#jollychirayath | ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്'; കേരളീയം ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് ജോളി ചിറയത്ത്

#jollychirayath | ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്'; കേരളീയം ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച്  ജോളി ചിറയത്ത്
2023-11-02T15:58:00 | By Athira V

കേരളപ്പിറവിയോടു അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന കേരളീയം ഉദ്ഘാടന ചടങ്ങില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞതിനെ വിമർശിച്ച് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ചിത്രം പങ്കുവച്ചായിരുന്നു ജോളിയുടെ കുറിപ്പ്. 'ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്' എന്നാണ് ജോളി സമൂഹമാധ്യമത്തിൽ കുറിച്ചത്.

വേദിയിൽ മന്ത്രിമാരായ ആർ.ബിന്ദു, വീണാ ജോ‌ർജ് നടിയും നർത്തകിയുമായ ശോഭന എന്നിവർ ഉണ്ടായിരുന്നുവെങ്കിലും ഇവർ പിറകിലേക്ക് ഒതുക്കപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നതിനിടെയാണ് നടിയുടെ കുറിപ്പ്. കാലം ഇത്രയും പുരോഗമിച്ചിട്ടും സ്ത്രീകളുടെ സാന്നിധ്യം പുറകോട്ട് പോകുന്നതായാണ് തോന്നുന്നത്.

ഇത്തരം കാര്യങ്ങളിൽ മുമ്പ് മതസംഘനകളെയാണ് വിമർശിച്ചിരുന്നത് എന്നാൽ ഇപ്പോൾ നമ്മൾ ഇവിടെ എന്താണ് കണ്ടത്? എത്ര അശ്ലീലമാണ് ഈ ചിത്രങ്ങൾ. സ്ത്രീ സാന്നിധ്യം ആ ചിത്രത്തിൽ ഒരറ്റത്താണ്.

ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ ഇങ്ങനെയാവുക എന്നു പറയുമ്പോൾ നമുക്കിനി ആരെയാണ് വിമർശിക്കാൻ അധികാരമുള്ളത്? സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിനെ കുറിച്ചുള്ള ചർച്ചക്കിടെ ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ നാണക്കേട് തോന്നുവെന്നും ജോളി ചിറയത്ത് കൂട്ടിച്ചേർത്തു.

Content Highlight: #Kerala #born #men #JollyChirayath #criticizes #Keraleeyam #inauguration #ceremony

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup