---
title: "ബോളിവുഡ് നടികളായ കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് "
english_title: "covid to Bollywood actresses Kareena Kapoor and Amrita Arora"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15903/covid-to-bollywood-actresses-kareena-kapoor-and-amrita-arora"
published_at: "2021-12-13T20:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7638a20350_kareena.jpg"
keywords: []
---

# ബോളിവുഡ് നടികളായ കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് 

> **Lead Summary:** **മുംബൈ : **ബോളിവുഡ് നടികളായ കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു.

## Article Content

**മുംബൈ : **ബോളിവുഡ് നടികളായ കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു.

കരീന കപൂറിനും അമൃത അറോറയ്ക്കുമെതിരെ ബിഎംസി രംഗത്തെത്തിയ കാര്യം എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച കാര്യം കരീനയോ അമൃതയോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരീനയും അമൃതയും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ പലപ്പോഴും ഒരുമിച്ച്‌ പാര്‍ട്ടികള്‍ നടത്താറുമുണ്ട്. ഏറ്റവും ഒടുവിലായി റിയ കപൂറിന്റെ പാര്‍ട്ടിയിലാണ് ഇരുവരും പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/15903/covid-to-bollywood-actresses-kareena-kapoor-and-amrita-arora)