള വീഡിയോ എടുത്തിരിക്കുന്നത് . ഈ വീഡിയോക്ക് താഴെ രസകരമായ പല കമന്റുകളും ഉണ്ട്. ടെലിവിഷന്‍ അവതാരകയായാണ് പൂജിത കരിയര്‍ തുടങ്ങിയത്. മോഡലിങ്ങിലും ടെലിവിഷന്‍ മേഖലയിലും സജീവമാണ് പൂജിത.

### Related Links & Sources
- [Original Story Source](https://moviemax.in/news/159410/actress-poojithanair-shared-video-walking-tiger-video-viral)