---
title: "ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവിട്ട് മനോജ് കുമാർ"
english_title: "Manoj Kumar releases shocking news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15912/manoj-kumar-releases-shocking-news"
published_at: "2021-12-13T21:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b77147c5f60_.jpg"
keywords: []
---

# ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവിട്ട് മനോജ് കുമാർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മനോജ് കുമാർ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ നിരവധി പരമ്പരകളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ചിലപ്പോൾ വില്ലൻ വേഷങ്ങൾ ആണെങ്കിൽ ചിലപ്പോൾ സ്വഭാവ കഥാപാത്രങ്ങളാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മനോജ് കുമാർ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ നിരവധി പരമ്പരകളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ചിലപ്പോൾ വില്ലൻ വേഷങ്ങൾ ആണെങ്കിൽ ചിലപ്പോൾ സ്വഭാവ കഥാപാത്രങ്ങളാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്.

ഇതെല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രങ്ങളായിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവം കൂടിയാണ് താരം.

തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. എന്നാൽ താരം ഇപ്പോൾ സങ്കടകരമായ ഒരു വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്.

തൻറെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ആണ് താരം ഒരു വീഡിയോ പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതോടെ ഞെട്ടലിലാണ് ആരാധകർ. ഒരു രോഗം തന്നെ ബാധിച്ചിരിക്കുന്നു എന്ന വാർത്തയാണ് താരം വെളിപ്പെടുത്തുന്നത്.

ദൈവത്തിൻറെ ഓരോ കുസൃതി എന്നാണ് ഈ രോഗത്തെ താരം വിശേഷിപ്പിക്കുന്നത്. ബെൽസ് പാൾസി എന്ന അസുഖമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. ഇത് കാരണം ഇടതു കവിളിൻ്റെ ഒരു ഭാഗം കോടി പോയി എന്നാണ് താരം പറയുന്നത്. സ്ട്രോക്ക് ബാധിച്ചതാണ് എന്ന് കരുതി ആദ്യം ഭയന്നിരുന്നു എന്നാണ് താരം പറയുന്നത്.

പിന്നീട് ഡോക്ടറെ കാണിച്ചപ്പോൾ ആണ് ഈ അസുഖം ആണ് എന്ന് ബോധ്യപ്പെട്ടത്. ഇപ്പോൾ ഇതിനുള്ള ചികിത്സ നടന്നുവരികയാണ്.

നവംബർ അവസാനത്തോടെ ആണ് ഈ രോഗം കണ്ടു പിടിക്കുന്നത്. രോഗത്തിനെതിരെ ഉള്ള ഒരു ബോധവൽക്കരണം എന്ന രീതിയിലാണ് ഈ വീഡിയോ ചെയ്യുന്നത് എന്നാണ് താരം പറയുന്നത്. രോഗം വന്നാൽ ആരും ഭയപ്പെടരുത് എന്നും മരുന്ന് കഴിച്ചാൽ രോഗം ഭേദമാകും എന്നുമാണ് താരം പറയുന്നത്.

താൻ ഇപ്പോൾ ഈ രോഗത്തിന് വേണ്ടിയുള്ള ചികിത്സയിലാണ്. ഫിസിയോതെറാപ്പി നടന്നുകൊണ്ടിരിക്കുകയാണ് – താരം പറയുന്നു. എന്താണ് ബെൽസ് പാൾസി എന്നറിയുമോ? മുഖത്തിൻ്റെ ഏതെങ്കിലുമൊരു മസിൽ പെട്ടെന്ന് കോടി പോകുന്നതാണ് ഈ അസുഖം. അവിടെയുള്ള ഞരമ്പുകൾക്ക് നീക്കം സംഭവിക്കുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്.

വേദനയും കളർ മാറ്റവും കാണാവുന്നതാണ് ഈ സമയത്ത്. ഇത് ഏത് പ്രായത്തിലുള്ളവരെ വേണമെങ്കിലും ബാധിക്കാം. ചിലപ്പോൾ രണ്ടാഴ്ച മാത്രമേ ഇത് നിലനിൽക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/15912/manoj-kumar-releases-shocking-news)