---
title: "#mohanlal |  മമ്മൂട്ടിയോട് കുസൃതി കാട്ടി മോഹൻലാൽ, വീഡിയോ ഏറ്റെടുത്ത് ആരാധകർ "
english_title: "#Mohanlal #pranked #Mammootty #fans #took #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158918/mohanlal-pranked-mammootty-fans-took-video"
published_at: "2023-11-02T16:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65437fccbced6_mohanlal.jpg"
keywords: []
---

# #mohanlal |  മമ്മൂട്ടിയോട് കുസൃതി കാട്ടി മോഹൻലാൽ, വീഡിയോ ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ട രണ്ട് നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും . മലയാള സിനിമയിലെ ഉറപ്പുള്ള രണ്ട് തൂണുകളായാണ് ഇവരുവരെയും സിനിമാലോകം വിശേഷിപ്പിക്കുന്നത്.

## Article Content

മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ട രണ്ട് നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും . മലയാള സിനിമയിലെ ഉറപ്പുള്ള രണ്ട് തൂണുകളായാണ് ഇവരുവരെയും സിനിമാലോകം വിശേഷിപ്പിക്കുന്നത്.

ഫാൻസുകാർ തമ്മിൽ വാക്കേറ്റം ആണെങ്കിലും മോഹൻലാലിനും മമ്മൂട്ടിക്കും സഹോദരതുല്യമായ സ്നേഹമാണുള്ളത്. അക്കാര്യം പലപ്പോഴും താരങ്ങൾ തുറന്നുപറഞ്ഞിട്ടുമുണ്ട്.

**

മോഹൻലാലും മമ്മൂട്ടിയും പൊതുപരിപാടികളിൽ അങ്ങനെ ഒന്നിച്ചെത്താറില്ല. അങ്ങനെ വന്നാൽ പിന്നെ സോഷ്യൽ മീഡിയയിൽ ഇരുവരും തരം​ഗമായിരിക്കും.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന കേരളീയം 2023ന്റെ ഉദ്ഘാടനത്തിന് മമ്മൂട്ടിയും മോഹൻലാലും എത്തിയിരുന്നു. ഇവിടെ നിന്നുമുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അക്കൂട്ടത്തിൽ മമ്മൂട്ടിയോട് കുസൃതി കാട്ടുന്ന മോഹൻലാലിന്റെ വീഡിയോ ശ്രദ്ധനേടുകയാണ്.

വേദിയിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിൽ മമ്മൂട്ടി എന്തോ പറയുമ്പോൾ കുസൃതിയോട് മോഹൻലാൽ അദ്ദേഹത്തെ നുള്ളുന്നത് വീഡിയോയിൽ ദൃശ്യമാണ്.

[https://twitter.com/i/status/1719949633227735262**](https://twitter.com/i/status/1719949633227735262)

ഈ വീഡിയോ എഡിറ്റ് ചെയ്ത് പല സിനിമാ സംഭാഷണങ്ങളും കോർത്തിണക്കിയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഫാന്‍സുകാര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടാലും ഇവരുടെ ഈ ബോണ്ടിംഗ് ആണ് മലയാള സിനിമയുടെ ഭാഗ്യം എന്നാണ് ആരാധകര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/158918/mohanlal-pranked-mammootty-fans-took-video)