---
title: "നായികയായി ദീപിക, പ്രതിഫലം 100 കോടി; പ്രഭാസിന്റെ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ ഇങ്ങനെ"
english_title: "Deepika Padukone hits Rs 100 crore; Here are the highlights of Prabhas' new film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15901/deepika-padukone-hits-rs-100-crore-here-are-the-highlights-of-prabhas-new-film"
published_at: "2021-12-13T20:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b76276a4169_prabhas.jpg"
keywords: []
---

# നായികയായി ദീപിക, പ്രതിഫലം 100 കോടി; പ്രഭാസിന്റെ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ ഇങ്ങനെ

> **Lead Summary:** **ബാ**ഹുബലിയിലൂടെ താരമൂല്യം വന്‍തോതില്‍ ഉയര്‍ത്തിയ പ്രഭാസിന്റെ പ്രതിഫലത്തെകുറിച്ചുമുള്ള വാര്‍ത്തകളാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം എത്തുന്നത്. 'പ്രഭാസ് 21 'ല്‍ നായകനായി എത്തുന്ന പ്രഭാസിന് 100 കോടി രൂപ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്.

## Article Content

**ബാ**ഹുബലിയിലൂടെ താരമൂല്യം വന്‍തോതില്‍ ഉയര്‍ത്തിയ പ്രഭാസിന്റെ പ്രതിഫലത്തെകുറിച്ചുമുള്ള വാര്‍ത്തകളാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം എത്തുന്നത്. 'പ്രഭാസ് 21 'ല്‍ നായകനായി എത്തുന്ന പ്രഭാസിന് 100 കോടി രൂപ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിലാണ് പ്രഭാസ് പ്രതിഫലം കൂട്ടിയിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് തരാം ദീപിക പദുകോണ്‍ ആണ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം നേടുന്ന അഭിനേത്രി എന്ന നിലയില്‍ ചിത്രത്തിനുവേണ്ടി കരാര്‍ ഒപ്പുവെക്കുന്ന സമയം, ദീപിക നിര്‍മ്മാതാക്കളോട് പ്രതിഫലമായി ചോദിച്ചത് 20 കോടി രൂപയായിരുന്നു.

പ്രഭാസിന്റെ 21ാമത് ചിത്രമായതുകൊണ്ട് നിലവില്‍ 'പ്രഭാസ് 21' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നാഗ് അശ്വിന്‍ സംവിധാനത്തില്‍ ദേശീയ പുരസ്‌ക്കാരത്തിനര്‍ഹമായ 'മഹാനടി' സിനിമയുടെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ ദീപിക കൂടാതെ ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15901/deepika-padukone-hits-rs-100-crore-here-are-the-highlights-of-prabhas-new-film)