---
title: "#lavanya | ആറ് മാസത്തോളം അയാളുമായി അടുത്ത ബന്ധം സൂക്ഷിക്കാൻ പറഞ്ഞു ; കാസ്റ്റിംഗ് കൗച്ച് അനുഭവം പറഞ്ഞ് താരം"
english_title: "#toldme #keep #close #contact #withhim #six months #actor #talks #about #casting #couch #experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159299/toldme-keep-close-contact-withhim-six-months-actor-talks-about-casting-couch-experience"
published_at: "2023-11-03T22:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545295cc7bb0_lavanya_1.jpg"
keywords: []
---

# #lavanya | ആറ് മാസത്തോളം അയാളുമായി അടുത്ത ബന്ധം സൂക്ഷിക്കാൻ പറഞ്ഞു ; കാസ്റ്റിംഗ് കൗച്ച് അനുഭവം പറഞ്ഞ് താരം

> **Lead Summary:** സിനിമയിലും സീരിയലിലുമെല്ലാം ഒരു അവസരം ലഭിക്കാനായി കഷ്ടപ്പെടുന്നവർ നിരവധി പേരുണ്ട്. സിനിമാ പാരമ്പര്യങ്ങളോ ഇൻഡസ്ട്രിയിൽ മറ്റു ബന്ധങ്ങളോ ഇല്ലാത്തവർ സ്‌ക്രീനിൽ ഒന്ന് മുഖം കാണിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവസരത്തിന് പകരം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടതായി ഒരുപാട് താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. മീടു മൂവ്‌മെന്റിന്റെ ഭാഗമായും അല്ലാതായും ഇതേ കുറിച്ച് തുറന്ന് പറഞ്ഞവരുടെ കൂട്ടത്തില്‍ പ്രമുഖ താരങ്ങളടക്കമുണ്ട്.

## Article Content

സിനിമയിലും സീരിയലിലുമെല്ലാം ഒരു അവസരം ലഭിക്കാനായി കഷ്ടപ്പെടുന്നവർ നിരവധി പേരുണ്ട്. സിനിമാ പാരമ്പര്യങ്ങളോ ഇൻഡസ്ട്രിയിൽ മറ്റു ബന്ധങ്ങളോ ഇല്ലാത്തവർ സ്‌ക്രീനിൽ ഒന്ന് മുഖം കാണിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവസരത്തിന് പകരം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടതായി ഒരുപാട് താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. മീടു മൂവ്‌മെന്റിന്റെ ഭാഗമായും അല്ലാതായും ഇതേ കുറിച്ച് തുറന്ന് പറഞ്ഞവരുടെ കൂട്ടത്തില്‍ പ്രമുഖ താരങ്ങളടക്കമുണ്ട്.

ഇപ്പോഴിതാ അതിനു പിന്നാലെ മറ്റൊരു സീരിയൽ നടിയുടെ വെളിപ്പെടുത്തൽ കൂടി ചർച്ചയാവുകയാണ്. സൂപ്പർ ഹിറ്റായ പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന സീരിയലിലൂടെ ശ്രദ്ധനേടിയ നടി ലാവണ്യയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ വിളിച്ച ഒരു കാസ്റ്റിംഗ് ഡയറക്ടർ കൂടെ താമസിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും .

ആറ് മാസത്തോളം അയാളുമായി അടുത്ത ബന്ധം സൂക്ഷിക്കാനും പറഞ്ഞു . ആ കാസ്റ്റിംഗ് ഡയറക്ടർ എനിക്ക് അറിയാവുന്ന പറഞ്ഞു എന്നുമാണ് ലാവണ്യ പറഞ്ഞത്. സംവിധായകന്റെ സംസാരം കേട്ട് താൻ ഞെട്ടിപ്പോയെന്നും ഒന്നും മിണ്ടാതെ ഫോൺ വയ്ക്കുകയായിരുന്നുവെന്നും ലാവണ്യ തുറന്നു പറഞ്ഞു. ഇതേക്കുറിച്ച് പറഞ്ഞാൽ അയാൾ തന്റെ കരിയർ നശിപ്പിക്കുമോ എന്ന പേടി ഉണ്ടായിരുന്നു എന്നും ലാവണ്യ പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/159299/toldme-keep-close-contact-withhim-six-months-actor-talks-about-casting-couch-experience)