നിഷ്‌കളങ്കമായ പുഞ്ചിരിയിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ലൈല. തന്റെ കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കെയായിരുന്നു ലൈല വിവിഹതയാകുന്നത്. വിവാഹത്തോ സിനിമയില്‍ നിന്നും വിട്ടു നിന്ന ലൈല നീണ്ട 16 വര്‍ഷത്തോളം ക്യാമറയ്ക്ക് മുന്നിലെത്തിയില്ല. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ തിരികെ വന്നിരിക്കുകയാണ് ലൈല. വെബ് സീരിസിലൂടെയായിരുന്നു ലൈലയുടെ തിരിച്ചുവരവ്.
ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ ലൈല മനസ് തുറക്കുകയാണ്. കുട്ടികളെ വളര്‍ത്താന്‍ ഒരു ബ്രേക്ക് എടുത്തതായിരുന്നു. ഇപ്പോള്‍ അവര്‍ വളര്‍ന്നു കഴിഞ്ഞു. അതുകൊണ്ട് അഭിനയം തുടരാം എന്ന് തോന്നി. പക്ഷെ എന്നെത്തേടി വന്ന പല കഥകളും കഥാപാത്രങ്ങളും എനിക്ക് അനുയോജ്യമായി തോന്നിയില്ല. വിവാഹം കഴിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ഞാനും ഭര്‍ത്താവ് മെദിയും നല്ല സുഹൃത്തുക്കളായിരുന്നു.
കല്യാണത്തിന് മുമ്പ് ഒമ്പത് വര്‍ഷം ഇന്‍ഡസ്ട്രിയില്‍ ആര്‍ക്കും അറിയില്ലായിരുന്നു. കല്യാണ ദിവസമാണ് സര്‍പ്രൈസായി മിക്കവരും അറിഞ്ഞത്. സെക്കന്റ് ഇന്നിംഗ്‌സ ശക്തമായൊരു കഥാപാത്രമായിട്ടായിരിക്കണം എന്നു കരുതി കാത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു വെബ് സീരീസ് എന്നെ തേടി വന്നത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടു. അതിനു ശേഷം കാര്‍ത്തിയുടെ സര്‍ദാറില്‍ അഭിനയിച്ചുവെന്നും ലൈല പറയുന്നു. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞേ മതിയാവൂ.
ഹീറോയും ഹീറോയിനും മരംചുറ്റി പ്രണയിക്കുന്ന കാലം പോയ് മറഞ്ഞു. അതില്‍ സന്തോഷമുണ്ട്. വ്യത്യസ്തമായ പുതുമയുള്ള അവതരണ രീതിയും പുതിയ തലമുറക്കാരുടെ ക്രിയേറ്റിവിറ്റിയും ഡെഡിക്കേഷനുമൊക്കെ എടുത്തു പറയേണ്ടതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരച്ചു വന്നപ്പോഴും അതേ പഴയ സ്‌നേഹവും ആദരവും ആതിഥേയത്വവും എനിക്ക് ആരാധകരില്‍ നിന്നും കിട്ടി. സിനിമയേയും അഭിനയത്തേയും സത്യസന്ധമായി സ്‌നേഹിച്ചതുകൊണ്ടാണ് ഈ തിരിച്ചുവരവ് എനിക്ക് സാധ്യമായതെന്നും ലൈല പറയുന്നുണ്ട്.
Content Highlight: #Gone #days #hero #heroine #fell #love #each #other #Laila #openup
































