---
title: "#BeenaAntony  |   ലൊക്കേഷനില്‍ കാണുമ്പോള്‍ ചിരിക്കും എന്നാൽ അവരുടെ ഉള്ളില്‍ എന്താണെന്ന് നമുക്ക് ഒരിക്കലും അറിയില്ല; രഞ്ജുഷയുടെ മരണത്തിൽ ബീന ആന്റണി"
english_title: "#laugh #we #see #them #location #but #never #know #what's #inside #them #BeenaAntony #Ranjusha's #death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159190/laugh-we-see-them-location-but-never-know-whats-inside-them-beenaantony-ranjushas-death"
published_at: "2023-11-03T14:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544be36da520_beena_1.jpg"
keywords: []
---

# #BeenaAntony  |   ലൊക്കേഷനില്‍ കാണുമ്പോള്‍ ചിരിക്കും എന്നാൽ അവരുടെ ഉള്ളില്‍ എന്താണെന്ന് നമുക്ക് ഒരിക്കലും അറിയില്ല; രഞ്ജുഷയുടെ മരണത്തിൽ ബീന ആന്റണി

> **Lead Summary:** മലയാളം സീരിയില്‍ ലോകത്തിന് അടുത്തിടെ നിരവധി താരങ്ങളെയാണ് നഷ്ടമായത് . ദിവസങ്ങള്‍ക്ക് മുമ്പാണ് നടി രഞ്ജുഷ തന്റെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം നടി ഡോ. പ്രിയയും അന്തരിച്ചു. രണ്ട് മാസത്തിന് മുമ്പ് നടി അപര്‍ണ്ണയും ആത്മഹത്യ ചെയ്തിരുന്നു. അടിക്കടിയുള്ള ദുരന്തങ്ങളില്‍ വേദനയോടെ നടി ബീന ആന്റണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

## Article Content

മലയാളം സീരിയില്‍ ലോകത്തിന് അടുത്തിടെ നിരവധി താരങ്ങളെയാണ് നഷ്ടമായത് . ദിവസങ്ങള്‍ക്ക് മുമ്പാണ് നടി രഞ്ജുഷ തന്റെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം നടി ഡോ. പ്രിയയും അന്തരിച്ചു. രണ്ട് മാസത്തിന് മുമ്പ് നടി അപര്‍ണ്ണയും ആത്മഹത്യ ചെയ്തിരുന്നു. അടിക്കടിയുള്ള ദുരന്തങ്ങളില്‍ വേദനയോടെ നടി ബീന ആന്റണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

എന്നാല്‍ പലരും അത് മോശമായി ചിത്രീകരിച്ചുവെന്നും മോശം തമ്പ്‌നെയില്‍ ഇട്ട് വീഡിയോ ഇറക്കിയെന്നുമാണ് ബീന പറയുന്നത്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ചില വീഡിയോകള്‍ കണ്ടശേഷം ഒരു വീഡിയോ തീര്‍ച്ചയായും ഇടണമെന്ന് തീരുമാനിച്ചു എന്ന് പറഞ്ഞാണ് ബീന ആന്റണി തുടങ്ങുന്നത് .കഴിഞ്ഞ കുറച്ച് നാളുകളായി സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ അടിക്കടി ദുരന്തങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

അപര്‍ണയുടെയും രഞ്ജുഷയുടെ മരണം അവര്‍ സ്വയം തെരഞ്ഞെടുത്തതാണ്. ആദിത്യന്‍ സാറിന്റെ മരണം ഭയങ്കര ഷോക്കിംഗ് ആയിരുന്നു. അതുപോലെ തന്നെ ഡോ.പ്രിയങ്കയുടെ മരണവും വളരെ അധികം വേദനിപ്പിച്ചു. മരിക്കുമ്പോള്‍ പ്രിയങ്ക എട്ട് മാസം ഗര്‍ഭിണിയായിരുന്നു. രഞ്ജുഷയുടെ മരണം അറിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടി.

.നല്ലൊരു ആത്മബന്ധം രഞ്ജുഷയുമായി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുട്യൂബ് ചാനലുകള്‍ എന്റെയും രഞ്ജുഷയുടെയും ഫോട്ടോ ചേര്‍ത്ത് വെച്ച് മോശം തമ്പ് നെയിലുകള്‍ ഇടുന്നത് കാണുമ്പോള്‍ വിഷമം തോന്നും. ഈ അടുത്ത കാലത്തും ഞാന്‍ അവളോട് സംസാരിച്ചിരുന്നു.അതുകൊണ്ട് തന്നെ അവളുടെ മരണ വാര്‍ത്ത കേട്ട് ഞെട്ടി. ലൊക്കേഷനില്‍ കാണുമ്പോള്‍ ചിരിക്കും കളിക്കും.

അതിനും അപ്പുറം അവരുടെ ഉള്ളില്‍ എന്താണ് അവരുടെ പ്രശ്‌നം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാന്‍ പറ്റില്ല. അതുപോലെ തന്നെ എന്റെ പ്രശ്‌നങ്ങള്‍ എന്നോട് വളരെ അടുത്ത് നില്‍ക്കുന്ന ആത്മമിത്രങ്ങള്‍ക്ക് മാത്രമെ അറിയാറുള്ളു രഞ്ജുഷയോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും എന്തിന് അവള്‍ ഇത് ചെയ്തുവെന്ന് അറിയില്ല. ഓരോരുത്തര്‍ ഇടുന്ന തമ്പ്‌നെയില്‍ കാണുമ്പോള്‍ സങ്കടം തോന്നും. അവളുടെ വീട്ടുകാരും ഇതൊക്കെ കാണുകയല്ലേ.

അവര്‍ വിചാരിക്കില്ലേ ബീന ആന്റണി എന്റെ മകളെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന്. എല്ലാവരും അവരുടെ പ്രശ്‌നങ്ങള്‍ നമ്മളുമായി ചര്‍ച്ച ചെയ്യുമോ? അത് കോമണ്‍ സെന്‍സ് ഉപയോഗിച്ച് ചിന്തിച്ചൂടെ. ദയവ് ചെയ്ത് ഇങ്ങനെയുള്ള തമ്പ്‌നെയിലുകള്‍ ഇട്ട് തെറ്റിദ്ധരിപ്പിക്കരുത്. എല്ലാം കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഇനി ഇത്തരം തമ്പ്‌നെയിലിട്ട് വേദനിപ്പിക്കരുത്. ഇത് എന്റെ അപേക്ഷയാണ് ബീന ആന്റണി പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/159190/laugh-we-see-them-location-but-never-know-whats-inside-them-beenaantony-ranjushas-death)