'ലൈംഗിക പരിശീലന'മെന്ന പേരില്‍ കുട്ടികളുമായി സെക്‌സ്

'ലൈംഗിക പരിശീലന'മെന്ന പേരില്‍ കുട്ടികളുമായി സെക്‌സ്
2021-12-13T21:43:00 | By Kavya N

കുട്ടികള്‍ക്ക് 'ലൈംഗിക പരിശീലനം' (Sexual training) നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈനിലൂടെ മാതാപിതാക്കളെ വശത്താക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക വൃത്തിക്ക് ഉപയോഗിച്ച കേസില്‍ അമേരിക്കന്‍ ചാനലായ സി എന്‍ എന്‍ ചാനലിലെ (CNN) മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. എട്ടു വര്‍ഷമായി സി എന്‍ എന്നില്‍ പ്രൊഡ്യൂസറായി ജോലി ചെയ്യുന്ന ജോണ്‍ ഗ്രിഫിന്‍ (John Griffin) എന്ന 47 -കാരനെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈനിലൂടെ അമ്മമാരെയും പെണ്‍കുട്ടികളെയും കണ്ടെത്തി, കുട്ടികളെ ലൈംഗിക ബന്ധത്തിന് വിധേയമാക്കി എന്ന കുറ്റത്തിനാണ് അറസ്റ്റ് എന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം ഞെട്ടിക്കുന്നതാണെന്നും ഗ്രിഫിനെ ജോലിയില്‍നിന്നും സസ്‌പെന്റ് ചെയ്തതായും സി എന്‍ എന്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

വിവിധ തരം ലൈംഗിക വൃത്തികള്‍ നടപ്പാക്കുന്നവരുടെ കൂട്ടായ്മയായ ബി ഡി എസ് എമ്മിന്റെ (BDSM) മറവിലാണ് ജോണ്‍ ഗ്രിഫിന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരു ബിഡിഎസ്എം വെബ്‌സൈറ്റില്‍, പൂര്‍ണ്ണമായും ശരീരം സമര്‍പ്പിക്കാന്‍ തയ്യാറുള്ള, തുറന്ന മനസ്സുള്ള സ്ത്രീകളെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു പ്രൊഫൈല്‍ ഗിഫിന് ഉണ്ടെന്ന് കോടതി രേഖകളില്‍ പറയുന്നു.

സ്തീകള്‍ പുരുഷന്‍മാരേക്കാള്‍ താഴെയാണെന്നും എളുപ്പം ലൈംഗിക കാര്യങ്ങളില്‍ വഴങ്ങുന്നവരാണെന്നും കരുതുന്ന പുത്തന്‍ ജീവിതരീതി ഉള്ളയാളാണ് താനെന്നാണ് ഈ പ്രൊഫൈലില്‍ ഇയാള്‍ സ്വയം വിശേഷിപ്പിച്ചത്. ഇതടക്കമുള്ള ചില വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച്, പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് ലൈംഗിക പരിശീലനം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയാണ് ഗ്രിഫിന്‍ ചെയ്തത്. ഇതിന്റെ ഭാഗമായി പല കുട്ടികളുടെയും രക്ഷിതാക്കളുമായി ഇക്കാര്യം ഇയാള്‍ സംസാരിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്കായി അമേരിക്കയിലെ വെര്‍മൗണ്ടില്‍ ഇയാള്‍ ഒരു സ്‌കൈ ്ഹൗസ് വിലക്കെടുത്തിട്ടുണ്ട്. ഇവിടേക്കാണ് കുട്ടികളെ കൊണ്ടുവന്ന് ലൈംഗിക കൃത്യങ്ങള്‍ക്ക് ഉപയോഗിച്ചത്.

2020 ഏപ്രിലിനും ജൂണിനുമിടയില്‍ ഒരു ഒമ്പതുവയസ്സുകാരിയുടെ അമ്മയുമായി മകള്‍ക്ക് 'ലൈംഗിക പരിശീലനം' നല്‍കുന്ന കാര്യം ഇയാള്‍ സംസാരിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന്, കുട്ടിയുമായി ബോസ്റ്റണില്‍ എത്താന്‍ ഇയാള്‍ അമ്മയ്ക്ക് മൂവായിരം ഡോളര്‍ നല്‍കി. തുടര്‍ന്ന് കുട്ടിയെ സ്‌കൈ ഹൗസിലെത്തിച്ച് അവിടെവെച്ച് ലൈംഗികബന്ധം നടത്തിയതായും കോടതി രേഖകളിലുണ്ട്.

ഈ കാലയളവില്‍ തന്നെ മറ്റ് ചില കുട്ടികളുടെ മാതാപിതാക്കളുമായും ഇക്കാര്യത്തില്‍ ഇയാള്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളും കോടതി രേഖകളിലുണ്ട്. 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ പിതാവുമായും 16 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയുമായി ഓണ്‍ലൈന്‍ വഴി ഇക്കാര്യങ്ങള്‍ ഇയാള്‍ സംസാരിച്ചിട്ടുണ്ട്. ജൂണ്‍, ജുലൈ മാസങ്ങളില്‍ ഒമ്പത്, 13 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായും ഇതേ കാര്യം ഓണ്‍ലൈനിലും ഫോണിലും സംസാരിച്ചതായി രേഖകളില്‍ പറയുന്നു.

Content Highlight: Sex with children in the name of 'sexual training'

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup