---
title: "#SaifandKareena |  സെയ്ഫിനൊപ്പമുള്ള ഇന്റിമേറ്റ് രം​ഗം, അമ്മ കാണരുതെന്ന് കരീന; സംഭവം ഇങ്ങനെ"
english_title: "#Intimate #scene #Saif #Kareena #doesnot #want #mother #tosee #Thisis #how #ithappened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159222/intimate-scene-saif-kareena-doesnot-want-mother-tosee-thisis-how-ithappened"
published_at: "2023-11-03T16:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544d8324bb67_kareena_and_saif_3.jpg"
keywords: []
---

# #SaifandKareena |  സെയ്ഫിനൊപ്പമുള്ള ഇന്റിമേറ്റ് രം​ഗം, അമ്മ കാണരുതെന്ന് കരീന; സംഭവം ഇങ്ങനെ

> **Lead Summary:** ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്ന കരീന ഇന്ന് തുടരെ സിനിമകൾ ചെയ്യുന്നില്ല. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നടി ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിലെ നായിക നടിയായി പ്രേക്ഷകർക്ക് മുമ്പിലെത്തിയ കരീന ഹിറ്റുകളുടെ നിര തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കരീന ബോളിവുഡിലെ താരറാണിയായി മാറിയപ്പോൾ ബബിത കപൂർ ഏറെ സന്തോഷിച്ചു.

## Article Content

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്ന കരീന ഇന്ന് തുടരെ സിനിമകൾ ചെയ്യുന്നില്ല. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നടി ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിലെ നായിക നടിയായി പ്രേക്ഷകർക്ക് മുമ്പിലെത്തിയ കരീന ഹിറ്റുകളുടെ നിര തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കരീന ബോളിവുഡിലെ താരറാണിയായി മാറിയപ്പോൾ ബബിത കപൂർ ഏറെ സന്തോഷിച്ചു.

കരീനയെയും അമ്മ ബബിതയെയും സംബന്ധിച്ചുള്ള പഴയൊരു സംഭവമാണ് ബോളിവുഡ് മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. 2009 ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയാണ് കുർബാൻ. കരീന കപൂർ ഭർത്താവ് സെയ്ഫ് അലി ഖാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. അന്ന് സെയ്ഫും കരീനയും വിവാഹിതരായിട്ടില്ല.ഇരുവരും ഒരുമിച്ചുള്ള പോസ്റ്റർ അന്ന് വലിയ തോതിൽ ചർച്ചയായി.

അർധന​ഗ്നയായ കരീനയെയാണ് പോസ്റ്ററിൽ കണ്ടത്. സിനിമയിൽ സെയ്ഫും കരീനയും ഒരുമിച്ചുള്ള ഇന്റിമേറ്റ് രം​ഗവും ഉണ്ടായിരുന്നു. അക്കാലത്ത് ​ഗ്ലാമറസായി അഭിനയിക്കുമെങ്കിലും ഇന്റിമേറ്റ് രം​ഗങ്ങളോട് കരീന കപൂർ നോ പറയാറായിരുന്നു പതിവ്. എന്നാൽ കുർബാനിൽ കിടപ്പറ രം​ഗങ്ങളിൽ അഭിനയിച്ചത് പിന്നീ‌ട് കരീനയെ ആശങ്കപ്പെടുത്തി. അമ്മ ബബിത കപൂർ ഇത് കണ്ടാൽ എന്ത് കരുതുമെന്നായിരുന്നു കരീനയുടെ ആശങ്ക.

അമ്മ കാണാതിരിക്കാൻ സിനിമയുടെ പ്രിവ്യൂവിൽ നിന്ന് മാത്രം ഈ രം​ഗം മാറ്റാൻ പറ്റുമോ എന്ന് കരീന ചോദിക്കുകയുണ്ടായി. സെയ്ഫും താനും പ്രൊഫഷണലാണെന്നും സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നത് അഭിനയിക്കാൻ തങ്ങൾ തയ്യാറാണെന്നുമാണ് അന്ന് കരീന വ്യക്തമാക്കി. വിവാഹിതയായ ശേഷവും ബോളിവുഡിലെ മുൻനിര താരമായി തുടരാൻ കരീനയ്ക്ക് കഴിഞ്ഞു. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് മക്കളും താരദമ്പതികൾക്ക് പിറന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/159222/intimate-scene-saif-kareena-doesnot-want-mother-tosee-thisis-how-ithappened)