---
title: "#sruthi haasan |  അന്ന് അത്തരം ഭയങ്ങളിലൂടെയാണ് ഞാന്‍ കടന്ന് പോയത്, അഹങ്കാരിയെന്ന് പലരും തന്നെ വിളിച്ചു; ശ്രുതി ഹാസന്‍"
english_title: "#I went #such #fears #thatday #many #people #calledme #arrogant #sruthi haasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159178/i-went-such-fears-thatday-many-people-calledme-arrogant-sruthi-haasan-new"
published_at: "2023-11-03T14:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544b5c59ce22_sruthi_1.jpg"
keywords: []
---

# #sruthi haasan |  അന്ന് അത്തരം ഭയങ്ങളിലൂടെയാണ് ഞാന്‍ കടന്ന് പോയത്, അഹങ്കാരിയെന്ന് പലരും തന്നെ വിളിച്ചു; ശ്രുതി ഹാസന്‍

> **Lead Summary:** തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് ശ്രുതി ഹാസന്‍. എന്നാല്‍ സിനിമയില്‍ നിന്നും ചെറിയ ഗ്യാപ്പിട്ട് സംഗീതലോകത്തിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ് നടി. ഏറ്റവും പുതിയതായി 'മോണ്‍സ്റ്റര്‍ മെഷീന്‍', എന്ന സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് നടി. കുറഞ്ഞ സമയം കൊണ്ട് വീഡിയോ വൈറലായി. ഇതിനോട് അനുബന്ധിച്ച് നടി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

## Article Content

തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് ശ്രുതി ഹാസന്‍. എന്നാല്‍ സിനിമയില്‍ നിന്നും ചെറിയ ഗ്യാപ്പിട്ട് സംഗീതലോകത്തിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ് നടി. ഏറ്റവും പുതിയതായി 'മോണ്‍സ്റ്റര്‍ മെഷീന്‍', എന്ന സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് നടി. കുറഞ്ഞ സമയം കൊണ്ട് വീഡിയോ വൈറലായി. ഇതിനോട് അനുബന്ധിച്ച് നടി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

കരിയറിന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ലെന്നും ഉലകനായകന്റെ മകള്‍ എന്ന വിശേഷണത്തിന്റെ ഭാരം തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും അഭിമുഖത്തിലൂടെ ശ്രുതി പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ ഞാനൊരു ധിക്കാരിയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അന്ന് ഇത്തരം അരക്ഷിതാവസ്ഥയിലൂടെയും ഭയങ്ങളിലൂടെയുമാണ് ഞാന്‍ കടന്ന് പോയതെന്ന് ശ്രുതി വെളിപ്പെടുത്തുന്നു.

എനിക്ക് ആളുകളെ കാണുമ്പോള്‍ അവരെ മനസിലാക്കാന്‍ ഏറെ സമയം എടുക്കാറുണ്ട്. ഞാനൊരിക്കലും അങ്ങനെയല്ല. ദൈവം എല്ലാത്തിനും സാക്ഷിയാണ്. ഒരു സ്ത്രീ ചെയ്യുന്ന അതേ കാര്യം പുരുഷനാണ് ചെയ്യുന്നതെങ്കില്‍ അത് മറ്റൊരു വിധത്തിലാകും സമൂഹം സ്വീകരിക്കുകയെന്ന് ശ്രുതി പറയുന്നു. ചെറിയ പ്രായത്തില്‍ നിരവധി സിനിമകളില്‍ ബാലതാരമായി നടി അഭിനയിച്ചു.

ഹിന്ദി, തമിഴ്, തെലുങ്ക്, തുടങ്ങി പല ഭാഷകളിലും പ്രധാനപ്പെട്ട വേഷങ്ങളില്‍ അഭിനയിച്ചു. ഇടയ്ക്ക് ചില പ്രണയബന്ധങ്ങളാണ് നടിയുടെ ജീവിതത്തെ പറ്റി കൂടുതല്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. അമേരിക്കന്‍ തിയറ്റര്‍ ആര്‍ട്ടിസ്റ്റായ മൈക്കിള്‍ കോര്‍സലയുമായി ഉണ്ടായിരുന്ന ബന്ധം വളരെ പെട്ടെന്ന് നടി അവസാനിപ്പിച്ചു. ഇരുവരും ഒരുമിച്ച് ലിംവിഗ് റിലേഷനായി താമസിച്ച് വരികയായിരുന്നു.

2019 ലാണ് നടി ഈ ബന്ധം അവസാനിക്കുന്നത്. പിന്നീട് മറ്റൊരു പ്രണയത്തിലായി. നിലവില്‍ ഡൂഡിള്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹസാരികയുമായി പ്രണയത്തിലാണ് നടി. ഇരുവരും ഒരുമിച്ച് പിറന്നാള്‍ ആഘോഷിച്ചതും സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നതും വാര്‍ത്തകളില്‍ നിറയാറുണ്ട്. 2020 മുതല്‍ ശാന്തനുവുമായി നടി ഇഷ്ടത്തിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/159178/i-went-such-fears-thatday-many-people-calledme-arrogant-sruthi-haasan-new)