---
title: "#SudhaChandran  | തനിക്കന്ന് ദേഷ്യം വന്നു, ഇവി‌ടെ നിന്നും പോകാനാണ് നിർമാതാവ് പറഞ്ഞത്; തുറന്ന് പറഞ്ഞ് സുധ ചന്ദ്രൻ"
english_title: "#producer #got #angry #toldme #leave #here #SudhaChandran #said #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159339/producer-got-angry-toldme-leave-here-sudhachandran-said-openup"
published_at: "2023-11-04T08:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545b5301936d_sudha1.jpg"
keywords: []
---

# #SudhaChandran  | തനിക്കന്ന് ദേഷ്യം വന്നു, ഇവി‌ടെ നിന്നും പോകാനാണ് നിർമാതാവ് പറഞ്ഞത്; തുറന്ന് പറഞ്ഞ് സുധ ചന്ദ്രൻ

> **Lead Summary:** സീരിയൽ രം​ഗത്ത് തിളങ്ങി നിന്ന നടിയാണ് സുധ ചന്ദ്രൻ. നിരവധി ഭാഷകളിൽ സുധ സീരിയൽ ചെയ്തിട്ടുണ്ട്. നാ​ഗിൻ ഉൾപ്പെടെയുള്ള സീരിയലുകൾ ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത സുധ ചന്ദ്രന് നൽകി.സുധയുടെ മേക്കപ്പും കോസ്റ്റ്യൂമുകളും ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. ഡോരിയാണ് സുധയുടെ പുതിയ സീരിയൽ. സീരിയലിന്റെ പ്രൊമോഷന്റെ ഭാ​ഗമായി സുധ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

## Article Content

സീരിയൽ രം​ഗത്ത് തിളങ്ങി നിന്ന നടിയാണ് സുധ ചന്ദ്രൻ. നിരവധി ഭാഷകളിൽ സുധ സീരിയൽ ചെയ്തിട്ടുണ്ട്. നാ​ഗിൻ ഉൾപ്പെടെയുള്ള സീരിയലുകൾ ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത സുധ ചന്ദ്രന് നൽകി.സുധയുടെ മേക്കപ്പും കോസ്റ്റ്യൂമുകളും ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. ഡോരിയാണ് സുധയുടെ പുതിയ സീരിയൽ. സീരിയലിന്റെ പ്രൊമോഷന്റെ ഭാ​ഗമായി സുധ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമകളിൽ തനിക്ക് അവസരം ലഭിക്കാത്തതിനെക്കുറിച്ചാണ് സുധ സംസാരിച്ചത്. തന്റെ കരിയറിലെ ഉയർച്ചയ്ക്ക് കാരണം ടെലിവിഷനാണെന്നും സുധ വ്യക്തമാക്കി. എന്തുകൊണ്ട് സിനിമകളിലേക്ക് തന്നെ വിളിച്ചില്ല എന്നറിയില്ല. അത് നിർമാതാക്കളോട് ചോദിക്കണം. സിനിമയ്ക്ക് വേണ്ടി കാത്തിരുന്ന് ടെലിവിഷനിലെ അവസരം വേണ്ടെന്ന് വെക്കാൻ പറ്റില്ലായിരുന്നു.

പ്രശസ്തിയും ജനശ്രദ്ധയും പണവും എല്ലാം ഇവിടെ നിന്ന് ലഭിക്കുന്നു. പിന്നെ താനെന്തിന് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കണമെന്നും സുധ ചോ​ദിക്കുന്നു. അതേസമയം സിനിമയോട് ഉള്ളിലുള്ള ആ​ഗ്രഹം നശിച്ചിട്ടില്ലെന്നും സുധ വ്യക്തമാക്കി. സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന് മയൂരി എന്ന ചിത്രത്തിന് ശേഷം ഒരു പ്രൊഡ്യൂസർ എന്നോട് പറഞ്ഞത് ഇവിടെ നിന്ന് പോകാനാണ്. ഒരു സിനിമ ഹിറ്റായെന്ന് കരുതി വലിയ സ്റ്റാറാകില്ല, ഇവിടെ നിന്ന് പൊയ്ക്കോ ഈ മേഖല തനിക്ക് പറ്റിയതല്ലെന്നും പറഞ്ഞു.

തനിക്കന്ന് ദേഷ്യം വന്നിരുന്നെന്നും സുധ ചന്ദ്രൻ ഓർത്തു. പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് കരിയറും ജീവിതവും കെട്ടിപ്പടുത്ത സുധ ചന്ദ്രൻ ഏവർക്കും മാതൃകയാണ്. 1981 ലാണ് വാഹനാപകടത്തിൽ സുധയുടെ ഒരു കാൽ നഷ്ടപ്പെടുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിൽ വെച്ചാണ് അപകടം ഉണ്ടായത്.

പിന്നീട് നിർമിത കാൽ ഘടിപ്പിച്ച സുധ കരിയറിലെ സ്വപ്നങ്ങൾ നേടിയെടുത്തു. നൃത്തവേദികളിലും അഭിനയ രം​ഗത്തും സുധ സാന്നിധ്യമറിയിച്ചു. മാതാപിതാക്കളുടെ പിന്തുണയാണ് സുധ ചന്ദ്രന് ശക്തി പകർന്നത്. സുധയ്ക്ക് താങ്ങായി ഭർത്താവ് രവി ദം​ഗും ഒപ്പമുണ്ട്. ഭർത്താവാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും എല്ലാ കാര്യങ്ങളും അദ്ദേഹവുമായാണ് പങ്കുവെക്കാറെന്നും സുധ ചന്ദ്രൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/159339/producer-got-angry-toldme-leave-here-sudhachandran-said-openup)